For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേർതിരിച്ചു മാറ്റാൻ പറ്റാത്ത രീതിയിൽ ഇഴുകി ചേർന്ന ആളാണ് ഹർഷൻ, നിരഞ്ജന്റെ വാക്കുകൾ വൈറലാവുന്നു

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സീ കേരളം സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി. മൃദുല വിജയ്, അരുൺ ജി രാഘവൻ പ്രധാന കഥാപാത്രങ്ങളായി എത്തിയ പരമ്പര അവസാനിച്ചിരിക്കുകയാണ്. ആർദ്ര ദാസ്, നിരഞ്ജൻ , മനു വർമ്മ,സോണി ബൈജു കൊട്ടാരക്കര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നിരഞ്ജന്റെ കുറിപ്പാണ്. സീരിയലിൽ ഹർഷൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ചില കഥാപാത്രങ്ങൾ ചെയ്തു തീരുമ്പോ ഇടനെഞ്ചിൽ ഒരു വേദന കാലങ്ങളോളം തങ്ങി നിൽക്കും..ഇനി അതിലൊരാൾ ആയി എന്റെ ഏറ്റവും പ്രിയപ്പെട്ട ഹർഷാ നീയും..നാളിതു വരെ എന്റെ ഒപ്പം സഞ്ചരിച്ച ഹർഷനും പോയി മറയുവാണ് എന്നാണ് നടൻ പറയുന്നത്.

  nirajan nair

  നടന്റെ വാക്കുകൾ ഇങ്ങനെ... സീരിയലിൽ ഹർഷൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ചില കഥാപാത്രങ്ങൾ ചെയ്തു തീരുമ്പോ ഇടനെഞ്ചിൽ ഒരു വേദന കാലങ്ങളോളം തങ്ങി നിൽക്കും..ഇനി അതിലൊരാൾ ആയി എന്റെ ഏറ്റവും പ്രിയപ്പെട്ട ഹർഷാ നീയും..നാളിതു വരെ എന്റെ ഒപ്പം സഞ്ചരിച്ച ഹർഷനും പോയി മറയുവാണ്. അതെ ഹൃദ്യമായ പൂക്കളുടെ ഗന്ധം ബാക്കി നിർത്തി ഈ പൂക്കാലവും മറഞ്ഞു പോവുകയാണ്....ഇനി എന്റെ ഓർമകളിൽ എന്നും പൂക്കാലം ആകും ഈ ഓർമ്മകൾ . ഒരു ഉടുപ്പ് മാറ്റുന്ന ലാഘവത്തോടെ എനിക്ക് അഴിച്ചു മാറ്റാൻ പറ്റുന്ന ഒന്നല്ല ഹർഷൻ.3 കൊല്ലത്തോളം എന്നിൽ നിന്നും വേർതിരിച്ചു മാറ്റാൻ പറ്റാത്ത രീതിയിൽ എന്നോട് ഇഴുകി ചേർന്ന ആളാണ് ഹർഷൻ.

  ശിവനും അഞ്ജലിക്കും സംസാരിക്കാനായി പദ്ധതി തയ്യാറാക്കി ഹരി, അപ്പുവിനെ തേടി ഒരു അതിഥി എത്തുന്നു

  പിടിച്ചു നിൽക്കാൻ പറ്റാത്ത രീതിയിൽ ഒരു പാടു പ്രശ്നങ്ങൾ മുന്നിലേക്ക് നിരത്തപെടുക തുടങ്ങി,ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കൂടെ നിന്ന zeekeralam ചാനലിനും(santhosh sir,വിവേകേട്ടൻ ,ബിന്ദുച്ചേച്ചി ,ചന്ദ്രേട്ടൻ ,മനോജ് sir, തുടങ്ങി ഒരുപാടു പേര് കൂടെ നിന്നു )പൂക്കാലം വരവായി രണ്ടു producers (എന്തിനും ഏതിനും കട്ടക്ക് സപ്പോർട്ട് തന്നു കൂടെ നിന്ന സ്വന്തം സഹോദരങ്ങൾ എന്ന്‌ തന്നെ പറയേണ്ടി വരും..)ആയ മോഡി ചേട്ടനോടും ജയേട്ടനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.ഒരാപത് വന്നപ്പോ കൂടെ നിന്ന പ്രിയപ്പെട്ട controller സജിച്ചേട്ടൻ ( saji merryland),ഷിബുച്ചേട്ടൻ തുടങ്ങി സെറ്റിൽ എല്ലാവരോടും നന്ദിയും സ്നേഹവും കടപ്പാടും. @zeekeralam എന്നത് ഹൃദയത്തോട് ചേർന്നു നില്കുന്നൊരു കുടുംബം തന്നെയാണ്..thanxx alot.. Will miss zeekeralam family ചാനലിലെ എല്ലാവരോടും നന്ദിയും സ്നേഹവും.

