ഷൂട്ടിങ്ങിനിടയില്‍ നിന്നും ഒളിച്ചോടി! ആര്യയെ മോഷ്ടിക്കാന്‍ പോയ നോബിയുടെ കഥ, പഴയ വീഡിയോ വീണ്ടും
മിമിക്രിയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് നോബി മര്‍ക്കോസ്. ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ ഹാസ്യ റോളുകളില്‍ അഭിനയിക്കുന്ന നോബി നിരവധി ടെലിവിഷന്‍ പരിപാടികളിലും പങ്കൈടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ വിവാഹത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങള്‍ ലോക് ഡൗണ്‍ കാലത്ത് വീണ്ടും പ്രചരിക്കുകയാണ്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ നോബി 2014 ലാണ് വിവാഹിതനാവുന്നത്. ആര്യയാണ് ഭാര്യ. ധ്യാന്‍ എന്നൊരു മകനുമുണ്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാര്യ ആര്യയെ പരിചയപ്പെട്ടതിനെ കുറിച്ചും സിനിമാ ഷൂട്ടിങ്ങിനിടെയില്‍ നിന്നും ഒളിച്ചോടി കല്യാണം കഴിച്ചതിനെ കുറിച്ചുമെല്ലാം താരം പറഞ്ഞിരിക്കുന്നത്.

'ഒരു കോളേജില്‍ പരിപാടിയ്ക്ക് പോയപ്പോഴായിരുന്നു ആര്യയെ പരിചയപ്പെടുന്നത്. പിന്നീട് അവള്‍ എന്നെ വിളിച്ചു. സംസാരിച്ച് സംസാരിച്ച് മൂന്ന് വര്‍ഷത്തോളം പ്രണയിച്ചു. ചെറിയ കോളിളക്കമൊക്കെ സൃഷ്ടിച്ചെങ്കിലും എല്ലാം ഇപ്പോള്‍ ശരിയായി. തൃപ്പൂണിത്തറ മ്യൂസിയത്തില്‍ ഇതിഹാസ സിനിമയുടെ ഷൂട്ടിങ് രാത്രിയില്‍ നടക്കുകയാണ്. രാത്രി ഒരു മണി രണ്ട് മണിക്കാണ് ഷൂട്ട് നടക്കുന്നത്. അവിടെ നിന്നും മോതിരം മോഷ്ടിക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത്.
അത് കഴിഞ്ഞിട്ട് വേണം രാവിലെ പോയി അവളെ മോഷ്ടിക്കാന്‍. ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് നാല് മണിക്ക് തിരുവനന്തപുരത്തേക്ക് പോയി. അവിടുന്ന് വിവാഹവസ്ത്രമെല്ലാം മാറി വന്നു. മിശ്ര വിവാഹമായിരുന്നതിനാല്‍ വഞ്ചിയൂര്‍ കോടതിയില്‍ വെച്ചാണ് നടത്തിയത്. ഞാന്‍ വിവാഹവസ്ത്രത്തില്‍ കോടതിയുടെ മുന്നിലൂടെ നടക്കുമ്പോള്‍ അവിടെ സീരിയല്‍ ഷൂട്ടിങ് നടക്കുന്നു.

ഇത് കണ്ടവര്‍ ഇതിനകത്തും ഉണ്ടോ, കല്യാണ ചെക്കനാണല്ലേ എന്നൊക്കെ ഓരോരുത്തര്‍ ചോദിച്ചു. പെട്ടെന്ന് പുറകില്‍ നിന്നും വക്കീലന്മാര്‍ ഹായ് നോബി എന്ന് വിളിക്കുന്നു. വീട്ടുകാര് നിര്‍ത്തിയ വക്കീലന്മാരാണോ എന്നൊക്കെ കരുതി. പക്ഷെ അതെല്ലാം ആര്‍ട്ടിസ്റ്റുകളായിരുന്നു. അങ്ങനെ രാവിലെ കല്യാണം നടത്തി, നേരെ വീട്ടിലേക്ക് പോയി. അവിടെ ഏല്‍പ്പിച്ചതിന് ശേഷം വൈകുന്നേരം പ്രോഗ്രാമിന് നാല്‍പത് കൂട്ടുകാരെയും കൂട്ടി പോയി. അന്ന് പ്രോഗ്രാം ഭാര്യയുടെ വീടിന് തൊട്ടടുത്ത് ആയിരുന്നു' എന്നും നോബി പറയുന്നു.


Click it and Unblock the Notifications











