For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീലക്കുയിലിലെ ആദി വിവാഹിതനാണ്! ഒന്നരലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അഭിനയിക്കാന്‍ വന്നതാണ്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ താരങ്ങളിലൊരാളാണ് ജിഷിന്‍ മോഹന്‍. വില്ലത്തരമുള്ള കഥാപാത്രങ്ങളെയാണ് മിക്കപ്പോഴും താരത്തിന് ലഭിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ജീവിതനൗകയെന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നീലക്കുയിലിന് ശേഷം നിതിന്‍ ജെയ്ക് ജോസഫ് അഭിനയിക്കുന്ന പരമ്പര കൂടിയാണ് ജീവിതനൗക. സാജന്‍ സൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  നിതിനുമായി സൗഹൃദത്തിലായതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ജിഷിന്‍ ഇപ്പോള്‍. നീലക്കുയില്‍ സീരിയല്‍ അവസാനിച്ചതിന് ശേഷമായാണ് നിതിന്‍ ജീവിതനൗകയിലേക്ക് എത്തിയത്. നീലക്കുയിലെ സഹതാരങ്ങളിലൊരാളായ അഡ്വ: പിങ്കി കണ്ണനും ജീവിതനൗകയില്‍ അഭിനയിക്കുന്നുണ്ട്. താരങ്ങളെല്ലാവരുമായും അടുത്ത സൗഹൃദമുണ്ട് ജിഷിന്. ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞാണ് മിക്കപ്പോഴും ജിഷിന്‍ എത്താറുള്ളത്. താരം പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  നിതിനെക്കുറിച്ച് ജിഷിന്‍

  നിതിനെക്കുറിച്ച് ജിഷിന്‍

  ചിലരങ്ങനെയാണ്. നമ്മൾ പോലുമറിയാതെ നമ്മുടെ സുഹൃത്തുക്കളായി മാറും. അതുപോലെ തന്നെയാണ് ഈ തെണ്ടിയും. ഈ വാക്കുപയോഗിച്ചതിൽ നിന്നു തന്നെ ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാകുമല്ലോ? ജീവിതനൗക സീരിയലിൽ വച്ചാണ് ഈ അലവലാതി എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേക്ക് വലിഞ്ഞു കയറിയതെന്ന് പറഞ്ഞായിരുന്നു ജിഷിന്‍റെ കുറിപ്പ് തുടങ്ങുന്നത്.

   ഞാനും ഇവനും സാജൻ ചേട്ടനും

  ഞാനും ഇവനും സാജൻ ചേട്ടനും

  ട്രിപ്പിള്‍ ലോക് ഡൗണ്‍ സമയത്തായിരുന്നു ഞങ്ങളുടെ ലാസ്റ്റ് ഷെഡ്യൂള്‍. ചിത്രീകരണം നടക്കുന്ന വീട്ടിൽ തന്നെ താമസം, ഭക്ഷണം, എഡിറ്റിംഗ്, ഡബ്ബിങ്, എല്ലാം.. അങ്ങനെ പത്തു ദിവസം ഒരേ റൂമിൽ ഞാനും ഇവനും സാജൻ ചേട്ടനും. അത്രേം മതിയായിരുന്നു ഒരാൾക്ക് മറ്റൊരാളെ മനസ്സിലാക്കാൻ. ആദ്യമാദ്യം വലിയ ബഹുമാനമൊക്കെ കാണിച്ചിരുന്നവൻ, കൂട്ടുകാരനായപ്പോൾ തനിനിറം കാണിച്ചു തുടങ്ങി. എടാ പോടാന്നൊക്കെ ആയി. ഇപ്പൊ പിന്നെ അതും ഇല്ല. വായിതോന്നുന്നതാ വിളിക്കുന്നത്.

