ഒരിക്കൽ വിവാഹം കഴിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല, ലൈഫിൽ അത്യാവശ്യമുള്ള ഒന്നാണ് അതെന്നും തോന്നിയിട്ടില്ല; രാഹുൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി നിൽക്കുന്ന സമയത്തായിരുന്നു സീരിയൽ-സിനിമ നടനും അവതാരകനും മോ‍ഡലുമായ രാഹുൽ രവി വിവാഹിതനായത്. ദീർഘനാളത്തെ പ്രണയത്തിനുശേഷം 2020 ഡിസംബറിലായിരുന്നു രാഹുല്‍ രവിയും ലക്ഷ്മി എസ് നായരും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് അത് സോഷ്യൽമീഡിയ ആ​ഘോഷിച്ച ഒന്നായിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന സെലിബ്രിറ്റി കപ്പിളുമായിരുന്നു ഇരുവരും.

പക്ഷെ ആ ദാമ്പത്യത്തിന് അധികനാൾ ആയുസുണ്ടായിരുന്നില്ല. രണ്ട് വർഷം പിന്നിട്ടപ്പോഴേക്കും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെടുകയും ഒത്തുപോകാൻ കഴിയാത്തതിനാൽ വിവാഹമോചിതരാവുകയും ആയിരുന്നു. മാത്രമല്ല വിവാഹമോചനം ആവശ്യപ്പെട്ട് നിയമസഹായം തേടിയപ്പോൾ ​ഗുരുതര ആരോപണങ്ങളായിരുന്നു ലക്ഷ്മി രാ​ഹുലിന് എതിരെ ഉന്നയിച്ചത്.

Actor Rahul Ravi
Photo Credit: Rahul Ravi fan page

ശാരീരിക മർദ്ദനം അടക്കം രാഹുലിൽ നിന്നും നേരിടേണ്ടി വന്നതായി ലക്ഷ്മി പറഞ്ഞു. കൂടാതെ രാഹുലിനെ അപ്പാർട്ട്മെന്റിൽ വെച്ച് മറ്റൊരു സ്ത്രീക്കൊപ്പം ലക്ഷ്മി പിടികൂടിയതായും അക്കാലത്ത് പ്രചരിച്ചിരുന്നു. ലക്ഷ്മി കേസുമായി മുന്നോട്ട് പോയശേഷം ഏറെക്കാലം രാഹുൽ ഒളിവിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കേസും വിവാദങ്ങളും കെട്ടടങ്ങിയശേഷം കരിയറിന് കൂടുതൽ പ്ര​ധാന്യം നൽകി മുന്നോട്ട് പോവുകയാണ് രാ​ഹുൽ.

ഇപ്പോഴിതാ സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇനിയൊരു വിവാഹം ഉണ്ടാകുമോയെന്ന അവതാരകയുടെ ചോ​ദ്യത്തിന് രാ​ഹുൽ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഒരു വിവാഹം കഴിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ലെന്നും ജീവിതത്തിൽ അത്യാവശ്യമുള്ള ഒന്നാണ് വിവാഹമെന്ന് തോന്നിയിട്ടില്ലെന്നും രാഹുൽ രവി പറയുന്നു.

വിവാഹത്തെ പറ്റി ഇപ്പോൾ ചിന്തിക്കാറില്ല. ഒരെണ്ണത്തിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. വിവാഹം ലൈഫിൽ അത്യാവശ്യമുള്ള സംഭവമായി തോന്നിയിട്ടില്ല. അതിനെ കുറിച്ച് ചിന്തിക്കാറുമില്ല. അങ്ങനൊരു സ്ക്രിപ്റ്റ് എന്റെ ലൈഫിൽ ഉണ്ടെങ്കിൽ അത് സംഭവിക്കുമെന്ന് രാഹുൽ പറയുന്നു. പ്രിയപ്പെട്ട അഭിനേതാക്കൾ ആരൊക്കെയാണെന്നും രാഹുൽ പങ്കുവെച്ചു.

ഇഷ്ടപ്പെട്ട അഭിനേത്രിയും ക്രഷ് തോന്നിയ നടിയും ആലിയ ഭട്ടാണ്. അവരുടെ ഓറ എനിക്ക് വളരെ ഇഷ്ടമാണ്. നല്ലൊരു അഭിനേത്രിയാണ്. ഇഷ്ടപ്പെട്ട നടൻ‌ ഫഹദ് ഫാസിലാണ്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയായിരുന്നു അതെന്നാണ് രാഹുൽ പറഞ്ഞത്. മലയാളം ഇന്റസ്ട്രിയിൽ രാഹുൽ ഇപ്പോൾ സജീവമല്ല. കേരളത്തിലേക്ക് വന്നിട്ട് തന്നെ ഒരു വർഷത്തിൽ ഏറെയായി.

Actor Rahul Ravi
Photo Credit: Rahul Ravi fan page

ചെന്നൈയിലും ഹൈദരാബാദിലുമായാണ് വർക്കുകൾ ഏറെയുള്ളത്. വീട്ടിലുള്ളവരും ​ഗൾഫിൽ നിന്നും വന്ന ഒരാൾ എന്ന രീതിയിലാണ് തന്നെ ട്രീറ്റ് ചെയ്യുന്നതെന്ന് രാഹുൽ പറഞ്ഞിരുന്നു. തമിഴിൽ സീരിയലുകളാണ് നടൻ ഏറെയും ചെയ്യുന്നത്. തെലുങ്കിൽ സിനിമയിലാണ് സജീവം. മോഡലിങ്ങാണ് അഭിനയത്തിലേക്ക് രാഹുലിനെ എത്തിച്ചത്. ഹെയറോ മാക്സിന്റെ ഷോയിലും പങ്കെടുത്ത് ഫസ്റ്റ് റണ്ണറപ്പായിരുന്നു.

എവിടെപ്പോയാലും അഭിനയിക്കാൻ അവസരങ്ങൾ ചോദിക്കാൻ രാഹുൽ ശ്രമിക്കാറുണ്ട്. മലയാളത്തിൽ രാഹുൽ ആദ്യം ചെയ്തത് പൊന്നമ്പിളി സീരിയലാണ്. നടി മാളവികയായിരുന്നു നായിക. ആ സീരിയൽ വലിയ ഹിറ്റായി. മാളവികയുടെ ഫെയിമാണ് ആ സീരിയലിന് ഏറ്റവും കൂടുതൽ ​ഗുണം ചെയ്തതെന്ന് രാഹുൽ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് ഡിഫോർ ഡാൻസിൽ ആങ്കറായും രാ​ഹുൽ എത്തി.

തനിക്ക് ഒട്ടും കോൺഫിഡൻസ് ഇല്ലാത്ത മേഖലയാണ് ആങ്കറിങ് എന്നും രാഹുൽ പറയാറുണ്ട്. പൊന്നമ്പിളി സീരിയലിനുശേഷമാണ് തമിഴ് സീരിയലുകളിലേക്ക് അവസരങ്ങൾ നടന് കിട്ടി തുടങ്ങിയത്. അഭിനയിക്കുമ്പോൾ അത് എനിക്ക് ജോലിയായി തോന്നാറില്ല. സമാധാനമാണ് കിട്ടുന്നത് എനിക്ക് ഇവിടെ നിന്നും. പല ജോലിയും ചെയ്ത് മടുത്തിട്ടാണ് അഭിനയത്തിലേക്ക് വന്നതെന്ന് മുമ്പ് ഒരിക്കൽ രാഹുൽ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: malayalam serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X