പുരുഷന്റെ ഭാഗ്യം എന്ന് പറയുന്നത്, കോഫി ഹൗസിലെ ഉപ്പിന്റെ പാട്ട പോലെയാണ്, ജിഷിന്റെ കുറിപ്പ് വൈറല്‍
ഓട്ടോഗ്രാഫ് സീരിയലിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് നടന്‍ ജിഷിന്‍ മോഹന്‍. വില്ലന്‍ കഥാപാത്രങ്ങളിലൂടെയും സോഫ്റ്റ് ടച്ചുളള റോളുകളിലൂടെയാണ് നടന്‍ മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയത്. ഓട്ടോഗ്രാഫ് കഴിഞ്ഞും നിരവധി പരമ്പരകളില്‍ ജിഷിന്‍ അഭിനയിച്ചിരുന്നു. ജിഷിന് പുറമെ ഭാര്യ വരദയും എല്ലാവര്‍ക്കും സുപരിചിതയാണ്. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും വരദ അഭിനയിച്ചിരുന്നു. അഭിനയ തിരക്കുകള്‍ക്കിടെയിലും ജിഷിന്‍ മോഹന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധേയമാവാറുണ്ട്.

അതേസമയം നടന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായി മാറിയിരുന്നു. ഇത്തവണ ഇന്റര്‍നാഷണല്‍ മെന്‍സ് ഡേയെ കുറിച്ചുളള ഒരു കുറിപ്പുമായിട്ടാണ് നടന്‍ എത്തിയത്. സത്യ എന്ന പെണ്‍കുട്ടി സീരിയലിലെ മെര്‍ഷീനയ്ക്കും ആര്‍ദ്ര ദാസിനും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ് വന്നത്. "ഇന്ന് നവംബര്‍ 19. ലോക പുരുഷദിനം. പുരുഷന്റെ ഭാഗ്യം എന്ന് പറയുന്നത്, കോഫി ഹൗസിലെ ഉപ്പിന്റെ പാട്ട പോലെയാണ്. എത്ര കുടഞ്ഞാലും വീഴില്ല. വീഴുമ്പോഴോ.. അടപ്പ് തുറന്ന് ഒന്നടങ്കം മുഴുവനായങ്ങ് വീഴും. ദേ.. ഇതുപോലെ, ജിഷിന്‍ മോഹന്‍ കുറിച്ചു.
ജിഷിന്റെ കുറിപ്പിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. രണ്ട് സുന്ദരിമാരുടെ നടുവില്‍ കയറി നില്‍ക്കുന്നത് കണ്ണുതട്ടാതിരിക്കാന്‍ വേണ്ടിയാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു. ക്യാപ്ഷന്‍ സിംഹമാണ് ജിഷിനെന്ന് വിളിച്ചുകൊണ്ടാണ് മറ്റ് ചിലര്‍ എത്തിയിരിക്കുന്നത്. രണ്ടാള്‍ടെയും നടുവില്‍ നിന്നുകൊണ്ടുളള ചിത്രം അടിപൊളിയാണെന്നും ആരാധകര്‍ കുറിച്ചിരിക്കുന്നു. അതേസമയം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്.
കൂടാതെ രസകരമായ മറ്റു ചില പോസ്റ്റുകളുമായും ജിഷിന്‍ മോഹന്‍ എത്താറുണ്ട്. 2014ലായിരുന്നു വരദയുടെയും ജിഷിന്റെയും വിവാഹം നടന്നത്. അമല സീരിയല്‍ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിനും വരദയും. ജിഷിനൊപ്പം ടിക്ക് ടോക്ക് ചെയ്ത് മുന്‍പ് വരദയും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. വരദയ്ക്കൊപ്പം മകന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചും ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മിനിസ്‌ക്രീന്‍ രംഗത്ത് ഇപ്പോഴും സജീവമായ താരം ഇടയ്ക്കിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്കിലും പങ്കെടുക്കാറുണ്ട്.


Click it and Unblock the Notifications