  വിവാഹം കഴിഞ്ഞതാണ്

  വിവാഹം കഴിഞ്ഞതാണ്

  നീലക്കുയിലിലെ ആദി ആയി കുറേ പെൺകുട്ടികളുടെ ഹൃദയം കവർന്ന ഈ ചുള്ളന്റെ വിവാഹം കഴിഞ്ഞതാ കേട്ടോ.. നാലു വയസ്സുള്ള ഒരു കൊച്ചുമുണ്ട്. (അങ്ങനെയിപ്പോ ലവൻ ബാച്ച്ലർ ആണെന്ന് പറഞ്ഞ് സുഖിക്കണ്ട). കാണാൻ ഒരു ലുക്ക്‌ ഇല്ലാന്നേ ഉള്ളു. ഭയങ്കര വിദ്യാഭ്യാസമാ ഇവന്. മാസം ഒന്നൊന്നര ലക്ഷം ശമ്പളമുണ്ടായിരുന്ന എൻജിനീയറിങ് ജോലി കളഞ്ഞിട്ട് എവനൊക്കെ എന്തിനാണോ എന്തോ നമ്മുടെ കഞ്ഞിയിൽ പാറ്റയിടാൻ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചത്.

  Mammootty mobile phone viral pics
  ചങ്കായിപ്പോയില്ലേ

  ചങ്കായിപ്പോയില്ലേ

  ഇവൻ നിതിന്‍ ജെയ്ക് ജോസഫ് അല്ല. നിതിന്‍ ഫേക്ക് ജോസഫാണ്. എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചങ്ക് ആയിപ്പോയില്ലേ. സഹിച്ചല്ലേ പറ്റൂ. ഈ ഫോട്ടോ ഇടാൻ നോക്കുമ്പോൾ, എന്നെപ്പറ്റി നാല് വാക്ക് പൊക്കിപ്പറയണം എന്ന് പറഞ്ഞ നിതിനേ.. ഞാൻ ഇതാ എന്റെ കടമ നിർവഹിച്ചിരിക്കുന്നുവെന്നുമായിരുന്നു ജിഷിന്‍ പറഞ്ഞത്. പോസ്റ്റിന് കീഴില്‍ കമന്‍റുമായി സാജന്‍ സൂര്യയും എത്തിയിരുന്നു.

  സാജന്‍ സൂര്യയുടെ കമന്‍റ്

  സാജന്‍ സൂര്യയുടെ കമന്‍റ്

  സൗഹൃദം കൂടിയപ്പോ നിതിൻ നിന്നെ അന്ന് കുനിച്ചു നിർത്തി കുർബാന ചൊല്ലിച്ചതെന്തേ ഏഴുതാത്തെ. അതോ മറന്നു പോയോ. ഓഹ് അത് ഓർക്കാൻ കൂടി വയ്യെന്നായിരുന്നു സാജന്‍ സൂര്യ കമന്‍റിട്ടത്. അതല്ലേ എല്ലാം ചേർത്ത് ഇപ്പൊ കൊടുത്തതെന്നായിരുന്നു ജിഷിന്‍റെ മറുപടി. വെറുതെ കൈയ്യില്‍ നിന്നെടുത്ത് പറയുന്നതാണെന്നും താരം പറഞ്ഞിരുന്നു. ഇതു വല്ലോ നേർച്ച ആണോ ജിഷൻ ചേട്ടൻ ഒരു ലെവൽ ആക്കി വെക്കും ,സാജൻ ചേട്ടൻ വന്നു അത് പൊളിച്ചു കൊടുക്കും. എത്ര മനോഹരമായ ആചാരങ്ങൾ. പക്ഷേ ജിഷിൻ ചേട്ടൻ അങ്ങനെ തോൽക്കില്ല. നാളെ അടുത്ത പോസ്റ്റ്‌ ആയി വരുമെന്നുമായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്.

  English summary
  Actor Jishin Mohan reveals about hsi friendship with Neelakuyil serial fame Nithin Jake Jospeh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X