നിഓമിനോടുള്ള സ്നേഹം, പെൺമക്കളെല്ലാം എപ്പോഴും ആശുപത്രിയിൽ, പ്രായം കൂടുമ്പോൾ വരുന്ന മാറ്റം...; കൃഷ്ണകുമാർ!

കഴിഞ്ഞ ദിവസം മുതൽ പുതിയൊരു റോൾ കൂടി കൃഷ്ണകുമാറിന് ജീവിതത്തിലുണ്ട്. അത് മുത്തച്ഛന്റേതാണ്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് കൃഷ്ണകുമാറിന് ആദ്യത്തെ പേരക്കുട്ടി പിറന്നു. തന്റെ രണ്ടാമത്തെ മകൾ ദിയയ്ക്ക് ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് പിറന്ന സന്തോഷം ആദ്യം പുറം ലോകത്തെ അറിയിച്ചതും കൃഷ്ണകുമാർ തന്നെയാണ്. മകളുടെ പ്രസവസമയത്ത് ധൈര്യവും സ്നേഹവും പകർന്ന് കൃഷ്ണകുമാറും ഒപ്പമുണ്ടായിരുന്നു. വേദനകൊണ്ട് വാവിട്ട് കരഞ്ഞ മകളെ ആശ്വസിപ്പിക്കുന്ന കൃഷ്ണകുമാറിന്റെ വീഡിയോ വൈറലായിരുന്നു.

നിന്റെ അമ്മ ചറപറ പ്രസവിച്ചതല്ലേ ഡാ... ധൈര്യമായിരിക്കെന്ന് പറഞ്ഞ് കൈകളിൽ തലോടി ആശ്വസിപ്പിക്കുന്ന കൃഷ്ണകുമാറിനെ കാണുമ്പോൾ എല്ലാ പെൺമക്കളും ഇതുപോലൊരു അച്ഛനുണ്ടായിരുന്നുവെങ്കിലെന്ന് ആ​ഗ്രഹിച്ച് പോകും. താനൊരു നല്ല അച്ഛനും ഭർത്താവും കുടുംബനാഥനുമാണെന്ന് മുമ്പും പലവട്ടം കൃഷ്ണകുമാർ തെളിയിച്ചിട്ടുണ്ട്.

Krishnakumar diya krishna
Photo Credit: Krishnakumar / diya krishna

പ്രായം കൂടി വരുന്തോറും എപ്പോഴും മക്കൾക്കൊപ്പം സമയം ചിലവഴിക്കാനുള്ള തോന്നലാണെന്ന് പറയുകയാണിപ്പോൾ കൃഷ്ണകുമാർ. ഭൂമിയിൽ എത്രനാളുണ്ടാകുമെന്ന് അറിയാത്തതുകൊണ്ട് തന്നെ കിട്ടുന്ന സുന്ദര നിമിഷങ്ങൾ പരാമാവധി കുടുംബത്തിനൊപ്പമാണ് താൻ ചിലവഴിക്കാറെന്നും നടൻ യുട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞു.

സഹോദരിക്ക് കുഞ്ഞ് പിറന്നതോടെ തന്റെ പെൺമക്കൾക്ക് വന്ന മാറ്റത്തെ കുറിച്ചും കൃഷ്ണകുമാർ പറയുന്നുണ്ട്. നിഓമിനോടുള്ള സ്നേഹം കാരണം പെൺമക്കളെല്ലാം എപ്പോഴും ആശുപത്രിയിൽ തന്നെ സമയം ചിലവഴിക്കാനാണ് താൽപര്യപ്പെടുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. പ്രായം കൂടി വരുമ്പോൾ എങ്ങനെ എങ്കിലും മക്കൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ തോന്നും. അത് ചിലപ്പോൾ റോഡിലായിരിക്കും കാറിലായിരിക്കും വീട്ടിലായിരിക്കും.

