For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലപ്പന്‍ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ജോബി! വേദിയില്‍ പറയണമെന്ന് ആരാധകര്‍! വിവാദം കടുക്കുന്നു!

  |

  ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന കോമഡി പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്, ലക്ഷ്മി നക്ഷത്ര അവതാരകയായെത്തുന്ന പരിപാടിയില്‍ സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരങ്ങളും പങ്കെടുക്കാറുണ്ട്. ഇരുടീമുകളായി തിരിച്ച് രസകരമായ മത്സരങ്ങളും നടത്താറുണ്ട്. കോമഡിയും പാട്ടും സ്‌കിറ്റുകളുമൊക്കെയായാണ് പരിപാടിയിലുണ്ടാവാറുള്ളത്. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത കോമഡി സ്‌കിറ്റുമായി ബന്ധപ്പെട്ട വിവാദം കടുത്ത് വരികയാണ്.

  ലാലപ്പന്‍ എന്നായിരുന്നു സ്‌കിറ്റിനിടയില്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ചത്. ഇതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള അധിക്ഷേപം ശരിയല്ലെന്ന് വ്യക്തമാക്കിയായിരുന്നു ആരാധകരെത്തിയത്. ചാനലിനെതിരെ വിമര്‍ശനങ്ങള്‍ കടുത്തതോടെയായിരുന്നു ഖേദപ്രകടനവുമായി ബന്ധപ്പെട്ടവരെത്തിയത്. ചാനലിന്റെ ക്ഷമാപണക്കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് ആര്‍ടിസ്റ്റായ ജോബിയും ലൈവ് വീഡിയോയിലൂടെ ക്ഷമാപണവുമായെത്തിയത്. വേദിയില്‍ വെച്ച് പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്.

  ക്ഷമ ചോദിച്ച് ജോബി

  ക്ഷമ ചോദിച്ച് ജോബി

  കോമഡി പോഗ്രാമിലൂടെ സുപരിചിതനായ താരമാണ് ജോബി. ഫ്‌ളവേഴ്‌സ് ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരം സ്റ്റാര്‍ മാജികിലെ സ്‌കിറ്റിനെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക്കില്‍ ഒരു എപ്പിസോഡ് ചെയ്യുകയുണ്ടായി, അതില്‍ മലയാള സിനിമയുടെ, ലോകസിനിമയിലെ തന്നെ താരരാജാവായ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്നയാള്‍ക്ക് വേദനിക്കുന്ന ഒരു വാക്കുണ്ടായി എന്ന് എപ്പിസോഡ് ചെയ്തുകഴിഞ്ഞപ്പോളാണ് അറിഞ്ഞത്. മറ്റുള്ളവരാണ് ഇതേക്കുറിച്ച് പറഞ്ഞത്.

  വിഷമമായെന്നറിഞ്ഞതില്‍ സങ്കടം

  വിഷമമായെന്നറിഞ്ഞതില്‍ സങ്കടം

  ഒരുപാട് പേര്‍ക്ക് ഇത് വലിയ വിഷമമുണ്ടാക്കി എന്നറിയാന്‍ സാധിച്ചു. അത് തനിക്കും വലിയ വിഷമമായെന്നും ജോബി പറയുന്നു. ഒരു സ്‌കിറ്റോ കോമഡി പരിപാടിയോ ചെയ്യുമ്പോള്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ദു:ഖമുണ്ടാക്കുന്ന കാര്യമായിപ്പോയി ഇത്. നിരവധി പേരാണ് അതേക്കുറിച്ച് പറഞ്ഞത്. ഞാന്‍ ക്ഷമ ചോദിക്കുകയാണ്.

  അബദ്ധമായി കാണണം

  അബദ്ധമായി കാണണം

  എല്ലാവരേയും സന്തോഷിപ്പിക്കാനായാണ് കലാകാരന്‍മാര്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ ഇത് വേദനിപ്പിക്കുന്ന സംഭവമായി മാറിയതില്‍ സങ്കടമുണ്ട്. ഒരു ചെറിയ കലാകാരന് പറ്റിയ അബദ്ധമായി കാണണേയെന്നുമായിരുന്നു താരം പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു ഈ വീഡിയോ വൈറലായി മാറിയത്. മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണോ ജോബിക്ക് ഇതേക്കുറിച്ച് മനസ്സിലായതെന്നായിരുന്നു ചിലരുടെ ചോദ്യം. താരത്തെയും ചാനലിനേയും വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്.

