മറ്റാരിലും കാണാത്ത ചില സ്വഭാവം റിമി ടോമിയ്ക്കുണ്ട്; സെന്‍സ് ഓഫ് ഹ്യൂമര്‍ റിമിയുടെ അപാരമാണെന്ന് നടന്‍ ജഗദീഷ്
മലയാളത്തിലെ ഹാസ്യ നടന്മാരില്‍ പ്രധാനിയാണ് ജഗദീഷ്. നായക നടനായും വില്ലനായും കോമേഡിയനുമൊക്കെ ആയി മലയാള സിനിമയില്‍ അനേകം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച താരം ടെലിവിഷനിലും സജീവമാണ്. ഏഷ്യാനെറ്റിലെ വോഡാഫോണ്‍ കോമഡി സ്റ്റാറിലും വിധി കര്‍ത്താവിന്റെ റോളിലെത്തിയാണ് ജഗദീഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
കോമഡി അവതരിപ്പിക്കുകയും അതിന് മാര്‍ക്ക് ഇടുകയുമൊക്കെ ചെയ്യാറുള്ള ജഗദീഷ് ഇപ്പോള്‍ റിമി ടോമിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഏറ്റവും മികച്ച സെന്‍സ് ഓഫ് ഹ്യൂമറിന് ഉടമയായ വ്യക്തിയെ കുറിച്ചുള്ള ചോദ്യത്തിനാണ് റിമിയുടെ പേര് പറഞ്ഞിരിക്കുന്നത്. അതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

സെന്‍സ് ഓഫ് ഹ്യൂമര്‍ എന്നാല്‍ റിമിക്ക് അപാരമാണ്. ഹ്യൂമറിന്റെ എല്ലാ രീതിയിലും ആസ്വദിക്കുന്ന ആളാണ് റിമി ടോമി. തന്നെ തന്നെ സ്വയം കളിയാക്കുന്ന പ്രകൃതക്കാരിയാണെന്ന് ഉള്ളതാണ് പ്ലസ് പോയിന്റ്. തമാശ ഉണ്ടാക്കുന്നവര്‍ക്ക് പോലും ഇല്ലാത്തൊരു ക്വാളിറ്റിയാണ് അവര്‍ക്ക് ഉള്ളതെന്നും ജഗദീഷ് പറയുന്നു. തന്നെക്കാള്‍ പ്രായമുള്ളവരെ പോലും മോളെ എന്ന് വിളിച്ചു സംബോധന ചെയ്യുന്ന ശീലവും റിമി ടോമിയിലുണ്ട്. ഇതൊക്കെ അവരുടെ നല്ല വശങ്ങളില്‍ ഒന്നാണ്. അതൊക്കെ രസമായിട്ടാണ് താന്‍ മനസിലാക്കിയതെന്നും ജഗദീഷ് പറയുന്നു.
ഏറ്റവും മോഡേണായി നടി മാളവിക മോഹനൻ, സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോസ് പങ്കുവെച്ച് നടി, ചിത്രങ്ങൾ കാണാം
Recommended Video
ജഗദീഷിനൊപ്പം വോഡാഫോണ്‍ കോമഡി വിധി കര്‍ത്താക്കളില്‍ ഒരാളായിരുന്നു റിമി ടോമി. വേദിയില്‍ ഡാന്‍സും പാട്ടും കോമഡിയുമൊക്കെയായി റിമി തിളങ്ങി നിന്നു. കൊവിഡ് കാരണം വീട്ടിലായി പോയെങ്കിലും തന്റെ ടെലിവിഷന്‍ മേഖലയിലേക്ക് റിമി തിരിച്ച് എത്തിയിരുന്നു. ഇടക്കാലത്ത് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ താരത്തിന്റെ വിശേഷങ്ങള്‍ ഓരോന്നായി പ്രേക്ഷകരിലേക്ക് എത്താറുണ്ട്.


Click it and Unblock the Notifications











