വീട്ടിലെത്തിയ മനീഷ് കൃഷ്ണയ്ക്ക് ജിഷിന്‍ മോഹന്‍ കൊടുത്ത പണി, വൈറല്‍ വീഡിയോ
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന്‍ ജിഷിന്‍ മോഹന്‍. ജിഷിന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഭാര്യ വരദയ്ക്കും മകനുമൊപ്പമുളള വിശേഷങ്ങള്‍ക്കൊപ്പം ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോസും നടന്‍ പങ്കുവെക്കാറുണ്ട്. എല്ലാ പോസ്റ്റുകള്‍ക്കും രസകരമായ ക്യാപ്ഷനുകളാണ് ജിഷിന്‍ നല്‍കാറുളളത്. അതേസമയം ജിഷിന്‍ മോഹന്റെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം വീഡിയോയും അതിന് താഴെ നടന്‍ കുറിച്ച കാര്യങ്ങളും വൈറലായി മാറിയിരുന്നു.

സഹതാരം മനീഷ് കൃഷ്ണയ്ക്ക് ഒരു പണി കൊടുത്താണ് താരം ഇത്തവണ എത്തിയത്. അടുത്ത സുഹൃത്തുക്കളാണ് ജിഷിനും മനീഷും. ജീവിതനൗക, പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ജിഷിന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദുലേഖയിലൂടെയാണ് മനീഷ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. നാളുകള്‍ക്ക് ശേഷം തങ്ങളുടെ വീട്ടില്‍ എത്തിയ മനീഷിന് ഏട്ടിന്റെ പണികൊടുത്ത് കൊണ്ടാണ് ജിഷിന്‍ മോഹന്റെ വീഡിയോ വന്നത്. "ഇന്ദുലേഖയുടെ ഷൂട്ടിനു എറണാകുളം വന്നതായിരുന്നു മനീഷ്. ഷൂട്ടില്ലാത്ത ദിവസം വിളിച്ചു. ഫ്രീ ആയി റൂമില്‍ ഒറ്റയ്ക്ക് ഇരിക്കുവല്ലേ. നീ ഇങ്ങട് വാടാ..
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ഉച്ചഭക്ഷണം വീട്ടില്‍ നിന്നാകാം. ആത്മസുഹൃത്തുക്കളാകുമ്പോള്‍ അങ്ങനെയാ.. കേട്ട പാതി കേള്‍ക്കാത്ത പാതി അവന്‍ ഓടി വന്നു. പക്ഷെ വരുന്നത് എന്റെ വീട്ടിലേക്ക് ആണെന്ന് പാവം ഒരു നിമിഷം മറന്നു പോയി. കുറേ ദിവസമായി നോക്കി ഇരിക്കുവായിരുന്നു ഇവന് പണി കൊടുക്കാന്‍. കറക്റ്റ് ആയി വന്നു ചാടിയിട്ടുണ്ട്. 'മനീഷേ.. നിനക്ക് ലൊക്കേഷനില്‍ ഫുഡ് ഒന്നുമില്ലെടാ.. എന്നിട്ടാണോടാ ഒരു ഉളുപ്പുമില്ലാതെ വന്നു തട്ടിക്കേറ്റുന്നത്. നാണോം മാനോം ഇല്ലേടാ?. ഇതൊരു പതിവാക്കണ്ട കേട്ടോ..' മനീഷ് കഴിച്ചതൊക്കെ ആ നിമിഷം തന്നെ ദഹിച്ചു. ഇനി ആരെങ്കിലും വരുന്നുണ്ടോ വീട്ടിലേക്ക്, വീഡിയോ പങ്കുവെച്ച് ജിഷിന്‍ മോഹന്‍ കുറിച്ചു.


Click it and Unblock the Notifications