ഞങ്ങൾക്കുണ്ട് ആ ഫീൽ... കൃഷ്ണകുമാറിന്റെ കാര്യം പറയാനുണ്ടോ?; മക്കൾ മൂന്നുപേരോടും വേ​ഗം കല്യാണം കഴിക്കാൻ കെകെ!

By Desk

ചേച്ചി അഹാന കല്യാണ പ്രായമെത്തി നിൽക്കുമ്പോൾ അനിയത്തി വിവാഹം കഴിക്കുന്നത് ശരിയാണോ എന്നുള്ള ചോ​ദ്യം ദിയ കൃഷ്ണ വിവാഹത്തെ കുറിച്ച് പ്രഖ്യാപിച്ചപ്പോൾ ഒരുപാട് തവണ കേട്ടിരുന്നു. എന്നാൽ അഹാന കരിയർ ഫോക്കസ് ചെയ്യാൻ തീരുമാനിച്ചതുകൊണ്ടായിരുന്നു ചേച്ചിക്കും മുമ്പ് അനിയത്തി വിവാഹിതയായത്. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ദിയയും പങ്കാളി അശ്വിനും ചേർന്ന് ഭം​ഗിയായാണ് വിവാഹം നടത്തിയത്.

വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവർക്കും ഇടയിലേക്ക് നിയോമും എത്തി. കഴിഞ്ഞ ദിവസമാണ് ഓമി എന്ന് വിളിക്കുന്ന നിയോമിന് അഞ്ച് മാസം തികഞ്ഞത്. ദിയയും അശ്വിനും മാത്രമല്ല അഹാനയും ദിയയുടെ ഇളയ സഹോദരി ഹൻസിക വരെയും ഓമിയുടെ വരവിന് അഞ്ച് മാസം തികഞ്ഞത് സോഷ്യൽമീഡിയ പോസ്റ്റിലൂടെയും മറ്റും ആഘോഷിച്ചിരുന്നു.

Krishnakumar ahaana krishna
Photo Credit: Krishnakumar / ahaana krishna

ഓമിക്ക് ഒന്നല്ല അ‍ഞ്ച് അമ്മമാരാണുള്ളത്. ദിയയ്ക്ക് അതുകൊണ്ട് തന്നെ പോസ്റ്റ്പാർട്ടം ബുദ്ധിമുട്ടുകൾ പോലും അനുഭവിക്കേണ്ടി വന്നിട്ടില്ല. എല്ലാത്തിനും കുടുംബാം​ഗങ്ങൾ ഉണ്ടായിരുന്നു സഹായമായി. ഓമിയെ പിരിഞ്ഞിരിക്കാൻ വ‌യ്യെന്ന സ്ഥിതിയിലേക്ക് കൃഷ്ണകുമാർ ഫാമിലി എത്തി എന്നത് സിന്ധുവിന്റെ പുതിയ വ്ലോ​ഗിൽ നിന്നും വ്യക്തമാണ്. ദിയയും അശ്വിനും അടുത്തിടെ മകനൊപ്പം മലേഷ്യയ്ക്ക് അവധി ആഘോഷിക്കാൻ പോയിരുന്നു.

മലേഷ്യയ്ക്ക് ഓമി നടത്തിയത് ജീവിതത്തിലെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നു. വൈകുന്നേരം ഇലക്ഷൻ പ്രചാരണമെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ ഓമിയെ കാണാൻ കഴിയാത്തതിന്റെ പരിഭവം കൃഷ്ണകുമാർ പറയുന്നത് സിന്ധുവിന്റെ വ്ലോ​ഗിൽ കാണാം. കൃഷ്ണകുമാറിന് മാത്രമല്ല ഓമിയെ എല്ലാവർക്കും മിസ് ചെയ്യുന്നുവെന്നത് വീഡിയോയിൽ വ്യക്തമാണ്.

