For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതിഫലം കൂട്ടി ചോദിച്ചതിന് പുറത്താക്കി; പിറ്റേ ദിവസം എന്നെ എല്ലാവരും ചേര്‍ന്ന് കൊന്നുവെന്ന് നടൻ കൊല്ലം തുളസി

  |

  വില്ലന്‍, രാഷ്ട്രീയക്കാരന്‍, നടന്‍ കൊല്ലം തുളസിയുടെ കരിയര്‍ എടുത്ത് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങള്‍ ഇങ്ങനെയാവും. മന്ത്രിയായും എംഎല്‍എ ആയിട്ടുമൊക്കെയാണ് കൂടുതല്‍ വേഷങ്ങള്‍ താരത്തിന് ലഭിച്ചത്. അത് തന്റെ മുഖത്തൊരു കള്ളലക്ഷണം കൂടുതലുള്ളത് കൊണ്ടാണെന്നാണ് നടന്‍ പറയുന്നത്.

  പിന്നീട് അഭിനയപ്രധാന്യമുള്ള വേഷങ്ങള്‍ താരത്തെ തേടി എത്തിയെങ്കിലും ഒന്നും കാര്യമായി ഗുണം ചെയ്തില്ല. മുന്‍പൊരിക്കല്‍ ആനീസ് കിച്ചണില്‍ പങ്കെടുക്കവേ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് കൊല്ലം തുളസി മനസ് തുറന്ന് സംസാരിച്ചിരുന്നു. ഒരിക്കല്‍ പ്രതിഫലം കൂട്ടി ചോദിച്ചതിന് അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചടക്കം നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

  Also Read: ജീവിത പങ്കാളി എന്താണെന്ന് അറിയുന്നത് ആ സമയത്താണ്; നെടുംതൂണ് പോലെ നിന്ന ഭര്‍ത്താവിന് നന്ദി പറഞ്ഞ് മാല പാര്‍വതി

  'യഥാര്‍ഥത്തില്‍ എനിക്ക് കോമഡി വേഷം ചെയ്യാനാണ് ഇഷ്ടം. എന്റെ അമ്മ ഒരു തമാശക്കാരിയായിരുന്നു. ആ സ്വഭാവം എനിക്കും കിട്ടിയിട്ടുണ്ട്. പക്ഷേ എന്റെ മുഖത്ത് വരുന്ന ഈ കള്ളലക്ഷണം കാരണം പലരും എന്നെ വില്ലന്‍ വേഷത്തിലേക്കും മന്ത്രിയും എംഎല്‍എ കഥാപാത്രങ്ങളിലേക്കുമാണ് ക്ഷണിക്കുന്നതെന്ന്', കൊല്ലം തുളസി പറയുന്നു.

  kollam-thulasi

  Also Read: വിവാഹം കഴിഞ്ഞാല്‍ ഇത്ര സൂപ്പറാവുമെന്ന് കരുതിയില്ല; ഭര്‍ത്താവ് വന്നതിന് ശേഷമുള്ള ജീവിതത്തെ പറ്റി വിദ്യ ബാലന്‍

  'മന്ത്രി വേഷം ഉണ്ടെങ്കില്‍ ഷാജി കൈലാസ് എന്നെയേ വിളിക്കൂ. ഞാനേ അതിന് പറ്റുകയുള്ളുവെന്നാണ് ഷാജി പറയുന്നത്. ശരിക്കും ഞാനൊരു രാഷ്ട്രീയക്കാരനാവണമെന്ന് ഉദ്ദേശിച്ചിട്ടുള്ള ആളല്ല. ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തിലും ഇറങ്ങി. തമാശക്കാരനാണ് ഞാന്‍. തുളസിയുടെ തമാശകള്‍, തുളസിയുടെ ഫലിതങ്ങള്‍, തുടങ്ങിയ എന്റെ ബുക്കുകളിലെ കഥയൊക്കെ എന്റെ അനുഭവമാണെന്ന്', താരം സൂചിപ്പിക്കുന്നു.

  'പ്രതിഫലം കൂട്ടി ചോദിച്ചാല്‍ പിന്നെ ആ കഥാപാത്രം ഉണ്ടാവില്ലെന്ന് പറയുന്നത് സത്യമാണോ എന്ന ആനിയുടെ ചോദ്യത്തിനും നടന്‍ മറുപടി പറഞ്ഞിരുന്നു. 'ഞാനും അതിന് ഇരയായിട്ടുള്ള ആളാണ്. എന്റെ ആദ്യത്തെ സീരിയലാണ് സ്ത്രീ. അതില്‍ നല്ലൊരു കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തിരുന്നത്. അവസാനം എന്നെ കൊന്നു. കൊല്ലാന്‍ കാരണം പ്രതിഫലം ചോദിച്ചതാണ്. അന്ന് ഒരു ദിവസത്തെ ശമ്പളമായി ആയിരം രൂപയാണ് തരുന്നത്'.

