നമ്മള് വിടുവോ? ഇരിക്കട്ടെ ഒരു ട്രോൾ, അളിയന്റെ ഭാര്യക്ക് പണി കൊടുത്ത് ജിഷിന്‍
മിനിസ്‌ക്രീന്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ നടനാണ് ജിഷിന്‍ മോഹന്‍. വില്ലന്‍ കഥാപാത്രങ്ങളിലൂടെയും സോഫ്റ്റ് ടച്ചുളള റോളുകളിലൂടെയാണ് നടന്‍ മലയാളികളുടെ ഇഷ്ടതാരമായത്. ടിക്ക് ടോക്കിലും ആക്ടീവാകാറുളള താരത്തിന്റെ മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ജിഷിന് പുറമെ ഭാര്യ വരദയും എല്ലാവര്‍ക്കും പ്രിയങ്കരിയാണ്. സിനിമകളിലൂടെയും സീരിയലുകളിലുടെയുമാണ് വരദ തിളങ്ങിയത്.

Recommended Video
വരദയ്ക്കും മകനുമൊപ്പമുളള ജിഷിന്റെ ചിത്രങ്ങള്‍ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം വരദയുടെ സഹോദരന്റെ കല്യാണ വിശേഷം പങ്കുവെച്ചുകൊണ്ടുളള ജിഷിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വരദയുടെ സഹോദരന്‍ ഏറിക്കിന്റെയും കാര്‍ത്തികയുടെയും വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ നടന്ന രസകരമായ നിമിഷങ്ങള്‍ ആണ് ജിഷിന്‍ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അതില്‍ കൂടുതല്‍ ആളുകളും കണ്ടത് ഒരു ട്രോള്‍ വീഡിയോ ആയിരുന്നു."സ്ഥിരം പരിപാടിയാ. കെട്ടിക്കൊണ്ട് വരുന്ന പെണ്ണ് വീട്ടുകാര്‍ തിരിച്ചു പോകുമ്പോള്‍ ഉള്ള ഈ കരച്ചില്‍. അച്ഛനെ ആദ്യമായി കണ്ട പോലെയാ ഇവള് ഈ കരയുന്നെ.. നമ്മള് വിടുവോ? ഇരിക്കട്ടെ ഒരു ട്രോള്‍.?? ഒറിജിനല്‍ കരച്ചില്‍ ഇതിലും കോമഡിയാ കേട്ടോ. വീഡിയോ പങ്കുവെച്ച് ജിഷിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിന് പുറമെ മറ്റൊരു വീഡിയോയും നടന്റെതായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. "അളിയന്റെ കല്യാണം. അമ്മായി അമ്മക്ക് ഉമ്മ കൊടുത്ത് മരുമോള്‍ മാതൃക ആയി. കൂടെ എന്റെ ചുന്ദരി ഭാര്യയും. ( ചുമ്മാ ഇരിക്കട്ടെ. സുഖിപ്പിച്ചേക്കാം എന്ന ക്യാപ്ഷനോടെയാണ് ജിഷിന്‍ മോഹന്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
2014ലായിരുന്നു വരദയുടെയും ജിഷിന്റെയും വിവാഹം നടന്നത്. അമല സീരിയല്‍ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിനും വരദയും. ജിഷിനൊപ്പം ടിക്ക് ടോക്ക് ചെയ്ത വരദയും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.


Click it and Unblock the Notifications