സീരിയലില്‍ എന്റെ സീന്‍ വരുമ്പോ ഇതാ അവസ്ഥ, ജിഷിന്‍ മോഹന്‌റെ രസകരമായ വീഡിയോ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ജിഷിന്‍ മോഹന്‍. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ തുടങ്ങിയ താരം തുടര്‍ന്ന് നിരവധി സീരിയലുകളിലാണ് അഭിനയിച്ചത്. ജിഷിനൊപ്പം ഭാര്യയും നടിയുമായ വരദയും എല്ലാവര്‍ക്കും സുപരിചിതയാണ്. തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുളള താരമാണ് ജിഷിന്‍ മോഹന്‍. നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

അതേസമയം ജിഷിന്‍ മോഹന്റെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ജിഷിന്‍ പങ്കുവെച്ച ഒരു വീഡിയോയും അതിന് നടന്‍ നല്‍കിയ ക്യാപ്ഷനുമാണ് വൈറലായിരിക്കുന്നത്. "എന്റെ ഒരു ഗംഭീര സീന്‍ നടക്കുമ്പോള്‍ വീട്ടിലിരുന്ന് അത് കാണുന്ന എന്റെ അവസ്ഥ.. സീരിയല്‍ മുഴുവന്‍ കാണും. പക്ഷെ എന്റെ സീന്‍ വരുമ്പോ ഇതാ അവസ്ഥ. ഇതിലും ഗതികെട്ടവന്‍ വേറെ ആരെങ്കിലും ഉണ്ടാകുമോ കര്‍ത്താവേ. അതല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ.
ഇനിയിപ്പോ സാജന്‍ സൂര്യ ചേട്ടന്‌റെ വീട്ടിലെ അവസ്ഥയൊക്കെ എങ്ങനെയാണാവോ.. ഒന്ന് ചോദിച്ചു നോക്കണം, ജിഷിന്‍ മോഹന്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. അതേസമയം ജിഷിന്‍ മോഹന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. കഷ്ടമാണല്ലോ വീട്ടിലെ അവസ്ഥ, വിഷമിക്കാതെ ചേട്ടാ എല്ലാം ശരിയാകും, സാരമില്ല ചേട്ടാ നമ്മളില്ലേ, ഒരു സൂപ്പര്‍സ്റ്റാറിനെ ബഹുമാനിക്കാന്‍ പഠിക്കടാ എന്നിങ്ങനെയാണ് നടന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റുകള്‍. മുന്‍പും രസകരമായ പോസ്റ്റുകളുമായി എത്തിയിട്ടുളള താരമാണ് ജിഷിന്‍ മോഹന്‍. കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ചും താരം എത്താറുണ്ട്.
സീരിയല്‍ താരം നീരജാ പിളളയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍,


Click it and Unblock the Notifications