മാസ്‌ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക,അനുമോളോടും പ്രശാന്ത് അമരവിളയോടും നവീന്‍

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനു മോള്‍. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സ്റ്റാര്‍ മാജിക്കിലെ സ്ഥിരം സാന്നിധ്യമാണ് അനു മോള്‍. സ്വതസിദ്ധമായ സംസാര ശൈലിയിലൂടേയും പ്രകടനത്തിലൂടേയും ചുരുങ്ങിയ സമയം കൊണ്ടാണ് അനുമോള്‍ ആരാധകരെ നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുമോള്‍. തന്റെ ചിത്രങ്ങളും സ്റ്റാര്‍ മാജിക് വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍ ആവാറുമുണ്ട്.

anu mol

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടന്‍ നവീന്റെ വാക്കുകളാണ്. കഴിഞ്ഞ ദിവസം ആറ്റുകാല്‍ പൊങ്കാല ദിവസം താനും അമ്മയും പൊങ്കാലയിടുന്നതും അന്നദാനം നടത്തുന്നതുമായ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.'' ഇന്ന് എനിക്കും അമ്മയ്ക്കും ആറ്റുകാല്‍ പൊങ്കാല'' എന്ന് കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ചിത്രങ്ങളും വീഡിയോയുമൊക്കെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ അനുമോള്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് തന്നെ ഇത് വൈറല്‍ ആവുകയും ചെയ്തിരുന്നു.

അതിനിടയിലാണ് ആര്‍ട്ട് ഡയറക്ടറായ പ്രശാന്ത് അമരവിളയും അനുവും കുടുംബവും അന്നദാനം നടത്തുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആ വീഡിയോയ്ക്ക് താഴെയാണ് സ്റ്റാര്‍മാജിക് മുന്‍ താരവും സീരിയല്‍ നടനുമായ നവീന്‍ അറക്കല്‍ കമന്റുമായി എത്തിയത്. ഭക്ഷണം കൊടുക്കുമ്പോള്‍ എങ്കിലും മാസ്‌ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക, ഇവിടെ പബ്ലിസിറ്റി അല്ല വേണ്ടത്, ഇത് ശരിയായ രീതിയില്‍ എടുക്കണേ ബ്രോ, എന്ന് കമന്റ് ചെയ്തത്. നവീന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറല്‍ ആവുകയായിരുന്നു. ഈ കമന്റ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

നവീന്റെ കമന്റിന് മറുപടിയുമായി അനുമോളും പ്രശാന്ത് അമരവിളയു രംഗത്ത് എത്തിയിരുന്നു. ഓ എന്നായിരുന്നു പ്രശാന്ത് അമരവിള കമന്റ്. ഇത് ആരാ ഈ പറയുന്നേ...എന്നാണ അനു മറുപടി നല്‍കിയത്. താരങ്ങളുടെ കമന്റ് ആരാധകരും ഏറ്റെടുക്കുകയായിരുന്നു. അനുകൂലിച്ചും വി്മര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തുകയായിരുന്നു. ഭക്ഷണം കഴിക്കുന്നവര്‍ മാസ്‌ക് വെക്കേണ്ട കൊടുക്കുന്നവര്‍ മറ്റുള്ളവരുടെ സേഫ്റ്റിക്ക് എങ്കിലും മാസ്‌ക് വെച്ച് കൂടെ, അവിടെ പലരീതിയിലുള്ള ശാരീരിക അസ്വസ്ഥ ഉള്ളവരും കുട്ടികളുമൊക്കെ അല്ലെ വരുന്നത്, എന്നും ചിലര്‍ കമന്റ്ിട്ടിരുന്നു.

മാസ്‌കില്ലാതെ സമൂഹത്തിന് നല്ല സന്ദേശം നല്‍കേണ്ടവര്‍ കഷ്ടം, ഒരു പോസ്റ്റു കാണുമ്പൊള്‍ കാര്യം അറിയാതെ ഒരാളെ കുറ്റപ്പെടുത്തുന്നത് കഷ്ടം ആണ്, അന്നദാനം മഹാദാനം പബ്ലിസിറ്റി പിന്നെയും നമുക്ക് നോക്കാം, ഇതാണോ പൊങ്കാല അനുക്കുട്ടി ഉള്ള വില കളയരുത്, ഇത്രയും ജനങ്ങള്‍ തടിച്ചുകൂടുമ്പോള്‍ ഒരു മാസ്‌ക് വെച്ച് കൂടെ കുഞ്ഞേ.. എന്നിങ്ങനെയുളള കമന്റുകളാണ് വരുന്നത്.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X