ഓസി കഴിഞ്ഞ ദിവസം നിഓംമിനെ പ്രസവിച്ച് ആശുപത്രിയിൽ ആയിരിക്കുമ്പോൾ അവരെ കണ്ട് ഞങ്ങൾ തിരികെ വീട്ടിലേക്ക് വരുന്ന വഴി ഒരു ചായ കുടിക്കാൻ കയറി. കാരണം ഹൻസികയ്ക്ക് ചായ വലിയ ഇഷ്ടമാണ്. വീട്ടിലെ ചായയാണ് കൂടുതൽ ഇഷ്ടം. എങ്കിലും ഞാൻ പറഞ്ഞപ്പോൾ എന്റെ കൂടെ ചായ കുടിക്കാൻ വഴിയിൽ കണ്ടൊരു കടയിൽ കയറി. അവൾക്ക് വലിയ താൽപര്യമില്ലായിരുന്നു എങ്കിലും ഞാൻ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞതല്ലേയെന്നും പറഞ്ഞ് കൂടെ കൂടി.

അടുത്ത ദിവസം ഒരാളല്ല രണ്ടുപേർ ഉണ്ടായിരുന്നു. ഇഷാനിയും കൂടെ കൂടി. ഇഷാനിക്ക് ചായയോട് വലിയ താൽപര്യമൊന്നുമില്ല. നിഓം വന്നശേഷം പുതിയ ആളോടുള്ള സ്നേഹം കൊണ്ട് പെൺമക്കളെല്ലാം ആശുപത്രിയിൽ ചുരുണ്ട് കൂടിയിരിക്കുകയാണ്. എനിക്കും അത് ഇഷ്ടപ്പെട്ടു. കാരണം എല്ലാവരുടേയും വീണ്ടും കുറേ സമയം ചിലവഴിക്കാൻ നമുക്ക് പറ്റും.

Krishnakumar diya krishna
Photo Credit: Krishnakumar / diya krishna

ഈ ഭൂമിയിൽ നമ്മൾ എത്രനാളുണ്ടാകുമെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് ഇപ്പോൾ കിട്ടുന്ന സുന്ദര നിമിഷങ്ങൾ പരാമാവധി സമയം കണ്ടെത്തി അവരുടെ കൂടെ ചിലവഴിക്കുക. ജീവിതം സുന്ദരമാക്കുക എന്ന് പറഞ്ഞാണ് കൃഷ്ണകുമാർ വീഡിയോ അവസാനിപ്പിച്ചത്. അച്ഛനും അമ്മയും മക്കളും സൂപ്പറാണെന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ ഏറെയും.

മക്കളെ കെട്ടി ഇടാതെ അവരുടെ ഇഷ്‌ടങ്ങൾക്ക് കൂട്ട് നിൽക്കുന്ന മക്കളെ മനസിലാക്കുന്ന പാരെന്റ്സാണ് കൃഷ്ണകുമാറും സിന്ധുവും, മക്കളെ സുഹൃത്തുക്കളെപോലെ കൂളായി കണ്ട് അവരുടെ കൂടെ ജീവിക്കുന്നതുകൊണ്ടാണ് കൃഷ്ണകുമാറിന് പ്രായം തോന്നാത്തത്, ഒരു വീഡിയോ കാണുമ്പോഴും കൃഷ്ണകുമാർ എന്ന അച്ഛനോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു. നല്ല അച്ഛനും മനുഷ്യനുമാണ് നിങ്ങൾ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ വൈറലാണ്. ഇതിനോടകം അമ്പത് ലക്ഷത്തിന് അടുത്ത് ആളുകൾ ആ വീഡിയോ കണ്ട് കഴിഞ്ഞു. ദിയയ്ക്ക് കുടുംബം നൽകുന്ന സ്നേഹവും പിന്തുണയുമാണ് പ്രസവ വീഡിയോ പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും പ്രശംസിക്കപ്പെടുന്നതും.

Read more about: krishnakumar diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X