സ്വപ്‌നം കണ്ട മാറ്റം സംഭവിച്ചിരിക്കുന്നു; അളിയന്‍സ് പരമ്പരയുടെ ഭാഗമാവുകയാണെന്ന് നടന്‍ കണ്ണന്‍ സാഗര്‍

മിമിക്രി ലോകത്ത് നിന്ന് സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും സജീവമായി മാറിയ താരമാണ് കണ്ണന്‍ സാഗര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളിലൂടെ ഗംഭീര പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് സാധിച്ചു. എന്നാല്‍ അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ കാര്യമായി ലഭിച്ചിരുന്നില്ല.

എന്നാല്‍ ഇനി മുതല്‍ അതുണ്ടാവുമെന്നാണ് കണ്ണന്‍ പറയുന്നത്. അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയുടെ ഭാഗമാവാന്‍ താനുമുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങളും തനിക്ക് ലഭിച്ച അവസരത്തെ കുറിച്ചും സോഷ്യല്‍ മീഡിയ പേജിലൂടെ നടന്‍ പറഞ്ഞു. വിശദമായി വായിക്കാം..

ഭിനയ സാധ്യതയുള്ള ജനകീയ പ്രോഗ്രാമുകളില്‍ ഒരു കഥാപാത്രമായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നു

'സ്‌കിറ്റുകള്‍ മാത്രമാകാതെ അല്‍പ്പം അഭിനയ സാധ്യതയുള്ള ജനകീയ പ്രോഗ്രാമുകളില്‍ ഒരു കഥാപാത്രമായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായിട്ടാണ് കണ്ണന്‍ സാഗര്‍ പറയുന്നത്. (മറിമായം, ഉപ്പും മുളകും, അളിയന്‍ v/v അളിയന്‍ ഇങ്ങനത്തെ ഷോകള്‍) ചെയ്യാനാണ് ആഗ്രഹിച്ചത്. ഒടുവില്‍ എന്നെ തേടി ക്ഷണം വന്നതിന്റെ സന്തോഷമാണ് കണ്ണന്‍ പങ്കുവെക്കുന്നത്.

കൗമുദി ചാനലില്‍ വിജയകരമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന, രാജേഷ് തലച്ചിറ സംവിധാന മേല്‍നോട്ടം വഹിക്കുന്ന അളിയന്‍ v/v അളിയന്‍ എന്ന ജനകീയ പരിപാടിയില്‍ ഞാനും ഭാഗമായി. ഇതിലെ അഭിനേതാക്കള്‍ എല്ലാവരും വര്‍ഷങ്ങള്‍ മുന്‍പേ പരിചയമുള്ളവരും ഒരുപാട് ഷോകളും കോമഡി പരിപാടികളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവരുമൊക്കെയാണ്.

അതിനാല്‍ അളിയന്‍സിലേക്കുള്ള എന്റെ അരങ്ങേറ്റം എല്ലാവരും നന്നായി പ്രോത്സാഹിപ്പിച്ചു എനിക്ക് കരുത്തേകി.

അഭിനേതാക്കൾ പറയാറുള്ളത് പോലെ ഇനി താനും

പത്രത്താളുകളില്‍ വന്ന വാര്‍ത്താക്കുറിപ്പില്‍ ഇതിലെ എല്ലാ അഭിനേതാക്കളും അവര്‍ക്കു ജീവിതചര്യയില്‍, ഉയര്‍ച്ചയില്‍, അംഗീകാരങ്ങളില്‍, ഒരു അഭിനേതാവെന്ന് മുദ്രകുത്തപ്പെട്ടതും, ആദരവുകളും, സുഹൃത്ത് വലയങ്ങളും, ഒരു അടയാളപ്പെടുത്തലുകളും, അല്‍പ്പം സമ്പാദ്യവും ഒക്കെ വന്നു ചേര്‍ന്നതും വന്നു കൊണ്ടിരിക്കുന്നതും ഈ ഷോകളില്‍ പങ്കാളിയായ ശേഷമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്.

അതിലുപരി അഭിമാനവും അതിലേറെ സന്തോഷവും അവര്‍ പങ്കുവെക്കുന്നു. പ്രിയപ്രേക്ഷകര്‍ നല്‍കുന്ന അതിരുകളില്ലാത്ത സ്‌നേഹത്തിനും സാങ്കേതിക വിദഗ്ദരും മറ്റ് അണിയറ പ്രവര്‍ത്തകരും പ്രിയപ്പെട്ട സംവിധായകന്‍ തോരാമഴ പോലെ നന്ദികള്‍ പറഞ്ഞു കൊണ്ട് ഇരിക്കുന്നു.

ഈ പരിപാടിയുടെ നാന്നൂറാമത് എപ്പിസോഡിന്റെ ആഘോഷം അടുത്തു

ഈ പരിപാടിയുടെ നാന്നൂറാമത് എപ്പിസോഡിന്റെ ആഘോഷം അടുത്ത വേളയിലാണ് എളിയവനായ എനിക്കും ക്ഷണം വന്നത്. അതില്‍ സന്തോഷമുണ്ടെന്നും കണ്ണന്‍ സൂചിപ്പിച്ചു. അളിയന്‍സിലെ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം എന്നേയും സ്വീകരിക്കണം എന്നൊരപേക്ഷ ഞാനും സമര്‍പ്പിക്കുന്നുണ്ട്. ഇതിലേക്ക് എന്നെ വിളിക്കുവാന്‍ ഏതൊക്കെയോ സ്വമനസുകള്‍ ആഗ്രഹിച്ചിരുന്നിരിക്കാം. ഞാന്‍ അവര്‍ക്കായി സാഷ്ട്രാങ്കം പ്രണാമം ചെയ്യുന്നു.

ഒരു മാറ്റം ഞാനും സ്വപ്നം കാണുന്നു

ഒരു സിനിമയില്‍ അവസരം വന്നതിലും ഉപരി ഈ അളിയന്മാരെ നെഞ്ചോടു ചേര്‍ക്കുന്നു. ഈ കുടുംബത്തിലെ സന്തോഷത്തിലും, ദുഃഖത്തിലും, സ്വസ്ഥതകേടിലും തമ്പാനൂര്‍ തമ്പി ഉണ്ടാവും, അനുഗ്രഹിക്കുക. കൗമുദി ചാനല്‍, സംവിധായകന്‍, എഴുത്തുക്കാര്‍, ക്രൂ, പ്രിയപ്പെട്ട അഭിനേതാക്കള്‍ ആയിട്ടുള്ള സഹപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്‌നേഹത്തില്‍ പൊതിഞ്ഞ ആശംസകള്‍ നേരുന്നു. ഒരു മാറ്റം ഞാനും സ്വപ്നം കാണുന്നു..' എന്നുമാണ് കണ്ണന്‍ സാഗര്‍ പറയുന്നത്.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന ഹിറ്റ് പരമ്പരയാണ് അളിയന്‍സ്

കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന ഹിറ്റ് പരമ്പരയാണ് അളിയന്‍സ്. അനീഷ് രവി, മഞ്ജു സുനിച്ചന്‍ തുടങ്ങി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ അണിനിരക്കുന്ന പരമ്പര കൂടിയാണ്. ഇതില്‍ തമ്പാനൂര്‍ തമ്പി എന്ന കഥാപാത്രത്തിലൂടെയാണ് കണ്ണന്‍ സാഗറുമെത്തുന്നത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X