  How malayalam leading actors prevent baldness | FilmiBeat Malayalam
  മാപ്പ് പറയേണ്ടത്

  മാപ്പ് പറയേണ്ടത്

  ഷോ ഡയറക്ടർ അനൂപ് ജോൺ, സ്ക്രിപ്റ്റ് റൈറ്റർ അഖിൽ കവലയൂർ ഇവരല്ലേ മാപ്പുപറയേണ്ടത്. ഈ പാവപെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിച്ചു അവർ മാറി നില്കുന്നു.ഈ പരിപാടിയിൽ മെയിൻ കോമഡി ബോഡി ഷെയ്മിംഗാണ്. പറഞ്ഞു മടുത്തു അപ്പോൾ പുച്ഛം. ഇങ്ങനെ എങ്കിലും ഇവർക്ക് രണ്ടെണ്ണം കിട്ടിയതിൽ സന്തോഷമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

  ലാലേട്ടന്‍ എന്നാണ് പറയേണ്ടത്

  ലാലേട്ടന്‍ എന്നാണ് പറയേണ്ടത്

  ലാലേട്ടൻ എന്നാണ് പറയേണ്ടത്. അത് ഇവൻ സ്വന്തം ഇഷ്ടപ്രകാരം ലാലപ്പൻ എന്നാക്കി. ചിലത് സ്ക്രിപ്റ്റിൽ ഇല്ലാത്തതും സ്വയം എടുത്ത് കലാകാരന്‍മാര്‍ പറയാറുണ്ട്. അത് സന്ദർഭത്തിന് അനുസരിച്ചാവാം അല്ലാതെയും ആവാം, അതുപോലെ ഇയാളു പറഞ്ഞു. തെറ്റ് പറ്റിയെന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തുവെന്നായിരുന്നു വേറൊരാള്‍ ചൂണ്ടിക്കാണിച്ചത്.

  നല്ല രീതിയിലാണ്

  നല്ല രീതിയിലാണ്

  മാന്യമായി നല്ല രീതിയിൽ മാപ്പ് പറഞ്ഞു.ഹൃദയത്തിൽ നിന്നാണ് താങ്കൾ അത് പറഞ്ഞത് എങ്കിൽ താങ്കൾ വളർന്നു വരും ഇനിയും ഉയരങ്ങളിൽ എത്തും.മറിച്ചു പറയണല്ലോ എന്നു കരുതി വെറുതെ സുഖിപ്പിക്കാൻ പറഞ്ഞതാണേൽ അത് താങ്കൾക്ക് തന്നെ വേദന ഉണ്ടാക്കും.കാരണം ലാലേട്ടൻ പോലും ഒരു നിമിഷം കൊണ്ടല്ല 40 വർഷം കൊണ്ടാണ് ഇന്ന് കാണുന്ന ഈ സ്റ്റാര്‍ഡമും ഫാന്‍ ബേസും ഉണ്ടാക്കി എടുത്തത്. ആരാധകരുടെ അഭ്യർഥന മാനിച്ചു ക്ഷമ പറയാൻ തയ്യാറായ ജോബി ചേട്ടനും ഫ്ളവേഴ്സ് ടിവിക്കും അഭിനന്ദനങ്ങൾ

  പബ്ലിക്കായി പറയണം

  പബ്ലിക്കായി പറയണം

  അടുത്ത പ്രോഗ്രാമിൽ ജോബി ഉൾപ്പടെ ഉള്ള എല്ലാ അണിയറ പ്രവർത്തകരും കണ്ടസ്റ്റന്‍റുകളും പബ്ലിക് ആയി വന്ന് മാപ്പ് പറയണം. അല്ലാതെ ഫേസ്ബുക്ക് വഴിയല്ല മാപ്പ് പറയേണ്ടത്. താങ്കൾ ലൈവിൽ വന്നു അല്ലല്ലോ കളിയാക്കിയത് ഫ്ളവേഴ്സ് ഫ്ളോറില്‍ വന്നു വേണം മാപ്പ് പറയാൻ. ശരിക്കും മാപ്പ് പറയേണ്ടത് തിരക്കഥാകൃത്താണ് , ഇദ്ദേഹം സ്ക്രിപ്റ്റ് അനുസരിച്ചു അഭിനയിക്കുന്നു എന്ന് മാത്രമെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

  English summary
  Actor Joby says apologies to Mohanlal fans about Star Magic Skit Incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X