ഭാര്യയ്ക്ക് പൈസ മതി, അച്ഛനെ കിട്ടാനായി രേണു കുട്ടിയെ വളയ്ക്കുന്നു എന്നൊക്കെയാണ് കമന്റുകൾ; പ്രതീഷിന്റെ ഭാര്യ
രേണു സുധിക്കും മ്യൂസിക്ക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും നായകനായി അഭിനയിച്ച് തുടങ്ങിയശേഷമാണ് യുട്യൂബറും നടനുമായ പ്രതീഷ് സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതനായത്. രേണു-പ്രതീഷ് കോമ്പോയിലുള്ള മ്യൂസിക്ക് വീഡിയോകളും ഷോർട്ട് ഫിലിമുകളും എല്ലാം മില്യൺ കണക്കിന് വ്യൂസാണ് നേടുന്നത്. സിനിമാ മോഹം പോലും പ്രതീഷിന് പൂവണിഞ്ഞത് രേണുവിനൊപ്പം പെയറായി അഭിനയിച്ച് തുടങ്ങിയശേഷമാണ്.
വൈറൽ താരമാണ് രേണു എന്നതുകൊണ്ട് തന്നെ ഒപ്പം അഭിനയിക്കുന്ന പ്രതീഷിനും വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട്. അതിര് കടന്നുള്ള വിമർശനങ്ങൾ ചിലപ്പോഴൊക്കെ വിഷമിപ്പിക്കാറുണ്ടെന്ന് പ്രതീഷും ഭാര്യ അമ്മുവും മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രേണുവിന്റെ നായകനായാണ് അഭിനയിക്കാറെങ്കിലും മനസിൽ എന്നും സഹോദരിയുടെ സ്ഥാനമാണെന്നും പ്രതീഷ് പറഞ്ഞു.

അടുത്തിടെ പ്രതീഷിന്റെ കുടുംബത്തെ സന്ദർശിക്കാൻ രേണു എത്തിയ വീഡിയോ വൈറലായിരുന്നു. രേണുവിന്റെ ആത്മസുഹൃത്താണ് പ്രതീഷിന്റെ ഭാര്യ അമ്മു. ഞാൻ വൈറലായതിന് കാരണം രേണു ചേച്ചി തന്നെയാണ്. മൂന്ന് സിനിമകൾ കിട്ടി. ഇതിനോടകം ഒമ്പത് ആൽബങ്ങൾ രേണു ചേച്ചിക്കൊപ്പം ഞാൻ ചെയ്ത് കഴിഞ്ഞു. നാട്ടുകാരുടെ വാക്ക് കേൾക്കുന്നവരല്ല എന്റെ കുടുംബം.
അങ്ങനെ നോക്കിയാൽ നമുക്ക് മുന്നോട്ട് പോകാനാവില്ല. കമന്റ് ബോക്സിൽ തെറി വിളിക്കുന്നവർ മാത്രമല്ല രേണു ചേച്ചിയെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ചേച്ചിയെ ഇപ്പോൾ മനസിലാക്കി ആളുകൾ സ്നേഹിച്ച് തുടങ്ങിയെന്ന് തോന്നിയിട്ടുണ്ട്. ഞാനും രേണു ചേച്ചിയും കൈപിടിച്ച് നിൽക്കുന്ന വീഡിയോയൊക്കെ പുറത്ത് വരുമ്പോൾ മോശം കമന്റുകൾ വരാറുണ്ട്.
പ്രതീഷിന്റെ ഭാര്യയ്ക്ക് പൈസ മാത്രം മതിയെന്നുള്ള തരത്തിലും കമന്റുകൾ വരാറുണ്ട്. പക്ഷെ രേണു ചേച്ചിയുടെ പെരുമാറ്റത്തിൽ മോശമായി ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. മോശമായി പിടിക്കുന്നത് പോലെയോ എന്നോട് ചേർന്ന് നിൽക്കുന്നതുപോലെയോ തോന്നിയിട്ടില്ല. പിന്നെ ചേച്ചി ഞാനുമായി ചേർന്ന് നിൽക്കുന്നത് ബെഡ് റൂമിന്റെ സൈഡിലോ കുറ്റിക്കാട്ടിലോ അല്ല. ഒരുപാട് മീഡിയകൾക്ക് മുമ്പിലാണ്. എനിക്ക് രേണു ഒരു ചേച്ചിയെപ്പോലെയാണ്.
ചേച്ചി-അനിയൻ ബോണ്ടാണ്. പക്ഷെ അതിനെ തരംതാഴ്ന്നാണ് പലരും കാണുന്നത്. ചേച്ചി ആയിട്ടല്ലാതെ ഇന്നേവരെ കണ്ടിട്ടില്ല. ഒരുപാട് വിമർശനമായപ്പോൾ ഒരിക്കൽ ഞങ്ങൾ റിയാക്ട് ചെയ്തിരുന്നു. അതിനുശേഷം ഒന്നും ചെയ്തിട്ടില്ല. നാട്ടുകാരെല്ലാം സപ്പോർട്ടാണ്. രേണു സുധിക്കൊപ്പം അഭിനയിക്കാൻ നാണമില്ലേ എന്നൊന്നും ആരും ഇതുവരേയും ചോദിച്ചിട്ടില്ലെന്നും പ്രതീഷ് പറഞ്ഞു.

ഈ മേഖലയെ കുറിച്ച് എനിക്ക് അറിയില്ല. ചേട്ടന് എന്താണോ ഓക്കെ അതിന് ഞാനും ഓക്കെ പറയും. ഒന്നും കാണാതെ ചേട്ടൻ ഒന്നും ചെയ്യില്ലെന്ന് എനിക്ക് അറിയാം. രേണു ചേച്ചിയെ പരിചയപ്പെട്ടിട്ട് മൂന്ന് മാസമെ ആയിട്ടുള്ളു. പക്ഷെ എന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായി. ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ്. അതുകൊണ്ട് നാട്ടുകാരുടെ കമന്റുകളൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല.
കൂടെ കിടന്നാലും പ്രതീഷിന്റെ ഭാര്യ സമ്മതിക്കും കാരണം ഭർത്താവ് പൈസ കൊണ്ടുവരുമല്ലോ, ഭർത്താവിനെ സൂക്ഷിച്ചോ എന്നൊക്കെ പറഞ്ഞാണ് കമന്റ്സും മെസേജും എനിക്ക് വരുന്നത്. ആൽബത്തിലേക്ക് വരുന്നതിന് മുമ്പേ സമ്പാദിക്കാൻ തുടങ്ങിയ ആളാണ് എന്റെ ചേട്ടൻ. ഞങ്ങളുടെ മോളെ വരെ ആളുകൾ മോശം പറയുന്നുണ്ട്. രേണു ചേച്ചിയും മോളും നല്ല ബോണ്ടാണ്.
അത് കാണുമ്പോൾ അച്ഛനെ കിട്ടാൻ വേണ്ടി രേണു കുട്ടിയെ വളച്ചെടുക്കുകയാണ് എന്നൊക്കെയാണ് ആളുകൾ പറയുന്നത്. അതേസമയം രേണു ചേച്ചിയുടേയും ചേട്ടന്റേയും ബോണ്ട് മനസിലാക്കി സംസാരിക്കുന്നവരുമുണ്ടെന്ന് പ്രതീഷിന്റെ ഭാര്യ അമ്മു പറഞ്ഞു.


Click it and Unblock the Notifications