മനീഷയെക്കുറിച്ച് ജിഷിന്‍, നിങ്ങളൊരു മാടപ്രാവാണ്, മാടിന്റെ ശരീരവും, പ്രാവിന്റെ ഹൃദയവും, വീഡിയോ വൈറല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ അഭിനേതാക്കളിലൊരാളാണ് ജിഷിന്‍. ജീവിതനൗകയെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയാണ് താരം ഇപ്പോള്‍. ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമെല്ലാം പറഞ്ഞ് താരമെത്താറുണ്ട്. പൂക്കാലം വരവായി സീരിയല്‍ ചിത്രീകരണത്തിനിടയിലെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജിഷിന്‍ ഇപ്പോള്‍.
ഇത് നമ്മുടെ സ്വന്തം മനീഷ ചേച്ചി. 'പൂക്കാലം വരവായി' സീരിയലിലെ സൗദാമിനി അപ്പച്ചി. നമ്മെ വിട്ടുപിരിഞ്ഞ എസ്പി ബാലസുബ്രമണ്യം എന്ന അതുല്യ പ്രതിഭയോടൊപ്പം അദ്ദേഹത്തിന്റെ കേരളത്തിലെ അവസാന വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചവൾ. 'മലരേ.. മൗനമാ' എന്ന ഗാനം അദ്ദേഹത്തിന്റെ കൂടെ ആലപിച്ച മനീഷ ചേച്ചിയെ SPB ആശ്ലേഷിച്ചനുഗ്രഹിച്ച വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയ പോലെ ഇവരെ എടുത്തു പൊക്കാൻ തോന്നാത്തിരുന്നത് ഭാഗ്യം.

മനീഷ ചേച്ചിയുടെ ആ സ്വരമാധുര്യം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. Wow!! What a feel. അത് നിങ്ങൾക്ക് കൂടി ഷെയർ ചെയ്യുന്നു. കേട്ടു നോക്കൂ . ഈ ശരീരത്തിൽ നിന്നാണോ ഈ മധുരശബ്ദം വരുന്നത് എന്ന് നമ്മൾ അത്ഭുതപ്പെടും. മനീഷ ചേച്ചീ.. നിങ്ങളൊരു മാടപ്രാവാണ്. മാടിന്റെ ശരീരവും, പ്രാവിന്റെ ഹൃദയവും കുയിലിന്റെ സ്വരവുമുള്ള ഒരു മാടപ്രാവെന്നുമായിരുന്നു ജിഷിന്‍ കുറിച്ചത്.
Recommended Video
പെട്ടെന്ന് പാടാന്‍ പറഞ്ഞാല്‍ മനസ്സില്‍ വരുന്ന ഗാനമെന്ന് ചോദിച്ചായിരുന്നു മനീഷയോട് ഗാനം ആലപിക്കാന്‍ ജിഷിന്‍ പറഞ്ഞത്. അവിടുന്നെന്‍ ഗാനമെന്ന പാട്ടായിരുന്നു മനീഷ പാടിയത്. മനീഷയുടെ ഗാനവീഡിയോ നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പൂക്കാലം വരവായിലേക്ക് അടുത്തിടെയായിരുന്നു മനീഷ എത്തിയത്. തട്ടീം മുട്ടീം പരമ്പരയില്‍ വാസവദത്തയെ അവതരിപ്പിക്കുന്നതും മനീഷയാണ്.


Click it and Unblock the Notifications