സീരിയല്‍ തുടങ്ങി ടെലികാസ്റ്റ് ആകുന്നത് വരെ പെറ്റമ്മയോട് പോലും പറയാറില്ല,രസകരമായ പോസ്റ്റുമായി ജിഷിന്‍
മിനിസ്‌ക്രീന്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ജിഷിന്‍ മോഹന്‍. വില്ലന്‍ കഥാപാത്രങ്ങളിലൂടെയും സോഫ്റ്റ് ടച്ചുളള റോളുകളിലൂടെയാണ് നടന്‍ മലയാളികളുടെ ഇഷ്ടതാരമായത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ തുടക്കം കുറിച്ച താരം തുടര്‍ന്നും നിരവധി പരമ്പരകളില്‍ അഭിനയിച്ചിരുന്നു. ജിഷിന് പുറമെ ഭാര്യ വരദയും എല്ലാവര്‍ക്കും സുപരിചിതയാണ്. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും വരദ അഭിനയിച്ചിരുന്നു.

സീരിയല്‍ തിരക്കുകള്‍ക്കിടെയിലും ജിഷിന്‍ മോഹന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധേയമാവാറുണ്ട്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. അതേസമയം രസകരമായ മറ്റു ചില പോസ്റ്റുകളുമായും നടന്‍ എത്താറുണ്ട്. ജിഷിന്‍ മോഹന്റതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു.
ഇത്തവണ പുതിയ സീരിയലിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് രസകരമായ പോസ്റ്റുമായി നടന്‍ എത്തിയിരിക്കുന്നത്. ജിഷിന്‍ മോഹന്റെ വാക്കുകളിലേക്ക്: പുതിയ സീരിയല്‍, ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഏതാണ് എന്നിപ്പോള്‍ പറയാന്‍ നിര്‍വ്വാഹമില്ല കേട്ടോ.. കാരണം പാരകള്‍ ഏതു വഴിക്ക് വരും എന്ന് പറയാന്‍ പറ്റില്ല. പണ്ട് ഇതുപോലെ എന്റെ പൊട്ടവായ്ക്ക് ഞാന്‍ ഒരു സുഹൃത്തിനോട് ജോയിന്‍ ചെയ്യാന്‍ പോകുന്ന പുതിയ വര്‍ക്കിന്റെ സന്തോഷം പങ്കുവച്ചു.

പിന്നീട് ആ കഥാപാത്രം ചെയ്തത് ആ പരനാറി ആയിരുന്നു. അതില്‍പ്പിന്നെ ഒരു വര്‍ക്കിന് ജോയിന്‍ ചെയ്തു ടെലികാസ്റ്റ് ആകുന്നത് വരെ ഞാന്‍ പെറ്റമ്മയോട് പോലും വര്‍ക്കിന് ജോയിന്‍ ചെയ്ത കാര്യം പറയാറില്ല. ഇതാണ് മക്കളേ ഇന്‍ഡസ്ട്രി. നോക്കീം കണ്ടും നിന്നില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവന്‍ തന്നെ കോ.. അല്ലെങ്കില്‍ വേണ്ട. ആ വാക്ക് നിങ്ങള് ഊഹിച്ചോ. ജിഷിന്‍ മോഹന്‍ സഹതാരത്തിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
Recommended Video
2014ലായിരുന്നു വരദയുടെയും ജിഷിന്റെയും വിവാഹം നടന്നത്. അമല സീരിയല്‍ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിനും വരദയും. ജിഷിനൊപ്പം ടിക്ക് ടോക്ക് ചെയ്ത് മുന്‍പ് വരദയും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. വരദയ്‌ക്കൊപ്പം മകന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചും ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.


Click it and Unblock the Notifications