നാഥനില്ലാ കളരി... ഞാനും കോൺ​ഗ്രസ് അനുഭാവിയായിരുന്നു, യുഡിഎഫ് ജയിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം!

കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഇന്നലെ വരേ മാധ്യമങ്ങളും പാർട്ടികളും എക്സിറ്റ് പോളുകളും അവരവരുടെ ന്യായങ്ങളിലൂടെ പ്രവചനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് വൈകീട്ടാകുന്നതോടെ എല്ലാത്തിനുമുള്ള ഉത്തരം ലഭിക്കും. അടുത്ത അഞ്ച് വർഷം ആര് ഭരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ജനങ്ങൾ. യുഡിഎഫ് ആകും വിജയിക്കുകയെന്നും രണ്ടാം പിണറായി സർക്കാർ വൻ പരാജയമായിരുന്നുവെന്നും പറയുകയാണ് സീരിയൽ-സിനിമാ താരം മനോജ് കുമാർ.

അന്ന് ജിജിയ്ക്ക് പ്രായം 25 വയസ് മാത്രം, ഇരുപത് മണിക്കൂറോളം ജോലി; ജീവിതം തിരികെ പിടിച്ചതിങ്ങനെ; കുറിപ്പ്
അന്ന് ജിജിയ്ക്ക് പ്രായം 25 വയസ് മാത്രം, ഇരുപത് മണിക്കൂറോളം ജോലി; ജീവിതം തിരികെ പിടിച്ചതിങ്ങനെ; കുറിപ്പ്

യുഡിഎഫിലുള്ള പോരായ്മകളും പുതിയ വീഡിയോയിൽ മനോജ് പങ്കുവെച്ചു. ഏതാനും മണിക്കൂറുകൾ മാത്രമെ ഫലം അറിയാൻ അവശേഷിക്കുന്നുള്ളു. ഇതിനോടകം മാധ്യമങ്ങളുടെ സർവേയും എക്സിറ്റ് പോൾ ഫലം പോലുള്ളവയുമെല്ലാം വന്ന് കഴിഞ്ഞു. ഇതിലൊക്കെ എന്തെങ്കിലും ആധികാരികതയുണ്ടോയെന്ന് നിങ്ങൾ ഒന്ന് ആലോലിച്ച് നോക്കൂ. കുറച്ചുപേരിൽ നിന്നും മാത്രം കളക്ട് ചെയ്യുന്ന വിവരങ്ങൾ വെച്ച് ഉണ്ടാക്കുന്നതാണ് ഇത്തരം കാര്യങ്ങളെല്ലാം.

Actor Manoj Kumar

അല്ലാതെ ഒരു നിയോജക മണ്ഡലത്തിലെ ഏല്ലാ വോട്ടർമാരെയും ഉൾക്കൊള്ളിച്ച് വരുന്ന സംഭവമൊന്നുമല്ല. ഫലം ഉടൻ പുറത്ത് വരും. യുഡിഎഫ് 85 സീറ്റ് നേടാനും 50 സീറ്റ് എൽഡിഎഫും മാക്സിമം അ‍ഞ്ച് സീറ്റ് ബിജെപിയും നേടാനാണ് സാധ്യതയെന്നാണ് എനിക്ക് തോന്നുന്നത്. ട്വന്റി ട്വൻ്റിക്ക് വിജയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. നാളെകളിൽ ബിജെപിക്ക് ബാധ്യതയായി മാറാൻ പോകുന്ന പാർട്ടിയാണ് ട്വന്റി ട്വന്റി.

ഈ പാർട്ടി ഒരു കോമഡി ഷോയാണ് തെരഞ്ഞെടുപ്പ് സമയത്ത് കാണിച്ചത്. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ പോലും ദയനീയ പരാജയമാണ് ട്വന്റി ട്വന്റി. ബിജെപിക്ക് സാധ്യതയുള്ള ഏരിയയാണ് തൃപ്പൂണിത്തറ. എന്നിട്ടും അവിടം ട്വന്റി ട്വന്റിക്ക് മുന്നിൽ അടിയറവ് വെച്ചത് എന്തിനാണെന്ന് അറിയില്ല. ബിജെപിയുടെ ശക്തനായ ഒരു മത്സരാർത്ഥിയെ താമര ചി​ഹ്നത്തിൽ അവിടെ നിർത്തിയിരുന്നുവെങ്കിൽ നിഷ്പ്രയാസം തൃപ്പൂണിത്തുറ നേടാമായിരുന്നു. പക്ഷെ അവർ അത് ചെയ്തില്ല.

ഒരു വാക്ക് പറയാനാകാതെ ഞാൻ വെള്ളം കുടിച്ചു, റിയ ഷിബുവിനൊപ്പം അഭിനയിച്ചപ്പോൾ: ശാന്തിവിള ദിനേശ്
ഒരു വാക്ക് പറയാനാകാതെ ഞാൻ വെള്ളം കുടിച്ചു, റിയ ഷിബുവിനൊപ്പം അഭിനയിച്ചപ്പോൾ: ശാന്തിവിള ദിനേശ്

എൽഡിഎഫിനും യുഡിഎഫിനും മുന്നിൽ ബിജെപി എഴുത്തിനിരുത്തിയ കുട്ടിയെപ്പോലെയാണ്. കഷ്ടി അഞ്ച് സീറ്റ് മാത്രം കിട്ടാൻ സാധ്യതയുള്ള പാർട്ടി. അ‍ഞ്ച് വർഷം യുഡിഎഫ് എങ്കിൽ അഞ്ച് വർഷം എൽഡിഎഫ്. കാലാകാലങ്ങളായി ഇത്തരത്തിലാണ് കേരളത്തിൽ ഭരണം. പിന്നെ വോട്ട് ചെയ്യുന്നത് നിഷ്പക്ഷ സമ്മതിദായകരാണ്. അവർ ആരോടും ഒന്നും പറയില്ല. ഏത് സർവേക്കാർ വന്നാലും അവർ ആർക്കാണ് വോട്ട് ചെയ്യാൻ പോകുന്നതെന്ന് പറയില്ല.

