നായികയെ പ്രണയിച്ച് വിവാഹം ചെയ്ത വില്ലന്‍! അമല സീരിയല്‍ ജീവിതം മാറ്റിമറിച്ചുവെന്ന് ജിഷിന്‍ മോഹന്‍
വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ജിഷിന്‍ മോഹന്‍. വില്ലത്തരമുള്ള കഥാപാത്രങ്ങളെയാണ് താരത്തിന് മിക്കപ്പോഴും ലഭിക്കാറുള്ളത്. അതില്‍ നിന്നും മാറ്റം ലഭിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം. ജീവിതനൗക എന്ന പരമ്പരയിലെ കഥാപാത്രത്തെക്കുറിച്ചാണ് ജിഷിന്‍ കുറിച്ചിട്ടുള്ളത്.
സീരിയലിൽ അഭിനയം തുടങ്ങിയ കാലം മുതൽ വില്ലൻ കഥാപാത്രങ്ങൾ ആണ് എനിക്ക് കിട്ടിയിട്ടുള്ളത്. ഓട്ടോഗ്രാഫിലെ റാം എന്ന കഥാപാത്രത്തിൽ തുടങ്ങി ഇത് വരെയും അങ്ങനെ ആയിരുന്നു. ചില സീരിയലുകളിൽ പോസിറ്റീവ് കഥാപാത്രമായി വിളിക്കുമെങ്കിലും മുഖത്തെ ഈ കള്ള ലക്ഷണം കാരണം അത് ക്രമേണ വില്ലൻ കഥാപാത്രം ആയി മാറിയ ചരിത്രം ആണ് ഉണ്ടായിട്ടുള്ളത്‍.
അമല എന്ന സീരിയലിലൂടെ കരിയറിലും ജീവിതത്തിലും ബ്രേക്ക് തന്ന ശ്രീമൂവിസിന്റെ 'ജീവിതനൗക' എന്ന സീരിയലിലേക്കു വിളിക്കുമ്പോഴും ഞാൻ വിചാരിച്ചത് വില്ലൻ കഥാപാത്രം ആയിരിക്കും എന്നാണ്. പക്ഷെ നായകൻ ജയകൃഷ്ണന്റെ (സാജൻ സൂര്യ ) സന്തത സഹചാരി ആയുള്ള, വളരെ പോസിറ്റീവ് ആയ സുധി എന്ന കഥാപാത്രം ആയിരുന്നു എനിക്ക് വേണ്ടി കാത്തിരുന്നത്.
Recommended Video
ജ്യേഷ്ഠാനുജ ബന്ധം വളരെ വൈകാരികമായി അവതരിപ്പിക്കുന്ന ഒരു സീരിയൽ. അതിനിടയിൽ അച്ഛന്റെ പഴയ ഗുണ്ടയുടെ മകനെ, എന്റെ കഥാപാത്രമായ സുധിയെ അച്ഛന്റെ പാതയിലേക്ക് വിടാതെ നല്ല പാതയിലേക്ക് കൊണ്ടു വന്ന നായകൻ ജയകൃഷ്ണൻ. അതിനു അദ്ദേഹത്തോടും കുടുംബത്തോടും കൂറ് കാണിച്ചു നിൽക്കുന്ന കഥാപാത്രം, സുധി.

അനുജൻ സ്നേഹിക്കുന്ന പെണ്ണിനെ വീട്ടിൽ വിളിച്ചു കൊണ്ടു വരുന്ന ജയകൃഷ്ണൻ ഒരു അവസരത്തിൽ അറിയുന്നു, ഈ സുധിക്ക് ആ പെണ്ണിനോട് പഴയ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന്. ചോദിക്കാൻ നിൽക്കുന്ന ജയകൃഷ്ണനോട് ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഭാര്യ സുമിത്ര സുധിയോടു ചോദിക്കുന്ന സീനാണ് താഴെ കാണുന്നത്. ജോർജ് കട്ടപ്പന എഴുതിയ ഈ സീന്‍ വായിച്ചപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞിരുന്നു. അധികം വായിച്ചാൽ ആ ഫീൽ നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് ഒരു തവണയേ സീന്‍ വായിച്ചുള്ളു.
അധികം റിഹേഴ്സൽ ഒന്നും ചെയ്യാതെ, അധികം cut shot ഒന്നും വെക്കാതെ തന്നെ ഡയറക്ടർ ജിആര്‍ കൃഷ്ണന്‍ ആ സീന്‍ ഒറ്റ സ്ട്രെച്ചിൽ തീർത്തു. അത് കൊണ്ട് തന്നെ ആ ഫീൽ ഉൾക്കൊണ്ടു ചെയ്യാൻ സാധിച്ചു. അവസാനം ഒരു എന്‍ഡ് ഫ്രീസ് കൂടെ അദ്ദേഹം ആഡ് ചെയ്ത് തന്നു. ഗുരു തുല്യരായി കാണുന്നവരടക്കം ഒട്ടനവധി പേർ ഈ സീന്‍ കണ്ടു നല്ല അഭിപ്രായം പറഞ്ഞു. എല്ലാവർക്കും നന്ദി. നമ്മുടെ കരിയറിൽ വല്ലപ്പോഴും ആണ് ഇങ്ങനെ നല്ല സീനുകൾ ലഭിക്കുക. അത് ചെയ്തു ഫലിപ്പിക്കാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു. കാണാത്തവർ കണ്ട് അഭിപ്രായം അറിയിക്കണേ, ജീവിതനൗക സീരിയൽ മഴവിൽ മനോരമയിൽ 7.30pm. ഇതായിരുന്നു ജിഷിന്‍റെ കുറിപ്പ്.


Click it and Unblock the Notifications











