For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണമാണെന്നുള്ള അഹങ്കാരമൊന്നും അവള്‍ക്കില്ല; എലീനയ്ക്ക് ഇത്രയെങ്കിലും പണി കൊടുക്കേണ്ടെന്ന് ചോദിച്ച് ജിഷിന്‍

  |

  നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന എലീനയും കാമുകന്‍ രോഹിത് പ്രദീപും ആഗസ്റ്റ് മുപ്പതിനായിരുന്നു വിവാഹിതരായത്. ജനുവരിയില്‍ വിവാഹനിശ്ചയം തിരുവനന്തപുരത്ത് വെച്ച് നടത്തിയതിന് ശേഷം കല്യാണം കോഴിക്കോട് വെച്ചായിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അടിച്ച് പൊളിച്ചൊരു വിവാഹമായിരുന്നു എലീനയുടേത്.

  വിവാഹത്തിന്റെ തലേദിവസം മധുരംവെപ്പ് നടത്തുകയും അതില്‍ ഡാന്‍സും പാട്ടുമൊക്കെയായി വലിയൊരു ആഘോഷമായിരുന്നു. സഹപ്രവര്‍ത്തകരായ താരങ്ങളും ഇതില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ എലീനയ്ക്ക് ആശംസകള്‍ അറിയിക്കുന്നതിനൊപ്പം കിടിലനൊരു ട്രോള്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടന്‍ ജിഷന്‍ മോഹന്‍.

  വിശക്കുമ്പോള്‍ കഴിക്കുന്നതാണ് കല്യാണം എന്ന എലീനയുടെ മാസ് ഡയലോഗിനൊപ്പം തലേദിവസത്തെ പരിപാടികളുടെ ദൃശ്യങ്ങള്‍ കൂടി എഡിറ്റ് ചെയ്തിട്ടാണ് ജിഷിന്‍ എത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ എഴുതിയ കുറിപ്പില്‍ കല്യാണത്തിന് പോയ വിശേഷങ്ങളും താരം സൂചിപ്പിച്ചിട്ടുണ്ട്. ജിഷിന്റെ കുറിപ്പും അതിന് താഴെ വന്ന രസകരമായ കമന്റുകളും വായിക്കാം..

  ''എലീന പടിക്കലിന്റെ കല്യാണം. കല്യാണമാണെന്നുള്ള അഹങ്കാരമൊന്നും അവള്‍ക്കില്ല കേട്ടോ. ലവലേശം ഉളുപ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പെണ്ണ്??. I like her attittude. തലേ ദിവസം മധുരം വെപ്പിന് തന്നെ ഞാനടക്കം, സെലിബ്രിറ്റി കിച്ചന്‍ മാജിക്കിന്റെ എല്ലാവരും കെട്ടിപ്പെറുക്കി പോയിരുന്നു. രാജ് കലേഷ് ഒക്കെ അര്‍മാദിക്കുവായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കാരണം അവരൊന്നും പിറ്റേ ദിവസത്തെ കല്യാണത്തിന് പങ്കെടുത്തില്ല (ആള് കൂടുതലാകുന്നത് കാരണം) എന്നാണ് ജിഷിന്‍ പറയുന്നത്. പക്ഷേ താന്‍ വിവാഹത്തിന് പങ്കെടുത്തതിന്റെ കാരണം കൂടി താരം സൂചിപ്പിച്ചു.

  എനിക്ക് പിന്നെ ഒരു ഉളുപ്പും ഇല്ലാത്തത് കൊണ്ട് പിറ്റേ ദിവസം കല്യാണത്തിനും പോയി. വീട്ടില്‍ വന്ന് വീഡിയോസ് നോക്കിയപ്പോള്‍ എല്ലാം ഒന്നിച്ച് വെട്ടിക്കൂട്ടി ഇങ്ങനെ വോയിസ് ആഡ് ചെയ്ത് ഇടാമെന്നു കരുതി. മ്മള് പിന്നെ കല്യാണത്തിന് പോയാലും അവിടെ ഒരു ട്രോള്‍ ഉണ്ടാക്കണമല്ലോ. ഇവള്‍ക്ക് നമ്മള്‍ ഇത്രയെങ്കിലും പണി കൊടുക്കണ്ടേ.. എന്തൊക്കെ ആയാലും മ്മടെ എലീന അല്ലേ?. കണ്ടിട്ട് അഭിപ്രായങ്ങള്‍ വാരിക്കോരി ചൊരിയൂ.. നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം എന്നുമാണ് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ ജിഷന്‍ പറയുന്നത്.

  എന്റെ പൊന്നേ, വീടിനുള്ളില്‍ നിന്നുള്ള ട്രോളായി പോയി. വേറെ ലെവല്‍. സൂപ്പര്‍ എന്നുമാണ് ജിഷിന്റെ പോസ്റ്റിന് താഴെ എലീന കമന്റിട്ടിരിക്കുന്നത്. ലവ് റിയാക്ഷനുമായി രാജ് കലേഷും എത്തിയിട്ടുണ്ട്. എലീന ആയത് കൊണ്ട് ഇതൊക്കെ എന്ത് എന്ന് പറയും. നമ്മുടെ കൊച്ച് സ്‌ട്രോങ് അല്ലേ എന്നാണ് ആരാധര്‍ക്ക് പറയാനുള്ളത്. അതുപോലെ മികച്ച എഡിറ്റിങ്ങ് ആണെന്നും ഇങ്ങനൊരു കഴിവ് കൂടി ജിഷിന്‍ ചേട്ടന് ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നുമൊക്കെയുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ വരുന്നുണ്ട്. അതിനെല്ലാം ജിഷിന്‍ തന്നെ മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്.

  Recommended Video

  കല്യാണത്തിന്റെ ഇടയിൽ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പഴം തിന്നുന്ന എലീന

  അതേ സമയം ''ഇന്നു ഞാന്‍ നാളെ നീ മറ്റന്നാളും നീ എന്നാണ് പുതുമൊഴി. നിങ്ങളും തയ്പ്പിച്ചു വച്ചോ ഒരെണ്ണം. കല്യാണം കഴിച്ചെന്നു കരുതി സമാധാനിക്കേണ്ട. ഹാപ്പി ബെര്‍ത്ത് ഡേ ഉണ്ടല്ലോ താങ്കള്‍ക്ക്. എല്ലാരും കൂടെ അന്ന് പണി തരും. കരുതി ഇരുന്നോളാനാണ് ചിലര്‍ ജിഷിനോട് പറഞ്ഞത്. എന്നാല്‍ താന്‍ അതിന് കാത്തിരിക്കുകയാണന്നാണ് ജിഷിന്‍ നല്‍കിയ മറുപടി. എന്തായാലും എലീനയുടെ വിവാഹം വലിയൊരു ആഘോഷമായിരുന്നെന്ന കാര്യം ജിഷിന്റെ വീഡിയോയില്‍ നിന്നും വ്യക്തമാവുകയാണ്.

  Read more about: alina padikkal jishin mohan
  English summary
  Actor Jishin Mohan Troll On Newly Married Bigg Boss fame Alina Padikkal Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X