ഉപ്പ വന്ന ശേഷം കാറിന്റെ ടയറിലെ കാറ്റ് പിള്ളേര്‍ അഴിച്ച് വിട്ടു! ഉപ്പ സൈക്കിളും എടുത്ത് പോയി; മാമുക്കോയയുടെ മകൻ
അഭിനയിക്കുന്നതിന് പകരം ജീവിച്ച് കാണിച്ച ഒത്തിരി താരങ്ങള്‍ മലയാള സിനിമയിലുണ്ടായിരുന്നു. അങ്ങനൊരാളാണ് നടന്‍ മാമുക്കോയ. ഹാസ്യ കഥാപാത്രങ്ങളിലൂടെ തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ചെടുക്കാന്‍ മാമുക്കോയ്ക്ക് സാധിച്ചിരുന്നു. എത്രയോ വര്‍ഷങ്ങളായി അഭിനയ രംഗത്തുണ്ടായിരുന്ന താരം അവസാന നാളുകളില്‍ പോലും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളില്‍ തിളങ്ങി.
നാടകരംഗത്ത് നിന്നും സിനിമയിലെത്തിയ മാമുക്കോയ കോഴിക്കോടന്‍ സംഭാഷണ ശൈലിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2023 ഏപ്രിലിലാണ് ഒരു ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ പോയ താരം അവിടെ കുഴഞ്ഞ് വീഴുകയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുന്നത്. അങ്ങനെ മലയാള സിനിമയ്ക്ക് അപ്രതീക്ഷിതമായിട്ടുണ്ടായ വേര്‍പാടുകളിലൊന്ന് മാമുക്കോയയുടേതാണ്.

ഇപ്പോഴിതാ മാമുക്കോയയെ കുറിച്ചുള്ള രസകരമായ കഥകള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് നിസാര്‍ മാമുക്കോയ. ഇപ്പോള്‍ സിനിമകളില്‍ ചെറിയവേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയനായി വരികയാണ് നിസാര്‍. ഇതിനിടെ രമേഷ് പിഷാരടി അവതാരകനായിട്ടെത്തുന്ന ഓര്‍മ്മയിലെന്നും എന്ന ടെലിവിഷന്‍ പരിപാടിയില്‍ വെച്ചാണ് തന്റെ ഉപ്പയെ കുറിച്ചുള്ള രസകരമായ കഥകള്‍ നിസാര്‍ പങ്കുവെച്ചിരിക്കുന്നത്.
'പഠിക്കുന്നിടത്തൊക്കെ മാമുക്കോയുടെ മകനാണെന്ന പ്രിവിലേജ് ഒക്കെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ അത്ര പ്രിവിലേജ് ഒന്നുമുണ്ടായിട്ടില്ല. പിന്നെ മാമുക്കോയുടെ മകനാണെന്നും താരപുത്രനാണ് എന്നതൊക്കെ ഉണ്ടായിരുന്നു. മീഞ്ചന്ത സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ക്ലാസില്‍ എനിക്ക് അറ്റന്റന്‍സ് കുറവായതിനെ തുടര്‍ന്ന് ഒരു പ്രാവിശ്യം ഉപ്പ സ്‌കൂളിലേക്ക് വന്നു. ഞാന്‍ മാമുക്കോയയുടെ മകനാണെന്ന കാര്യമൊന്നും സ്‌കൂളിലുള്ളവര്‍ക്ക് അതുവരെ അറിയില്ലായിരുന്നു. ഉപ്പ വന്നപ്പോഴാണ് എല്ലാവരും അതറിയുന്നത്.
അന്ന് മാരുതി കാറുണ്ട്. 800 സിസി കാറാണ്. ഉപ്പ സ്‌കൂളില്‍ വന്നു, തിരികെ പോകുമ്പോള്‍ സ്‌കൂളിലെ കുട്ടികള്‍ അതിന്റെ നാല് ടയറിലെയും കാറ്റ് ഊരി വിട്ടു. ശരിക്കും ഉപ്പ വന്നത് ഒരു സൈക്കിളിലിലാണ്. കാറിന്റെ സൈഡില്‍ സൈക്കിള്‍ വെച്ച ശേഷമാണ് ഓഫീസ് റൂമിലേക്ക് ഉപ്പ പോയത്. പിള്ളേര് വിചാരിച്ചത് മാമുക്കോയ വന്ന കാറാണ് ആ കിടക്കുന്നതെന്നാണ്. വേറെ ആരോ കൊണ്ട് വെച്ച കാറായിരുന്നു അവിടെ കിടന്നത്. തിരിച്ചിറങ്ങി വന്ന ശേഷം ഉപ്പ സ്വന്തം സൈക്കിളുമെടുത്ത് വീട്ടിലേക്ക് പോയി. അന്നൊരു സൈക്കിളും ചവിട്ടിയാണ് ഉപ്പ നടക്കാറുണ്ടായിരുന്നത്.

മുന്‍പൊക്കെ ഉപ്പ അഭിനയിക്കുന്ന കുറേ പടങ്ങളുടെ ചിത്രീകരണം കാണിക്കാന്‍ കൊണ്ട് പോയിട്ടുണ്ട്. എനിക്ക് പതിനാലോ പതിനഞ്ചോ വയസുള്ളപ്പോഴാണ് ഉപ്പ സിനിമയിലേക്ക് വരുന്നതെന്നും' നിസാര്‍ പറയുന്നു.
എണ്‍പതുകളിലായിരുന്നു മാമുക്കോയ മലയാള സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്നത്. 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം' എന്ന സിനിമയില്‍ കോയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംസാര ശൈലി തന്നെയായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പ്രത്യേക.
ഹാസ്യ കഥാപാത്രങ്ങള്‍ക്കൊപ്പം അഭിനയ പ്രധാന്യമുള്ള വേഷങ്ങളും ലഭിച്ചു. ഇടയ്ക്ക് മാമുക്കോയയുടെ സിനിമകളും അതിലെ കഥാപാത്രവും വലിയ ഹിറ്റായി മാറിയിരുന്നു. എല്ലാ സിനിമകളിലും കിടിലന്‍ തഗ്ഗ് ഡയലോഗുകള്‍ പറഞ്ഞാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മാമുക്കോയ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്നും അത്തരം വേഷങ്ങളിലൂടെ ആരാധകരുടെ മനസില്‍ ജീവിക്കുകയാണ് താരം.


Click it and Unblock the Notifications











