പള്ളിയില്‍ ചെല്ലുമ്പോള്‍ യേശുവിനെ കേറി കൃഷ്ണാ എന്ന് വിളിക്കും, ജിഷിന്‍ മോഹന്റെ കുറിപ്പ്
സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ജിഷിന്‍ മോഹന്‍. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് നടന്‍ മലയാളത്തില്‍ ശ്രദ്ധേയനായത്. തുടര്‍ന്ന് നിരവധി പരമ്പരകളില്‍ പ്രധാന വേഷങ്ങളില്‍ ജിഷിന്‍ അഭിനയിച്ചിരുന്നു. ജിഷിനൊപ്പം ഭാര്യ വരദയും എല്ലാവര്‍ക്കും പ്രിയങ്കരിയാണ്. സിനിമാ സീരിയല്‍ താരമായിട്ടാണ് വരദ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിന് പുറമെ സ്റ്റാര്‍ മാജിക്ക് പോലുളള പരിപാടികളിലും ജിഷിന്‍ മോഹന്‍ പങ്കെടുക്കാറുണ്ട്.

അതേസമയം തിരക്കുകള്‍ക്കിടെയിലും നടന്റതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധേയമാവാറുണ്ട്. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. കൂടാതെ ഇടയ്ക്കിടെ ചില രസകരമായ പോസ്റ്റുകളുമായും താരം എത്തിയിരുന്നു. അതേസമയം ജിഷിന്‍ മോഹന്റതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ മകന്റെ ഒരു ചിത്രം പങ്കുവെച്ച് താരം കുറിച്ച വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ജിഷിന്‍ മോഹന്റെ വാക്കുകളിലേക്ക്; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങള്‍ കാണും. ഇവനെന്താണോ എന്തോ പ്രാര്‍ത്ഥിക്കുന്നത്??. അംബലത്തില്‍ പോകുമ്പോള്‍, കൃഷ്ണാ.. ഭഗവാനേ.. രച്ചിച്ചനേ.. വാവക്ക് ഉവ്വാവു ഒന്നും വരുത്തല്ലേ.. വാവ നല്ല കുട്ടിയാണേ.. കുരുത്തക്കേട് ഒന്നും കാട്ടൂലേ.. എന്നും, പള്ളിയില്‍ പോകുമ്പോള്‍, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും( ഈ വാക്ക് വായില്‍ കൊള്ളാത്തത് കൊണ്ട് അവന്റെ രീതിയില്‍ 'പച്ചിച്ചുച്ചനും') ആമേന്‍..എന്നും പ്രാര്‍ത്ഥിക്കണം എന്നാ പറഞ്ഞു കൊടുത്തിരിക്കുന്നത്.
പക്ഷെ, അംബലത്തില്‍ ചെല്ലുമ്പോള്‍ പിതാവിനും പുത്രനും..എന്നും, പള്ളിയില്‍ ചെല്ലുമ്പോള്‍ യേശുവിനെ കേറി കൃഷ്ണാ.. എന്നും വിളിക്കുന്ന വിത്താണിവന്‍.. എന്ത് പേരിട്ടു വിളിച്ചാലും, ദൈവങ്ങളെല്ലാം ഒന്ന് തന്നെ. അല്ലേ? പ്രാര്‍ത്ഥനകള്‍ കേട്ടാല്‍ മാത്രം മതി. ജാതിയും മതവുമൊന്നും ഇല്ലാതെ തന്നെ വളരട്ടെ, നമ്മുടെ അടുത്ത തലമുറയെങ്കിലും, ജിഷിന്‍ മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം വില്ലന്‍ കഥാപാത്രങ്ങളിലൂടെയും സോഫ്റ്റ് ടച്ചുളള റോളുകളിലൂടെയാണ് ജിഷിന്‍ ശ്രദ്ധേയനായത്. 2014ലായിരുന്നു വരദയുടെയും ജിഷിന്റെയും വിവാഹം നടന്നത്. അമല സീരിയല്‍ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിനും വരദയും. വരദയ്ക്കും മകനുമൊപ്പമുളള ജിഷിന്‍ മോഹന്റെ ചിത്രങ്ങള്‍ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.


Click it and Unblock the Notifications