കടമറ്റത്ത് കത്തനാര്‍ ഒന്നൂകൂടി ചെയ്യണം, സ്‌ക്രിപ്റ്റ് മനസിലുണ്ട്, തുറന്നുപറഞ്ഞ് പ്രകാശ് പോള്‍

By Midhun Raj

കടമറ്റത്ത് കത്തനാര്‍ മലയാളം മിനിസ്‌ക്രീന്‍ രംഗത്ത് വലിയ തരംഗമുണ്ടാക്കിയ പരമ്പരയാണ്. 2004-2005 കാലഘട്ടത്തില്‍ വന്ന സീരിയല്‍ ഇന്നും പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിലൊന്നാണ്. നടന്‍ പ്രകാശ് പോളാണ് കടമറ്റത്ത് കത്തനാരായി പരമ്പരയില്‍ വേഷമിട്ടത്‌. അദ്ദേഹത്തിന്‌റെ പ്രകടനം തന്നെയായിരുന്നു ജനപ്രിയ സീരിയലിലെ മുഖ്യ ആകര്‍ഷണമായി മാറിയത്. കത്തനാര്‍ അച്ഛന്‌റെ മായാജാല വിദ്യകള്‍ കാണാന്‍ ആ സമയത്ത് പ്രേക്ഷകര്‍ കാത്തിരുന്നു.

prakashpaul

അതേസമയം കടമറ്റത്ത് കത്തനാര്‍ ഒന്നൂകൂടി ചെയ്യണമെന്ന ആഗ്രഹം പങ്കുവെക്കുകയാണ് പ്രകാശ് പോള്‍. സിനിമാത്വേക്ക് എന്ന യൂടൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. 'കടമറ്റത്ത് കത്തനാര്‍ വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന്' അദ്ദേഹം പറഞ്ഞു. 'പലരോടും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സ്‌ക്രിപ്റ്റ് മനസിലുണ്ടെന്നും' പ്രകാശ് പോള്‍ അഭിമുഖത്തില്‍ അറിയിച്ചു.

ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

അതേസമയം ടിഎസ് സുരേഷ് ബാബുവിന്‌റെ കഥയില്‍ ടിഎസ് സജി ആണ് കടമറ്റത്ത് കത്തനാര്‍ സംവിധാനം ചെയ്തത്. സൂപ്പര്‍ നാച്ചുറല്‍ ഡ്രാമ ടെലിവിഷന്‍ സീരിസ് വിഭാഗത്തില്‍പ്പെട്ട പരമ്പരയാണ് കടമറ്റത്ത് കത്തനാര്‍. പ്രകാശ് പോളിനൊപ്പം സുകന്യ, ഐശ്വര്യ, ഗീത നായര്‍, അനില ശ്രീകുമാര്‍, മനു വര്‍മ്മ, നരേന്ദ്ര പ്രസാദ്, ജഗന്നാഥന്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ മറ്റുപ്രധാന വേഷങ്ങളിലെത്തി.

Recommended Video

Priyadarshan denies direct-to-OTT release for Marakkar | FilmiBeat Malayalam

2016ലാണ് എഷ്യാനെറ്റ് പ്ലസ് ചാനലില്‍ കടമറ്റത്ത് കത്തനാര്‍ വീണ്ടും സംപ്രേക്ഷണം ചെയ്തത്. കടമറ്റത്ത് കത്തനാര്‍ പരമ്പരയുടെ തീം സോംഗും അക്കാലത്ത് തരംഗമായി മാറി. കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല ഗ്രന്ഥത്തില്‍ പറയുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികന്റെ അത്ഭുത പ്രവൃത്തികളാണ് പരമ്പരയില്‍ കാണിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X