  പ്രിയ സംവിധായകർക്കൊപ്പം വർക്ക് ചെയുവാനായി.T.S സജി sir(സീരിയലിന്റെ തുടക്കം മുതൽ എപ്പോഴും കൂടെ നിന്ന പ്രിയ സംവിധായൻ )
  ,മനോജ് sir,ഷിജുസർ .. നന്ദി. (മനോജ് സർനൊപ്പം 2 ദിവസം മാത്രെ വർക് ചെയ്യാൻ സാധിച്ചൊള്ളു..എന്നാലും അദ്ദേഹം ഒരു കംഫർട് zone തന്നിരുന്നു നന്ദി സർ . പൂക്കാലത്തിന്റെ സെറ്റിൽ നിന്നും ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന വിഷമം ഷിജു അരൂർ സാറിന്റെ കൂടെ അധിക ദിവസം വർക്ക് ചെയ്യാൻ പറ്റിയില്ല എന്നത്..കൂടെ നിന്നു സപ്പോർട്ട് ചെയ്ത പ്രിയപ്പെട്ട ഷിജു sir )പ്രിയപ്പെട്ട ക്യാമെറമാന്മാർ ഒപ്പം ചേരാനയി : ശ്രീകുമാർ ഏട്ടൻ ഗസ്സൽ ,kanakan chettan,വിപിൻ puthiyankam,rohithettan നന്ദി ഏറ്റവും നന്നായി ഞങ്ങളെ പ്രിയപ്രേക്ഷകർക്കായി പകർത്തി എടുത്തതിന് .തിരക്കഥകൃത്തു പ്രവീൺ സർനും എല്ലാ നന്ദിയും.കൂടെ വർക്ക് ചെയ്ത എല്ലാ ആർട്ടിസ്റ്കൾക്കും നന്ദി..ഒരു കുടുംബം പോലെ ചേർത്തു നിർത്തിയതിന്..ആരുടെയും പേരെടുത്തു പറയുന്നില്ല..Miss u all...നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

  സാന്ത്വനത്തിലെ അഞ്ജലിയും കീർത്തനയും സഹോദരിമാരാണോ,വെളിപ്പെടുത്തി നടൻ അരുൺ രാഘവൻ

  Recommended Video

  Monson deceived actor Mohanlal with fake antiques

  നടി മൃദുല വിജയിയും ആരാധകരോട് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ലൈവിൽ എത്തിയാണ് പിന്തുണച്ച ആരാധകർക്ക് താരം താരം പറഞ്ഞത്.''ഇന്നുവരെ ഞാൻ ചെയ്യാത്ത കഥാപാത്രമാണ് സംയുക്ത. എന്റെ പേഴ്സണൽ ഫേവറേറ്റായ ക്യാരക്ടറാണ്. ചലഞ്ചിങ് ആയ കഥാപാത്രമായിരുന്നു. ജീവിതത്തിൽ ഇതുവരെ ബൈക്ക് ഓടിച്ചിട്ടില്ല. എന്നാൽ ഈ സീരിയലിനുവേണ്ടി ഒരു ദിവസം കൊണ്ട് ബുളളറ്റ് ഓടിക്കാൻ പഠിച്ചു. അരുണും മറ്റു ക്രൂ അംഗങ്ങളും ഒരുപാട് പിന്തുണ തന്നുവെന്നും മൃദുല പറയുന്നു.

  Read more about: serial
  English summary
  Actor Niranjan Nair Heart touching Words About His Character In Pookkalam Varavayi, went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X