ചേച്ചി കണ്ടാല്‍ നിങ്ങള്‍ തീര്‍ന്നു! ഭാര്യയ്ക്ക് പകരം ഡ്രാഗണിനെ കൊണ്ട് വന്ന് മിഥുന്‍; ട്രോളുമായി ആരാധകരും
വര്‍ഷങ്ങളായി സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായിരുന്നെങ്കിലും മിഥുന്‍ രമേഷ് ശ്രദ്ധേയനാവുന്നത് അവതാരകനായി വന്നതോടെയാണ്. കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് മിഥുന്‍ ജനങ്ങള്‍ക്കിടയില്‍ പുതിയൊരു തരംഗം സൃഷ്ടിക്കുന്നത്. നിസാര സംഭവത്തിന് പോലും വായ തുറന്ന് ചിരിക്കുന്ന മിഥുന്‍ ഇത്രയും പാവമായിരുന്നോ എന്ന് ആളുകള്‍ പോലും തിരിച്ചറിയുന്നത്.
എന്നാല്‍ മിഥുനെക്കാളും സോഷ്യല്‍ മീഡിയയില്‍ സജീവമായത് ഭാര്യ ലക്ഷ്മി മേനോനായിരുന്നു. കിടിലന്‍ റീല്‍സും മറ്റുമൊക്കെ ചെയ്ത് സജീവമായി നില്‍ക്കുകയാണ് ഇരുവരും. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അടിപിടിയും വഴക്കും തര്‍ക്കങ്ങളുമൊക്കെ വളരെ ലളിതമായിട്ടും എന്നാല്‍ താമശനിറച്ചുമൊക്കെ ചെയ്താണ് താരദമ്പതിമാര്‍ ആരാധകരെ സ്വന്തമാക്കിയത്. ഇടയ്ക്ക് പരസ്പരം ട്രോളാനുള്ള അവസരങ്ങളും ഇവര്‍ മിസ്സാക്കാറില്ല.

അത്തരത്തില്‍ ഭാര്യയ്ക്ക് കിടിലനൊരു പണി കൊടുത്തോണ്ടാണ് മിഥുന്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഗിബിലി വേര്‍ഷന്‍ ട്രൈ ചെയ്ത അനുഭവമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ മിഥുന്‍ സൂചിപ്പിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഭരിക്കുന്ന ട്രെന്‍ഡാണ് ഗിബിലി. ഒറ്റയ്‌ക്കോ ഫാമിലിയായിട്ടുള്ളതോ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ശേഷം ഇത് ആനിമേഷന്‍ രൂപത്തിലേക്ക് മാറ്റുന്നതാണ് പരിപാടി.
അങ്ങനെ ഭാര്യ ലക്ഷ്മിയ്‌ക്കൊപ്പം നില്‍ക്കുന്ന മനോഹരമായൊരു ഫോട്ടോയായിരുന്നു മിഥുന്‍ പോസ്റ്റ് ചെയ്തത്. നീല നിറമുള്ള ലോംഗ് ഗൗണില്‍ അതീവ സുന്ദരിയായി ചിരിച്ചോണ്ട് നില്‍ക്കുകയാണ് ലക്ഷ്മി. മഞ്ഞനിറമുള്ള കുര്‍ത്ത ധരിച്ച് കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് സന്തോഷത്തിലാണ് മിഥുനും. എന്നാല്‍ ഈ ചിത്രം ഗിബിലി ട്രെന്‍ഡിലാക്കിയപ്പോള്‍ അത് തെറ്റി പോയെന്നും ഇത്രയും സത്യം പറയേണ്ടായിരുന്നുവെന്നുമാണ് ക്യാപ്ഷനായി താരം എഴുതിയിരിക്കുന്നത്.
ഒര്‍ജിനല്‍ ഫോട്ടോയ്ക്ക് പകരം ഗിബിലിയില്‍ ഭാര്യ ലക്ഷ്മി ഒരു ഡ്രാഗണായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗിബിലിയ്ക്ക് വരെ സത്യം മനസിലായിട്ടുണ്ടെന്നും ഇത്രയും സത്യം പറയേണ്ടായിരുന്നു എന്ന കമന്റ് കൂടി ഇതിന് ചേര്‍ത്തതോടെ നിങ്ങളെ കൊന്ന് കളയുമെന്ന ആക്ഷനില്‍ ഒരു കത്തിയുടെ ഇമേജാണ് ലക്ഷ്മി കമന്റായി ഇട്ടിരിക്കുന്നത്. മാത്രമല്ല ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകകരും എത്തിയിരിക്കുന്നത്.

എന്നാല്‍ മിഥുന്‍ ലക്ഷ്മിയ്ക്ക് മനഃപൂര്‍വ്വം പണികൊടുക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈദ് ആശംസകള്‍ പങ്കുവെച്ചതിനൊപ്പം ഗിബിലിയില്‍ ട്രൈ ചെയ്ത ഫാമിലി ചിത്രങ്ങളായിരുന്നു മിഥുന്‍ പങ്കുവെച്ചത്. അങ്ങനെയുള്ളപ്പോള്‍ ഗിബിലി റോങ് ആയെന്ന് പറഞ്ഞിട്ട് ചേച്ചിക്കൊരു പണി കൊടുത്തതാണെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസിലാവും.
'ലക്ഷ്മി ചേച്ചി ഇത് കണ്ടാല്‍ നിങ്ങളുടെ ജീവിതം തന്നെ തീര്‍ന്നെന്ന് കൂട്ടിക്കോ, നിങ്ങളിപ്പോഴും ജീവനോടെയുണ്ടോ? തിരിച്ചും ഇതുപോലൊരു റീല്‍ വൈകാതെ പ്രതീക്ഷിക്കാം, അല്ലെങ്കില്‍ ഇതിന് മറുപണി അണിയറയില്‍ ഒരുങ്ങുന്നുണ്ടാവും. ഇതുവരെ കമന്റുകള്‍ക്കൊന്നും മറുപടി വരാത്ത സ്ഥിതിയ്ക്ക് മിഥുനേട്ടന്‍ പടമായോ എന്നൊരു സംശയമുണ്ട്...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
2000 മുതല്‍ മലയാള സിനിമയിലെ അഭിനേതാവാണ് മിഥുന്‍ രമേഷ്. ഈ കാലയളവില്‍ ചെറുതും വലുതുമായ അനേകം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. പിന്നീട് ടെലിവിഷന്‍ പരിപാടികളിലും സജീവമായി. അവതാരകനായതോട് കൂടി ജനപ്രീതി ലഭിച്ചെങ്കിലും നിലവില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് താരം. ദുബായിലെ ഹിറ്റ് 96.7 എഫ്എമ്മിലാണ് മിഥുന്‍ ജോലി ചെയ്യുന്നത്. ഭാര്യയും മകളും മിഥുനൊപ്പം അവിടെ സെറ്റില്‍ഡാണ്.


Click it and Unblock the Notifications











