ഇത്രയും വർഷമായില്ലേ... എന്റെ അറിവിൽ അവൾ കള്ളം പറഞ്ഞിട്ടില്ല; ഇഷാനിക്ക് ശത്രുക്കളുണ്ടാകുന്നതിന് പിന്നിലെ കാരണം!

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത് കൊവിഡ്-ലോക്ക്ഡൗൺ കാലത്താണ്. ഇന്ന് മലയാളത്തിലെ താരപുത്രിമാരിൽ ഏറ്റവും കൂടുതൽ ഫാൻ ഫോളോയിങ് ഉള്ളതും എപ്പോഴും ട്രെന്റിങ്ങായി നിൽക്കാറുള്ളത‍ും നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളാണ്. വൈറലാകുന്ന കാര്യത്തിൽ ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയെപ്പോലും കൃഷ്ണകുമാറിന്റെ പെൺമക്കൾ കടത്തി വെട്ടി.

അഹാനയാണ് ലോക്ക് ഡൗൺ കാലത്ത് യുട്യൂബ് ചാനലിന്റെ സാധ്യതകൾ ആ​ദ്യം തന്റെ കുടുംബാം​ഗങ്ങൾക്ക് കാണിച്ച് കൊടുക്കുന്നു. പതിയെ അനിയത്തിമാരും അഹാനയെപ്പോലെ തന്നെ സ്വന്തം വിശേഷങ്ങൾ പങ്കിടാനായി യുട്യൂബ് ചാനൽ ആരംഭിച്ചു. ഇൻസ്റ്റ​ഗ്രാമിൽ കൂടുതൽ സജീവമായി സെലിബ്രിറ്റി ഇൻഫ്ലൂവൻസർ ലേബലിലേക്ക് മാറി.

Ishaani Krishna
Photo Credit: Ishaani Krishna / Instagram

നാല് പെൺമക്കൾക്കും പത്ത് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സും ഫോളോവേഴ്സും യുട്യൂബിലും സോഷ്യൽമീഡിയ പേജുകളിലുമുണ്ട്. മാസവരുമാനം ലക്ഷങ്ങളാണ്. പോരാത്തതിന് പ്രമോഷൻ, കൊളാബ്രേഷൻ തുടങ്ങിയവ വഴി സമ്പാദിക്കുന്നത് വേറെയും. കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മൂന്നാമത്തെയാളായ ഇഷാനിക്കാണ്.

ഇത്രയേറെ ആരാധകരെ ഇഷാനി സമ്പാദിച്ചത് ബ്യൂട്ടിയിലൂടെയാണ്. ഫുട്ബോൾ, ഡാൻസ്, അഡ്വഞ്ചറസ് ട്രിപ്പ്, മോഡലിങ്, ഫിറ്റ്നസ് തുടങ്ങിയവയാണ് ഇഷാനിയുടെ ഇഷ്ട വി​നോദങ്ങൾ. അടുത്തിടെ സിനിമയിലേക്കും വീണ്ടും താരപുത്രി തിരിച്ചെത്തി. വൺ എന്ന മമ്മൂട്ടി സിനിമയിലൂടെയാണ് ഇഷാനി സിനിമയിലേക്ക് ചുവടുവെച്ചത്. അന്നൊരു കോളേജ് വിദ്യാർത്ഥിനിയുടെ റോളായിരുന്നു ഇഷാനിക്ക്.

ഇപ്പോൾ കാളിദാസ് ജയറാമിന്റെ ആശകൾ ആയിരം എന്ന സിനിമയിൽ നായികയായാണ് ഇഷാനി അഭിനയിക്കുന്നത്. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒരുമിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇപ്പോഴിതാ മൂന്നാമത്തെ മകൾ ഇഷാനിയെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വളരെ സത്യസന്ധയായ പെൺക്കുട്ടിയാണ് ഇഷാനിയെന്ന് നടൻ പറയുന്നു. ഇഷാനി ഒരു സത്യസന്ധയാണ്.

വിശ്വസ്ഥയാണ്. പെട്ടന്ന് എനിക്കും സിന്ധുവിനും എവിടെ എങ്കിലും പോകണം. വീട്ടിൽ ഇഷാനി മാത്രമെയുള്ളുവെന്ന് കരുതുക. ഇഷാനി മഴ പെയ്യാൻ സാധ്യതയുണ്ട് തുണി മുഴുവൻ ടെറസിൽ നിന്നും എടുത്ത് കൊണ്ടുവരണം, വാതിലുകൾ അടയ്ക്കണം, അവിടെ പൂട്ടണം തുടങ്ങി എന്ത് കാര്യം ഏൽപ്പിച്ചാലും തിരിച്ച് വരുമ്പോൾ അവൾ അത് കൃത്യമായി ചെയ്തിരിക്കും.

Ishaani Krishna
Photo Credit: Ishaani Krishna / Instagram

അതുപോലെ ഇത്രയും വർഷമായി... എന്റെ അറിവിൽ കള്ളം എന്നൊരു സാധനം ഇഷാനി പറയില്ല. അതിന്റെ കുഴപ്പങ്ങളുമുണ്ട്. ഞാൻ ഇടയ്ക്കൊക്കെ അവളോട് പറയും കള്ളം പറയണ്ട പക്ഷെ ശരി പറയാതെ ഇരുന്നൂടെയെന്ന്. അവൾ അങ്ങനെ ശത്രുക്കളെ സമ്പാദിക്കാറുണ്ട്. പക്ഷെ അവൾ തറപ്പിച്ച് തനിക്ക് പറയാനുള്ള കാര്യം പറയും. കുറേ കഴിഞ്ഞ് ആലോചിക്കുമ്പോൾ നമുക്ക് തോന്നും ശരിയല്ലേയെന്ന്. കാരണം അവൾ പറയുന്നതാണല്ലോ ശരി.

എന്തിനാണ് കള്ളം പറയുന്നത്. സത്യം പറഞ്ഞതിന്റെ പേരിൽ ഒരാൾ ഉടക്കി പോകുന്നുവെങ്കിൽ പോകട്ടെ എന്ന മൈന്റിലാണ് അവൾ. അതാണ് ഇഷാനി സത്യസന്ധയാണെന്ന് താൻ പറയാൻ കാരണമെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. കോളേജ് പഠനത്തിനുശേഷം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ലേബലിൽ നിൽക്കുന്നത് കൊണ്ട് തന്നെ മറ്റ് ജോലികൾക്കൊന്നും ഇഷാനി ശ്രമിച്ചിട്ടില്ല.

അഹാനയെ അഭിനയത്തിൽ കടത്തിവെട്ടാലും മലയാള സിനിമയിലെ യുവതാരനിരയിലേക്ക് ഉയർന്ന് വരാനും ഇഷാനിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകർ. പതിനൊന്ന് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണെങ്കിലും ബെസ്റ്റ് എന്ന് പറയാവുന്ന വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമെ അഹാനയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളു. അവസാനമായി അഹാന അഭിനയിച്ചത് ലോകയിലാണ്. അതൊരു ​ഗസ്റ്റ് റോൾ കഥാപാത്രമായതുകൊണ്ട് തന്നെ മിനിറ്റുകൾ മാത്രമെ അഹാനയ്ക്ക് സ്ക്രീൻ സ്പേസായി ലഭിച്ചുള്ളു.

More from Filmibeat

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X