ഷൂട്ടിന് വേണ്ടി വന്നപ്പോള്‍ എന്നോട് വരണ്ട, തിരികെ പോകാന്‍ പറഞ്ഞു! അവസരം നഷ്ടപ്പെടുന്നതിനെ പറ്റി ജിഷിന്‍

സീരിയലിലെ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടാണ് നടന്‍ ജിഷിന്‍ മോഹന്‍ ശ്രദ്ധേയനാവുന്നത്. നിരവധി വില്ലത്തരം കാണിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്ക് നായകവേഷവും ജിഷിനെ തേടി എത്തിയിരുന്നു. മാത്രമല്ല സീരിയല്‍ നടി കൂടിയായ വരദയുമായിട്ടുള്ള വിവാഹത്തിന് ശേഷം താരദമ്പതിമാരെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളും വന്നിരുന്നു.

അതേ സമയം താനും വരദയും ഡിവോഴ്‌സായെന്ന് നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല ഈ ഇന്‍ഡസ്ട്രിയില്‍ തനിക്ക് ഒത്തിരി പാരകള്‍ ഉണ്ടെന്നും അത്തരത്തില്‍ നിരവധി തവണ അഭിനയിക്കാനുള്ള അവസരങ്ങള്‍ പോലും നഷ്ടപ്പെട്ടുവെന്നും പറയുകയാണ് താരം.

jishin-mohan

ഈ വര്‍ഷം നല്ല തുടക്കമായിരുന്നു എന്ന് പറഞ്ഞാണ് നടന്‍ സംസാരിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് ജിഷിന്‍ മുന്‍പും പറഞ്ഞിരുന്നു. ഞാന്‍ എല്ലാവരെയും ഭയങ്കരമായിട്ട് സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്. പക്ഷേ എനിക്ക് ഇഷ്ടംപോലെ പാരകളുണ്ട്. അത് പിന്നെ ഈ ഫീല്‍ഡില്‍ കുറച്ച് കൂടുതലായിരിക്കും.

നമ്മള്‍ പുതിയതായി ഒരു വര്‍ക്ക് ചെയ്യാന്‍ പോവുകയാണെങ്കില്‍ അതിനെ പറ്റി ആരോടും പറയാന്‍ പാടില്ല. വര്‍ക്ക് ടെലികാസ്റ്റ് ആയാല്‍ മാത്രമേ മറ്റുള്ളവരോട് പറയാന്‍ പാടുള്ളു. ഇല്ലെങ്കില്‍ ആ അവസരം നഷ്ടപ്പെടും. അതെങ്ങനെയാണെന്ന് എനിക്ക് അറിയില്ല. ടെലികാസ്റ്റ് ചെയ്യുന്നത് വരെ എനിക്കൊരു വര്‍ക്ക് കിട്ടിയെന്ന് വീട്ടില്‍ അമ്മയോട് പോലും വിളിച്ച് പറയാറില്ല.

പണ്ടെനിക്കൊരു കഥാപാത്രം ഓക്കെയായിട്ട് ഞാനവിടെ ചെല്ലുമ്പോള്‍ എനിക്ക് പകരം വേറൊരാള്‍ അവിടെ നില്‍ക്കുന്നു. ഞാന്‍ ചോദിച്ചപ്പോള്‍ നിനക്ക് പകരം വേറൊരാള്‍ ആയിട്ടോ എന്ന് പറഞ്ഞു. അതുപോലെ തന്നെ രാവിലെ ഷൂട്ടിന് വേണ്ടി വണ്ടിയില്‍ പോയി കൊണ്ടിരുന്നപ്പോള്‍ ലൊക്കേഷനില്‍ നിന്നും വിളിച്ചു. നീ തിരിച്ച് പോയിക്കോ. വേറെ ആളായി. അദ്ദേഹം സംവിധായകന്റെ സ്വന്തം ആളാണെന്നും പറഞ്ഞു. കുറച്ച് വര്‍ഷം മുന്‍പ് നടന്നൊരു സംഭവമാണെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന കന്യാദാനത്തിലെ വേഷം നീ തന്നെ ചെയ്താലേ ശരിയാവുകയുള്ളുവെന്ന് പറഞ്ഞ് വിളിച്ച വേഷമാണ്. ആദ്യത്തെ അഞ്ചാറ് ഷെഡ്യൂളുകളില്‍ എനിക്ക് കാര്യമായ വര്‍ക്കൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസത്തെ വര്‍ക്ക് മാത്രമേ ഉണ്ടാവുമായിരുന്നുള്ളു. കാരണം ഇത് വര്‍ക്കായി തുടങ്ങിയിട്ടില്ല. അത് കഴിഞ്ഞ് ട്രാക്ക് വന്നതിന് ശേഷം സ്പീഡായി.

jishin-mohan

ബലാത്സംഗം, പീഡനം, വില്ലത്തരം ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആദ്യമേ ജിഷിനെ വിളിച്ചാല്‍ മതിയെന്ന് പറയാന്‍ തുടങ്ങി. അത്തരം വേഷങ്ങള്‍ ചെയ്യുന്നതിന് എനിക്കും കുഴപ്പമില്ലെന്ന് ജിഷിന്‍ പറയുന്നു. ഇതിനിടെ ബലാത്സംഗം ചെയ്യുന്നത് ഇഷ്ടമാണോന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ പിന്നെ ഞാന്‍ ദിവസവും നാലെണ്ണത്തിനെ വെച്ച് ചെയ്യുന്നതല്ലേ എന്നാണ് തമാശരൂപേണ നടന്‍ പറയുന്നത്.

കന്യാദാനത്തിലെ കഥാപാത്രം സൈക്കോ പോലെയാണ്. അതിങ്ങനെ മാറി മാറി വരും. അപ്പോള്‍ പെര്‍ഫോം ചെയ്യാനും നമുക്ക് ഇഷ്ടമാവും. ചില റോളുകള്‍ തുടക്കം മുതല്‍ അവസാനം വരെ ഒരേ രീതിയില്‍ പോവുന്നതായിരിക്കുമെന്നും ജിഷിന്‍ പറയുന്നു.

അതേ സമയം ജിഷിന്‍ ഇത്തവണ ബിഗ് ബോസിലുണ്ടാവുമെന്നാണ് ചിലര്‍ പറയുന്നത്. ഷോ തുടങ്ങുന്നതിന് മുന്നോടിയായിട്ടാവും ഇത്തരം അഭിമുഖങ്ങളില്‍ പങ്കെടുത്തത്. വൈകാതെ തന്നെ ഷോ തുടങ്ങുകയും അതിലേക്ക് ആദ്യം പ്രവേശിക്കുന്ന മത്സരാര്‍ഥികളില്‍ ജിഷിന്‍ ഉണ്ടാവുമെന്നുമൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X