ഈ ന്യൂട്രൽ വോട്ടേഴ്സാണ് വിധി നിർണയിക്കുന്നത്. അവരാണ് സൈലന്റ് കില്ലേഴ്സ്. പിണറായി സർക്കാരിന് എന്തുകൊണ്ട് തുടർ ഭരണം കിട്ടി എന്നത് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. കേരളം കണ്ട ടോപ് ക്ലാസ് മന്ത്രിസഭയായിരുന്നു ആദ്യ പിണറായി സർക്കാറിന്റേത്. അതിൽ തർക്കമില്ല. അം​ഗീരിക്കേണ്ടത് അം​ഗീകരിച്ചേ പറ്റു. കേരളം കണ്ട ഏറ്റവും വലിയ സങ്കീർണമായ അവസ്ഥകളായ നിപ, കൊവിഡ്, പ്രളയം എന്നി വന്നത് ആ സമയത്തായിരുന്നു.

Actor Manoj Kumar

ആ സമയത്ത് എല്ലാ വകുപ്പുകളും ജനങ്ങൾക്ക് വേണ്ടി ​ഗംഭീരമായി നിലകൊണ്ടു. കൈകാര്യം ചെയ്തു. എൽഡിഎഫ് അനുഭാവിയല്ല. എങ്കിലും പറയേണ്ടത് പറയണം. തങ്ങളെ സംരക്ഷിച്ചുവെന്ന് തോന്നിയതുകൊണ്ട് തുടർഭരണം ജനങ്ങൾ എൽ‍ഡിഎഫിന് കൊടുത്തത്. അല്ലാതെ കോൺ​ഗ്രസിന്റെ പരാജയമോ രമേശ് ചെന്നിത്തലയുടെ പരാജയമോ അല്ല. ഈ ഇലക്ഷനിൽ ഒരുപാട് മന്ത്രിമാർ തോൽക്കും. ആദ്യ മന്ത്രിസഭ ടോപ്പായിരുന്നുവെങ്കിൽ രണ്ടാം മന്ത്രിസഭ താഴേയ്ക്ക് പോയി.

പിണറായി വിജയന് തന്നെ അറിയാം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശബ്ദം പോലും കേൾക്കാത്തത്. എൽഡിഎഫ് തോൽക്കുമെന്ന് അദ്ദേഹത്തിന് അറിയാം. കോൺ​ഗ്രസിലുള്ളവർ ഞണ്ടുകൾ. ഒരാൾ ഉയർന്ന് പോകുമ്പോൾ മറ്റെയാൾ പിടിച്ച് താഴെയിടും. അതുകൊണ്ട് ജനങ്ങൾക്ക് തന്നെ സംശയമാണ് ഇവരെ വിജയിപ്പ് കഴിഞ്ഞാൽ എന്താകുമെന്ന്. കാരണം ഇവർക്ക് തല്ല് പിടിക്കാൻ മാത്രമെ സമയം ഉണ്ടാകൂ. ഇങ്ങനെ പോയാൽ കോൺ​ഗ്രസ് നിഷ്പ്രഭമായിപ്പോകും.

ഭര്‍ത്താവിന്റെ വീട്ടില്‍ പുല്ലുവില! കല്യാണം കഴിഞ്ഞതും സംസാര ശൈലി വരെ മാറി! ഗംഗയ്ക്ക് വിമര്‍ശനം
ഭര്‍ത്താവിന്റെ വീട്ടില്‍ പുല്ലുവില! കല്യാണം കഴിഞ്ഞതും സംസാര ശൈലി വരെ മാറി! ഗംഗയ്ക്ക് വിമര്‍ശനം

യുഡിഎഫ് എന്നാൽ മുസ്ലീംലീ​ഗ് മാത്രമാകും. ഞാനും കോൺ​ഗ്രസ് അനുഭാവിയായിരുന്നു. ഇപ്പോൾ കമ്യൂണിസ്റ്റുകാരനാകാൻ ആ​ഗ്രഹിക്കുന്നു. പാർട്ടിയുടെ ഡിസിപ്ലിൻ എനിക്ക് ഇഷ്ടമാണ്. കോൺ​ഗ്രസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പല കാര്യങ്ങളും കണ്ട് പഠിക്കണം. ഇന്ത്യ മുഴുവൻ ബിജെപി വന്നാലും കേരളത്തിൽ കമ്യൂണിസ്റ്റ് നിലകൊള്ളണം.

നാഥനില്ലാ കളരിയാണ് കോൺ​ഗ്രസ്. യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി രമേശ് ചെന്നിത്തലയാകണം. സീനിയറാണ്. രണ്ട് വർഷം മന്ത്രിയായിട്ടുണ്ട്. ഇത്തവണ യുഡ‍ിഎഫ് വിജയിക്കാൻ പോകുന്നത് വിഡി സതീശന്റെ മികവ് കൊണ്ടല്ല. ഇത്തവണ പിണറായി സർക്കാർ പരാജയമായിരുന്നു എന്നും മനോജ് കുമാർ പറഞ്ഞു.

Read more about: election manoj kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X