രണ്ടാഴ്ചയ്ക്ക് ഞാന്‍ 50 ലക്ഷം ചോദിച്ചു, അവര്‍ 40 വരെ പറഞ്ഞു! ബിഗ് ബോസിലേക്ക് വിളിച്ചത് ലാലേട്ടനെന്ന് നന്ദു

ഇന്ത്യയിലെ ഏറ്റവും റേറ്റിംഗ് ഉള്ള ടെലിവിഷന്‍ ഷോയായ ബിഗ് ബോസ് മലയാളത്തിലും വലിയ സ്വാധീനമായി മാറി കഴിഞ്ഞു. മോഹന്‍ലാല്‍ അവതാരകനായിട്ട് എത്തുന്ന ഷോ ഇതിനകം 6 സീസണുകള്‍ പൂര്‍ത്തിയാക്കി. വൈകാതെ പുതിയൊരു സീസണ്‍ കൂടി വന്നേക്കും എന്നാണ് സൂചനകള്‍.

സാധാരണഗതിയില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ബിഗ് ബോസ് തുടങ്ങാന്‍ സാധ്യത. അടുത്തവര്‍ഷവും ആദ്യം തന്നെ ഉണ്ടായേക്കാം. ഇപ്പോള്‍ വീണ്ടും ബിഗ് ബോസിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നടന്‍ നന്ദുവാണ് ഇതുമായി ബന്ധപ്പെട്ട പുതിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

nandu

ബിഗ് ബോസ് തുടങ്ങുന്നതിനു മുന്‍പ് തന്നെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വരാറുണ്ട്. പല പ്രമുഖരായ താരങ്ങളുടെ പേരുകളും പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടാവും. മുന്‍പ് നടന്‍ നന്ദുവിന്റെ പേരും അങ്ങനെ വന്നിരുന്നു. അത് ശരിയാണെന്നും ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ തന്നെയും ക്ഷണിച്ചിരുന്നുവെന്നും പറയുകയാണ് നടനിപ്പോള്‍.

ലാലേട്ടനാണ് തന്നെ വിളിച്ചിട്ട് ബോംബെയില്‍ നിന്ന് ആള് വിളിക്കുമെന്ന് പറഞ്ഞത്. പ്രതിഫലമായി ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞെങ്കിലും താനത് നിഷേധിക്കുകയായിരുന്നു. മുന്‍ ബിഗ് ബോസ് താരവും നടിയുമായ ശോഭ വിശ്വനാഥുമായി സംസാരിക്കവേയാണ് ബിഗ് ബോസിനെ കുറിച്ചും ഭീമമായ തുക തരാമെന്ന് പറഞ്ഞതിനെ കുറിച്ചും നടന്‍ വെളിപ്പെടുത്തിയത്.

നന്ദുവിന്റെ വാക്കുകളിങ്ങനെയാണ്... 'ഒരു ദിവസം രാത്രി 11 മണിക്ക് ലാലേട്ടന്‍ എന്നെ വിളിച്ചു. നാളെ നിന്നെ ബോംബെയില്‍ നിന്ന് വിളിക്കും. എന്തായാലും വരണമെന്ന് പറഞ്ഞു. സീസണ്‍ 4 ആണെന്ന് തോന്നുന്നു. രണ്ടാഴ്ചത്തേക്ക് ആണ് വിളിച്ചത്, പക്ഷേ എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. ഒരാഴ്ച അവിടെ പോയി ക്വറന്റൈനില്‍ താമസിക്കണമല്ലോ. എന്നോട് അതൊന്നും വേണ്ടെന്നാണ് പറഞ്ഞത്. ഒന്നുമില്ലെങ്കില്‍ രണ്ടുദിവസത്തേക്ക് എങ്കിലും വന്നാല്‍ മതിയെന്ന് പറഞ്ഞു.

nandu

രണ്ടാഴ്ചത്തേക്ക് പ്രതിഫലമായി ഞാന്‍ 50 ലക്ഷം ചോദിച്ചു. അവര്‍ 40 ലക്ഷം വരെ പറഞ്ഞു. വീട്ടുകാരും നാട്ടുകാരുമൊക്കെ എന്തുപറയും എന്ന് വിചാരിച്ച് ഞാന്‍ പോയില്ലെന്നാണ് നന്ദു പറയുന്നത്.

ഒരാഴ്ചയോ രണ്ടാഴ്ചയോ എങ്കിലും ഒന്ന് പോയി നോക്കാമായിരുന്നു എന്നാണ് ശോഭയുടെ അഭിപ്രായം. അതൊരു അനുഭവമാണല്ലോ. എന്നോടും എല്ലാവരും നെഗറ്റീവ് അഭിപ്രായമാണ് പറഞ്ഞത്. ബിഗ് ബോസിലേക്ക് പോകുന്നതിനെപ്പറ്റി ആരും നല്ല അഭിപ്രായം പറഞ്ഞിരുന്നില്ല. എന്നിട്ടും പോയ ശേഷം നല്ലതായിട്ടല്ലേ വന്നതെന്ന് ശോഭ ചോദിക്കുന്നു. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ നന്ദു അടുത്ത ബിഗ് ബോസിലേക്ക് പോകുമോ എന്നൊക്കെ ചോദിച്ചിരുന്നു. എന്നാല്‍ അതിനുള്ള മറുപടി താരം നല്‍കിയില്ല.

More from Filmibeat

Read more about: nandu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X