എനിക്ക് പണി തരാന്‍ ഒരുങ്ങുന്നവര്‍ ഇതൊന്ന് കാണുന്നത് നല്ലതായിരിക്കും, ജിഷിന്‍ മോഹന്റെ വീഡിയോ

By Midhun Raj

രസകരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ നിറയാറുളള താരമാണ് ജിഷിന്‍ മോഹന്‍. കുടുംബത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചുമുളള നടന്റെ കുറിപ്പുകളാണ് ശ്രദ്ധേയമാകാറുളളത്. ജിഷിനൊപ്പം ഭാര്യ വരദയും മകനുമെല്ലാം എല്ലാവരുടെയും പ്രിയപ്പെട്ടവരാണ്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോസുമെല്ലാം ജിഷിന്‍ എപ്പോഴും പങ്കുവെക്കാറുണ്ട്. അതേസമയം ഇത്തവണ സുഹൃത്തും നടനുമായ രഞ്ജിത്ത് രാജ് പണി തരാന്‍ നോക്കിയതിനെ കുറിച്ചുളള ഒരു കുറിപ്പുമായാണ് ജിഷിന്‍ എത്തിയത്.

jishinmohan

ജിഷിന്‍ മോഹന്റെ വാക്കുകളിലേക്ക്: എനിക്ക് തിരിച്ചു പണി തരാൻ വേണ്ടി കെട്ടിപ്പെറുക്കി ജീവിതനൗക ലൊക്കേഷനിൽ വന്നതാ രഞ്ജിത്ത് രാജ്. കൂടെ അരുണ്‍ എംജെ മോഹനും, മഹേഷ് കണ്ണൂരും. ഞാൻ മുൻപേ പറഞ്ഞ പോലെ, വഴിയേ പോയ പണി, തോട്ടി വച്ച് സ്വന്തം തലയിലേക്ക് വലിച്ചിടുന്നവനാ ഇവൻ. പണി തരാൻ വന്ന പാവം രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവനുള്ള പണി അവൻ കൂടെത്തന്നെ കൊണ്ട് വന്നിരുന്നു എന്നത്. രഞ്ജിത്ത് ഒളിഞ്ഞു വീഡിയോ എടുക്കുന്നത് മഹേഷ്‌ തന്റെ മൊബൈലിൽ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു . മതിലിന്റെ മുകളിൽ കൂടി കുളി സീൻ കണ്ടു ശീലമുള്ള അവൻ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

എന്നിട്ടും ഒന്നും കിട്ടാഞ്ഞിട്ട് ലൊക്കേഷനുള്ളിലേക്ക് കേറി വന്നു. അതിന് ശേഷം കുറേ നേരം ലൊക്കേഷനിൽ ചെലവഴിച്ച് കുറേ വീഡിയോസ് ഒക്കെ എടുത്തു പോയിട്ടുണ്ട് കക്ഷി. പക്ഷെ എന്റെ മുത്ത് രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവൻ എടുത്തതിനെക്കാൾ കണ്ടന്റ് എനിക്ക് കിട്ടിയിട്ടുണ്ടെന്ന്. അത് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും. അങ്ങനെ എട്ടിന്റെ പണി തരാൻ വന്ന രഞ്ജിത്ത് പതിനാറിന്റെ പണിയും വാങ്ങി തിരിച്ചു പോയി.

Note: എനിക്ക് തിരിച്ചു പണി തരാൻ പ്ലാൻ ചെയ്യുന്നവർ ഇതൊന്ന് കണ്ട ശേഷം പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്. രഞ്ജിത്തേ.. ആ പാവം മഹേഷിനെ കൊല്ലാതെ വിട്ടേക്കണേ.

വീഡിയോ

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X