  'ആറ് മാസത്തിന് ശേഷം അഞ്ഞൂറ് രൂപ കൂട്ടി തരാമെന്ന് പറഞ്ഞു. ആറ് മാസവും ഒരു വര്‍ഷവും കഴിഞ്ഞിട്ടും പ്രതിഫലം കൂട്ടിയില്ല. ഞങ്ങള്‍ രണ്ട് മൂന്ന് പേര്‍ ചേര്‍ന്ന് യൂണിയന്‍ ചേര്‍ന്നു. അവസാനം അവന്മാര്‍ കാല് മാറി. ഞാനതില്‍ ഉറച്ചും നിന്നു. ഈ പ്രശ്‌നത്തിന് ശേഷം ഞാന്‍ രണ്ട് ദിവസം പോയില്ല. പക്ഷേ എനിക്കൊരു മനസാക്ഷിക്കുത്ത് തോന്നി. ആ സീരിയലിലൂടെ എനിക്കൊത്തിരി പ്രശസ്തി ലഭിച്ചിരുന്നു.

  kollam-thulasi

  അങ്ങനെ രണ്ടാമതും ഞാന്‍ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ചെല്ലുമ്പോള്‍ എന്റെ ഫോട്ടോയില്‍ മാലയിട്ടിരിക്കുകയാണ്. പിന്നെ നോക്കുമ്പോള്‍ ഡെഡ് ബോഡിയും കിടക്കുന്നുണ്ട്. അവിടെ എന്താ സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ കോസ്റ്റിയൂമറാണ് മരിച്ചത് പോലെ കിടക്കുന്നത്. എന്നെ കണ്ടതും അവന്‍ ചാടി എഴുന്നേറ്റ് ക്ഷമ പറഞ്ഞു. പിന്നെയാണ് ആ സീരിയലില്‍ എന്റെ കഥാപാത്രം മരിച്ചുവെന്നും ഇനി ചാന്‍സില്ലെന്നും മനസിലായതെന്ന്' കൊല്ലം തുളസി പറയുന്നു.

  'ശരിക്കും ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് ആ സീരിയലില്‍ താനടക്കമുള്ളവര്‍ ജോലി ചെയ്തിരുന്നത്. ഇരുപത്തിരണ്ട് മണിക്കൂറൊക്കെ അതില്‍ അഭിനയിച്ചിരുന്നു. അഭിനയിക്കുക, അത് കഴിയുമ്പോള്‍ പോയി ഡബ്ബ് ചെയ്യുക, പിന്നെയും തിരിച്ച് വരിക അങ്ങനെ ഒത്തിരി കഷ്ടപ്പെട്ടാണ് ആ സീരിയല്‍ ചെയ്തതെന്നും', താരം പറയുന്നു.

  kollam-thulasi

  നിലവില്‍ ഒറ്റയ്ക്ക് കഴിയുകയാണ് കൊല്ലം തുളസി. ഇടയ്ക്ക് കാന്‍സര്‍ രോഗബാധിതനായതോടെ ഭാര്യയും മക്കളുമൊക്കെ ഇട്ടിട്ട് പോയെന്ന് നടന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹ ജീവിതത്തില്‍ തുടക്കം മുതലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് മറ്റൊരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞത്. ഭാര്യയ്ക്ക് താന്‍ അഭിനയിക്കാന്‍ പോകുന്നത് ഇഷ്ടമാവാത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

  സിനിമയിലും സീരിയലിലും നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം എന്റെ കാമുകിമാര്‍ ആണെന്നുള്ള ധാരണയാണ് ഭാര്യയ്ക്ക് ഉണ്ടായിരുന്നത്. നടിമാരുടെ കൂടെ അഭിനയിക്കുന്നത് തീരെ ഇഷ്ടമില്ലാതെ വന്നതോടെ വഴക്കായി. പിന്നെ ഭാര്യ ജീവിതം ഉപേക്ഷിച്ച് തന്നെ പോവുകയായിരുന്നു. ഈ ബന്ധത്തില്‍ തനിക്കൊരു മകളുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു. നിയമപരമായി ബന്ധം വേര്‍പിരിഞ്ഞില്ലെങ്കിലും ഭാര്യയുമായി ബന്ധമില്ലാതെയാണ് നടന്‍ ജീവിരക്കുന്നത്.

  English summary
  Actor Kollam Thulasi Opens Up About Bad Experience He Faced At A Serial Location. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X