ഓമി അവന്റെ മാതാപിതാക്കൾക്കൊപ്പം പോകുമ്പോൾ മിസ്സിങ് തോന്നാതിരിക്കാൻ താൻ കണ്ടെത്തിയ പോംവഴിയും കൃഷ്ണകുമാർ പങ്കുവെച്ചു. ഓമി ഇല്ലാത്തതുകൊണ്ട് ഇന്ന് ഇവിടെ ഭയങ്കര ബോറടി. ഓമി വീട്ടിൽ ഇല്ലാത്തപ്പോൾ എന്തോപോലെ. നിങ്ങൾ എല്ലാവരും വേ​ഗം കല്യാണം കഴിക്ക്. ഓരോ പിള്ളേരെ വെച്ച് തരൂ. അടുത്തതായി ഇവർക്ക് ആർക്കേലും പിള്ളേരുണ്ടായാൽ ഓമി വൺ, ഓമി 2, ഓമി 3 എന്ന് വിളിക്കാം. അതിനെന്താണ് കുഴപ്പം എന്നാണ് കൃഷ്ണ കുമാർ ചോദിച്ചത്.

ആരൊക്കെ വന്നാലും ഓമി പക്ഷെ ഓജി ഓമിയായിരിക്കുമെന്ന് ഇഷാനിയും പറഞ്ഞു. ഓമി കൃഷ്ണകുമാർ കുടുംബത്തിന്റെ ആരാധകരുടെയും പ്രിയങ്കരനാണ്. കൃഷ്ണകുമാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഞങ്ങൾക്ക് തന്നെ വിഷമമാണ്. വീഡിയോയിൽ കൂടിയേ കാണുന്നുള്ളൂവെങ്കിലും അവനെ ഇഷ്ടമാണ്.

Krishnakumar ahaana krishna
Photo Credit: Krishnakumar / ahaana krishna

അവൻ വല്ലതും അറിയുന്നുണ്ടോ അവനെ ഇഷ്ടം ഉള്ള ആൾകാരുണ്ടെന്ന്. ഓമിക്കൊപ്പം അഹാനയെ കാണാൻ ഇഷ്ടമാണെന്നാണ് പ്രേക്ഷകർ കുറിച്ചത്. അമ്പത് വർഷങ്ങൾക്കുശേഷം കൃഷ്ണകുമാറിന്റെ കുടുംബത്തിലേക്ക് എത്തിയ ആൺതരിയാണ് ഓമി. അതുകൊണ്ട് തന്നെ താഴത്തും തലയിലും വെക്കാതെയാണ് കുഞ്ഞിനെ എല്ലാവരും സ്നേഹിക്കുന്നതും വളർത്തുന്നതും. ദിയയുടെ കാർബൺ കോപ്പിയാണ് ഓമിയെന്നാണ് ആരാധകർ പറയാനുള്ളത്.

അഹാന വീട്ടിലുണ്ടെങ്കിൽ അമ്മയായ ദിയയ്ക്ക് പോലും വളരെ വിരളമായി മാത്രമെ ഓമിയെ കൊഞ്ചിക്കാൻ ലഭിക്കൂ. ഓമിക്കും ഏറ്റവും പ്രിയപ്പട്ട ആന്റി അഹാനയാണോയെന്ന് ഇരുവരുടേയും വീഡിയോകൾ കാണുമ്പോൾ അറിയാതെ തോന്നിപ്പോകും.‍ അഹാനയുടെ വിവാഹം വൈകാതെ ഉണ്ടാകുമെന്ന സൂചന ഇടയ്ക്കിടെ കുടുംബാം​ഗങ്ങൾ തന്നെ തരാറുണ്ട്.

ഛായാ​ഗ്രഹകൻ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണ്. എന്നാൽ ഇരുവരും അത് പരസ്യമായി സമ്മതിച്ചിട്ടില്ല. പക്ഷെ സൗഹൃദത്തിന് അപ്പുറം ഒരു ബോണ്ടിങ് ഇരുവരും തമ്മിലുണ്ടെന്നത് സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. പങ്കാളികളെ കണ്ടെത്താനും ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാനുമെല്ലാം മക്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും കൃഷ്ണകുമാർ കൊടുത്തിട്ടുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X