ഈ എക്സ്പ്രഷനൊക്കെ എപ്പോ ഇട്ടു?, ഇവിടെ വരെ എത്താമെങ്കിൽ മുന്നോട്ട് പോകാനും സാധിക്കും; മണിക്കുട്ടന്റെ മറുപടി!

നായകൻ, വില്ലൻ, സഹനായകൻ എന്നീ റോളുകളിലൂടെയെല്ലാം ഇരുപത് വർഷത്തിൽ ഏറെയായി മലയാള സിനിമയുടെ ഭാ​ഗമാണ് നടൻ മണിക്കുട്ടൻ. ‌മുപ്പത്തിയൊമ്പതുകാരനായ താരം ബോയ്ഫ്രണ്ട് എന്ന സിനിമയിൽ നായകനായിട്ടാണ് മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. എന്നാൽ പിന്നീട് അങ്ങോട്ട് നായകനായി ശോഭിക്കാൻ കഴിഞ്ഞില്ല. നായക വേഷങ്ങൾ‌ അധികം ലഭിച്ചില്ലെങ്കിലും തന്നെ തേടി എത്തിയ കഥാപാത്രങ്ങൾ ചെറുതാണെങ്കിലും വലുതാണെങ്കിലും മടി കൂടാതെ മണിക്കുട്ടൻ ചെയ്തു.‍

അടുത്തിടെ റിലീസായ എമ്പുരാനിലും മണിക്കുട്ടൻ ഒരു വേഷം അഭിനയിച്ചിരുന്നു. മണി എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. വലിയ സ്ക്രീൻ ടൈം ഉള്ള കഥാപാത്രമല്ലാതിരുന്നിട്ടും തനിക്ക് കിട്ടിയ റോൾ മനോഹരമായി തന്നെ നടൻ അവതരിപ്പിച്ചു. എന്നാൽ സ്ക്രീൻ ടൈം കുറവാണെന്നതിന്റെ പേരിൽ നിരവധി ട്രോളുകൾ മണിക്കുട്ടന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ഇറങ്ങി.

Actor Manikuttan

മണിക്കുട്ടന്റെ ക്യാരക്ടർ പോസ്റ്റർ വെച്ചാണ് ഏറെയും ട്രോളുകൾ. ഇപ്പോഴിതാ ട്രോളുകളോട് പ്രതികരിച്ച് നടൻ സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. അടിച്ചമർത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കിൽ ഇനി മുന്നോട്ട് പോകാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് തന്റെ കഥാപാത്രത്തെ പരിഹസിച്ചുള്ള ട്രോളുകളോട് പ്രതികരിച്ച് നടൻ കുറിച്ചത്.

മലയാളത്തിലെ അത്രയധികം കലക്ഷൻ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സിനിമയിൽ നിലനിൽക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്. ആ ആഗ്രഹത്തിന്റെ ആത്മ സമർപ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും. വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാൻ അവകാശപെടില്ല.

എപ്പോഴും പറയുന്ന പോലെ ഇപ്പോഴും ഞാൻ ഒരു ആർട്ടിസ്റ് എന്ന നിലയിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കിൽ ഇനി മുന്നോട്ട് പോകാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു. സിനിമയിൽ എന്നെ ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്ന സിനിമ പ്രവർത്തകരും പ്രിയപ്പെട്ട പ്രേക്ഷകരുമാണ് എന്റെ ഊർജം. എന്റെ വിശ്വാസം അത് എന്നും നിലനിൽക്കുക തന്നെ ചെയ്യും.

ഒരു ഓർമപ്പെടുത്തലാണ് തീയിൽ കുരുത്തവനാ വെയിലത്ത്‌ വാടില്ല... എന്നാണ് മണിക്കുട്ടൻ കുറിച്ചത്. ക്യരക്ടർ പോസ്റ്ററിലെ എക്സ്പ്രഷനൊക്കെ എപ്പോഴാണ് ഇട്ടത്..? എന്ന രീതിയിൽ പരിഹസിച്ച് വന്ന ട്രോളും കുറിപ്പിനൊപ്പം മണിക്കുട്ടൻ പങ്കുവെച്ചു. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പിന്തുണ അറിയിച്ച് നിരവധി ആരാധകർ എത്തി.

Actor Manikuttan

പരിഹാസങ്ങളിൽ തളരാതെ മുന്നോട്ട് പോകാൻ ആശംസകൾ നേർന്നാണ് ഭൂരിഭാ​ഗം പേരും കമന്റുകൾ കുറിച്ചത്. മണിക്കൂട്ടൻ നന്നായി തന്നെ എമ്പുരാനിൽ പെർഫോം ചെയ്തു. പരിഹസിക്കുന്നവർ പരിഹസിക്കട്ടേ... സ്ക്രീൻ ടൈം കുറവായിരുന്നുവെങ്കിലും കിടുവായിരുന്നു, ചേട്ടാ ഇപ്പോഴത്തെ കാലത്ത് ട്രോൾ വരണം. അങ്ങനെ വന്നാൽ അതിന്റെ അർത്ഥം ഹിറ്റായിയെന്നും അത്രയും പേരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടുവെന്നുമാണ്, ഇതൊക്കെ ചുമ്മാ ഫൺ ആയിട്ട് കണ്ടാൽ മതി.

അല്ലേലും ആരും ഒറ്റയടിക്ക് ക്ലച്ച് പിടിച്ച ചരിത്രമില്ല. പെട്ടെന്ന് കേറിയവർ അധികകാലം പിടിച്ച് നിന്നിട്ടുമില്ല, കായംകുളം കൊച്ചുണ്ണി എന്ന ഒറ്റ കഥാപാത്രം മതി നിങ്ങളെ ഓർത്തിരിക്കാൻ ഭാവങ്ങളും മെയ്വഴക്കവും ആരും മറക്കില്ല. പിന്നെ സിനിമയെ സിനിമ ആയിട്ട് കാണാൻ എല്ലാവരും പറയുന്നതുപോലെ ട്രോളിനെ ട്രോൾ ആയിട്ട് കാണുക.

ഇത്രയും അഭിനയ ശേഷിയുള്ള ലാലേട്ടനെ പോലും ആളുകൾ ട്രോളുന്നില്ലേ എന്നിങ്ങനെയാണ് കമന്റുകൾ. ബി​ഗ് ബോസ് മലയാളം സീസൺ മൂന്നിലെ വിജയിയായിരുന്നു മണിക്കുട്ടൻ. കുടുംബപ്രേക്ഷകർ മണിക്കുട്ടനെ സ്നേഹിച്ച് തുടങ്ങിയത് ബി​ഗ് ബോസിൽ വന്നശേഷമാണ്.

More from Filmibeat

Read more about: Manikuttan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X