'അനുവിന് പീരിഡ്സാണെന്നതിനാലാണ് അവളുണ്ടാക്കിയ ഭക്ഷണം കഴിക്കാതിരുന്നതെന്ന് പറഞ്ഞു, എന്റെ പ്രാക്ക് കിട്ടും'

ബി​ഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ അവസാനിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളും മത്സരാർത്ഥികൾ തമ്മിലുള്ള വാദപ്രതിവാദങ്ങളും പിആർ അടികളും ഒന്നും ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ സീസണിൽ വന്ന വൈൽഡ് കാർഡുകളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന ഒരാൾ സീരിയൽ താരം ജിഷിൻ മോഹനായിരുന്നു. എന്നാൽ അധിക നാൾ ഹൗസിൽ തുടരാൻ ജിഷിന് കഴിഞ്ഞില്ല. പിആർ കളികൾ മൂലം ജിഷിനും വോട്ട് കുറഞ്ഞ് പുറത്തായി.

ഇപ്പോഴിതാ ബി​ഗ് ബോസ് ഹൗസിൽ പോയപ്പോഴുള്ള അനുഭവങ്ങൾ ഡെസേർട്ട് ട്രെക്കേഴ്‌സ് എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവെച്ചു. അ‍ഞ്ചാം സീസണിൽ പങ്കെടുക്കാൻ ഇന്റർവ്യു വരെ കൊടുത്തിരുന്നുവെന്നും പക്ഷെ സെലക്ഷൻ കിട്ടിയിരുന്നില്ലെന്നും ജിഷിൻ പറയുന്നു.

Jishin Mohan
Photo Credit: Jishin Mohan / Instagram

നാൽപ്പതിന് മുകളിൽ സീരിയലുകൾ ചെയ്തിട്ടുണ്ട്. നിരവധി ഷോകൾ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും മെയിനായ ഒന്നായിരുന്നു ബി​ഗ് ബോസ് ഷോ. അഞ്ചാം സീസണിൽ ഞാൻ ഇൻ്റർവ്യൂവിന് പോയിരുന്നു. പക്ഷെ അവർ എന്നെ സെലക്ട് ചെയ്തില്ല. അപ്പോഴെല്ലാം ബി​ഗ് ബോസ് കാണാറുമുണ്ടായിരുന്നു. അന്ന് ഞാൻ അൽപ്പം ബാഡ് സിറ്റുവേഷനിലും ആയിരുന്നു. വേറെ ലോകത്ത് പറന്ന് നടക്കുകയായിരുന്നു. ലഹരി ഉപയോ​ഗിക്കുന്ന സമയമായിരുന്നു.

നെ​ഗറ്റീവിലേക്ക് പോകുമ്പോൾ പോസിറ്റീവായി ഒന്നും ജീവിതത്തിൽ സംഭവിക്കില്ല. അതുകൊണ്ട് തന്നെ അന്ന് ബി​ഗ് ബോസിലേക്ക് അവസരം കിട്ടിയില്ല. പിന്നീട് അതിൽ നിന്നെല്ലാം തിരിച്ച് വന്നപ്പോൾ ബി​ഗ് ബോസിലേക്ക് എൻട്രി കിട്ടി. അഞ്ചാം സീസണിൽ അവസരം കിട്ടാത്തതുകൊണ്ട് ദേഷ്യം വന്ന് ആ സീസൺ ഞാൻ കണ്ടില്ല.

ആ പരിപാടി ഇനി വേണ്ടെന്ന് പറഞ്ഞ് വിട്ടതായിരുന്നു. പിന്നീട് സീസൺ ഏഴി‌ലേക്ക് അവസരം കിട്ടി. കന്യാദാനം സീരിയൽ ചെയ്യുന്ന സമയമായിരുന്നു. സീരിയൽ റൈറ്ററോട് പറഞ്ഞ് എന്റെ കഥാപാത്രം ദുബായിലേക്ക് പോകുന്നത് പോലെ മാറ്റി. എന്നിട്ടാണ് ഞാൻ ബി​ഗ് ബോസിലേക്ക് പോകാൻ തയ്യാറായത്. അപ്പോഴാണ് അവർ പറ‍ഞ്ഞത് വൈൽഡ് കാർഡാണെന്ന്. അതോടെ ദേഷ്യവും സങ്കടവും എല്ലാം വന്നു. പോകുന്നില്ലെന്ന് വരെ തീരുമാനിച്ചിരുന്നു.

ഓണത്തിന് ശേഷമാണ് എൻട്രി എങ്കിൽ ഞാൻ പോവില്ലായിരുന്നു ജിഷിൻ പറയുന്നു. അൺഫെയർ എവിക്ഷനായിരുന്നു എന്റേതെന്ന് പറയാൻ പറ്റില്ല. ഏഷ്യാനെറ്റിനോ ബി​ഗ് ബോസ് ക്രൂവിനോ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാം വോട്ടിങ് അടിസ്ഥാനപ്പെടുത്തിയാണ്. എന്നെയും പിആർ കോൺടാക്ട് ചെയ്തിരുന്നു. ഒരു മാസം തൊണ്ണൂറായിരം രൂപയാണ് ചോദിച്ചത്.

Jishin Mohan
Photo Credit: Jishin Mohan / Instagram

വോട്ടിങിൽ പിആറിന് കളിക്കാൻ പറ്റും. ഞാൻ പലർക്കും ഭീഷണിയാകുമോയെന്ന് പിആറിന് തോന്നും. അപ്പോൾ വലിയ കുഴപ്പമില്ലാത്തയാളെ സപ്പോർട്ട് ചെയ്ത് നിർത്തും. ഇത് പിആർ ചെയ്യുന്ന തെണ്ടിത്തരമാണ്. വെറുതെ ഒരു സപ്പോർട്ട് മാത്രമല്ല. അതിന് അപ്പുറമുള്ള കളികൾ പിആർ വഴി നടക്കുന്നുണ്ട്. വോട്ട് മറിക്കുന്നുണ്ട്. ഭൂരിഭാ​ഗം പേരും പിആർ കൊടുത്തിട്ടാണ് വന്നത്. എന്റെ പിആർ അമേയ മാത്രമായിരുന്നു.

ബി​ഗ് ബോസ് ഹൗസിൽ നിന്ന് എനിക്ക് കൊതി തീർന്നിരുന്നില്ല. എന്റെ പ്രാക്ക് പിആറിന് കിട്ടും. അതുപോലെ അനുമോൾ ഉണ്ടാക്കിയ ഭക്ഷണം ഞാൻ കഴിക്കാതിരുന്നത് അവൾക്ക് പീരി‍ഡ്സ് ടൈം ആയിരുന്നതുകൊണ്ടാണെന്ന് വരെ പ്രചരിച്ച് ഞാൻ കണ്ടിരുന്നു. അതിലൊന്നും സത്യമില്ല. അനീഷ് അനുവിനെ പ്രപ്പോസ് ചെയ്തത് റിയലാണോയെന്ന് അനീഷിന് മാത്രമെ അറിയൂ.

അവിടെ ആരെയും വിശ്വാസിക്കാൻ കഴിയില്ല. ​ഗെയിമാണ് അവിടെ നടക്കുന്നതെന്നും ജിഷിൻ മോഹൻ പറയുന്നു. അ‍ഞ്ച് വൈൽഡ് കാർഡുകളാണ് ഇത്തവണ ഉണ്ടായിരുന്നത്. അതിൽ ഏറ്റവും അവസാനം എവിക്ടായത് സാബുമാൻ ആയിരുന്നു.

More from Filmibeat

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X