സ്വാമി അയ്യപ്പനാവാന്‍ കൗശിക് ബാബു വെജിറ്റേറിയനായി! അമ്മയുടെ നിര്‍ദേശപ്രകാരമായാണ് അങ്ങനെ ചെയ്തത്!

ചരിത്രകഥകളായാലും ഭക്തിപുരാണങ്ങളുമായി ബന്ധപ്പെട്ട പരമ്പരകളായാലും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ മലയാളക്കര ഏറ്റെടുത്ത പരമ്പരകളേറെയാണ്. ലോക് ഡൗണ്‍ സമയമായതിനാല്‍ പല സീരിയലുകളും പുന:സംപ്രേഷണം ചെയ്തിരുന്നു. സ്വാമി അയ്യപ്പനും അടുത്തിടെ പുന:സംപ്രേഷണം ചെയ്തിരുന്നു. സ്വാമി അയ്യപ്പനായെത്തിയ കൗശിക് ബാബുവിനെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. വിടര്‍ന്ന കണ്ണുകളും പുഞ്ചിരിയുള്ള മുഖവുമായെത്തിയ കുമാരനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല.

അടുത്തിടെയായിരുന്നു കൗശിക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സ്വാമി അയ്യപ്പന്‍ സീരിയലിനെക്കുറിച്ചുള്ള ഓര്‍മ്മകളുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കേരളത്തിലേക്കുള്ള ആദ്യവരവ് അയ്യപ്പനവാനുള്ള മേക്കപ്പ് ടെസ്റ്റിന് വേണ്ടിയായിരുന്നു. അയ്യപ്പനായി തന്നെ തീരുമാനിച്ചിരുന്നുവെങ്കിലും മേക്കപ്പ് ടെസ്റ്റ് വേണമെന്ന് അവര്‍ നിര്‍ദേശിച്ചിരുന്നു. അയ്യപ്പന്റെ ഫോട്ടോയും തന്റെ മുഖവും കണ്ടപ്പോള്‍ അമ്പരപ്പായിരുന്നു. മേക്കപ്പ് റൂമില്‍ നിന്നും പുറത്തെത്തിയ തന്നെ കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റിരുന്നുവെന്നും താരം പറയുന്നു.

മലയാള ഭാഷ പഠിക്കുന്നതായിരുന്നു ബുദ്ധിമുട്ടേറിയ കാര്യം. ഡയലോഗുകള്‍ മനസ്സിലാക്കി പഠി്ക്കാന്‍ തുടക്കത്തില്‍ പ്രയാസമായിരുന്നു. ആദ്യടേക്ക് ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ആ സെറ്റിലെ ഏറ്റവും കുസൃതിക്കാരനായ പയ്യന്‍ കൂടിയായിരുന്നു കൗശിക്.

Kaushik

സെറ്റിലെല്ലാവരുമായി കൂട്ടായിരുന്നുവെങ്കിലും അമ്മ സ്ട്രിക്ടായിരുന്നു.അയ്യപ്പനായി അഭിനയിക്കുന്നതിനാല്‍ മത്സ്യമാത്സാദികള്‍ കഴിക്കാന്‍ അനുവദിച്ചിരുന്നില്ല. സങ്കടത്തോടെയാണെങ്കിലും അമ്മയുടെ നിര്‍ദേശം അതേപോലെ അനുസരിച്ചിരുന്നു. പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഇപ്പോഴും ഇതേ ശീലമാണ്.

മുന്‍പൊരിക്കല്‍ ഒരു സ്ത്രീ കാലില്‍ വീണ് അവരുടെ സങ്കടം പറഞ്ഞിരുന്നു. ഭര്‍ത്താവിനെ നഷ്ടപ്പെട്ട വേദനയായിരുന്നു അവര്‍ പങ്കുവെച്ചത്. അയ്യപ്പനോടുള്ള അതേ ഭക്തിയാണ് തന്നോടും കാണിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയിരുന്നു. പുരാണ കഥാപാത്രങ്ങളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ താല്‍പര്യമുണ്ടെന്നും കൗശിക് പറയുന്നു. കേരളത്തേയും മലയാളികളേയും തനിക്കേറെയിഷ്ടമാണെന്നും താരം പറയുന്നു. വിവാഹത്തില്‍ കേരള സ്റ്റൈല്‍ ഫോട്ടോ ഷൂട്ടും ഉള്‍പ്പെടുത്തിയിരുന്നു. യഥാര്‍ത്ഥ മലയാളിയാണ് താനെന്ന് പലപ്പോഴും തോ്ന്നാറുണ്ടെന്നും സ്വാമി അയ്യപ്പനാണ് ആ സൗഭാഗ്യം നല്‍കിയതെന്നും കൗശിക് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X