എന്റെ അച്ഛനും ആ സിനിമയിലേത് പോലെയായിരുന്നു; സ്വാന്തനത്തിലെ ബാലേ‌ട്ടനെ പോലെ അഡ്ജസ്റ്റ് ചെയ്യാനാകില്ല: രാജീവ്

സീരിയൽ രം​ഗത്ത് വൻ ജനപ്രീതി നേടിയ നടനാണ് രാജീവ് പരമേശ്വർ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ‌ രാജീവ് പരമേശ്വർ പറയുന്നു. സ്വാന്തനം എന്ന പരമ്പരയിലാണ് ഒടുവിൽ മലയാളി പ്രേക്ഷകർ രാജീവ് പരമേശ്വറെ കണ്ടത്. നിലവിൽ തമിഴ് സീരിയൽ നടൻ ചെയ്യുന്നു. വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന രാജീവ് പരമേശ്വർ സിനിമകളിൽ വലിയ സാന്നിധ്യം അറിയിച്ചിട്ടില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ. സിനിമകൾ ലഭിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്ന് രാജീവ് പരമേശ്വർ പറയുന്നു. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരകണം.

സിനിമാ രം​ഗത്ത് വിജയിച്ച ഒരുപാട് പേരുടെ അഭിമുഖങ്ങൾ നമ്മൾ കാണുന്നുണ്ട്. അഞ്ച് വർഷവും പത്ത് വർഷവു സ്ട്ര​ഗിൾ ചെയ്തിട്ടാണ് ഇന്നത്തെ നിലയിലേക്ക് അവർ എത്തിയത്. പക്ഷെ എനിക്കിപ്പോൾ ഫാമിലിയുണ്ട്. അങ്ങനെയാെരു റിസ്ക് ഞാനെടുക്കണം. അല്ലെങ്കിൽ ഇപ്പോൾ പോകുന്നത് പോലെ പോകാം, അതിനിടയിൽ സിനിമയ്ക്ക് വേണ്ടി ട്രെെ ചെയ്യാം. ഒന്നര രണ്ട് വർഷമായി മലയാള സീരിയലുകളിൽ ഞാനില്ല. ആ ​ഗ്യാപ്പിൽ സിനിമകളിൽ അവസരം തേടാം. ഓഡിഷൻ അറ്റൻഡ് ചെയ്യാം. പക്ഷെ എവിടെയാണ് പോകേണ്ട‌തെന്ന് എനിക്കറിയില്ല. അതേസമയം സുഹൃത്തുക്കളോട് പറയാറുണ്ടെന്നും രാജീവ് പരമേശ്വർ വ്യക്തമാക്കി.

Actor Rajeev Parameshwar

ഓഡിഷന് പോകാൻ മടിയില്ല. തന്നേക്കാളും സീനിയറായ ആക്ടേർസ് ഓഡിഷനിൽ പങ്കെടുക്കുന്നുണ്ട്. തമിഴിൽ ഒരു സീരിയൽ ചെയ്യുന്നുണ്ട്. ഒന്നര വർഷമായി. അതിൽ കഥാപാത്രത്തിന് കൊടുക്കാനുള്ള വേരിയേഷനുകളെല്ലാം കൊടുത്ത് കഴിഞ്ഞു. പിന്നെയത് ജോലി പോലെയായി. രാവിലെ പോകുന്നു, വെെകീട്ട് വരുന്നു. പേയ്മെന്റ് വരുമ്പോൾ ഒരു സന്തോഷം.

ഒരുപാട് പെെസ വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എനിക്ക് സന്തോഷത്തോടെ ജീവിക്കാനുള്ള പെെസ മതി. സിനിമകളിൽ നല്ല വേഷം ലഭിക്കാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണെന്നും രാജീവ് പരമേശ്വർ പറയുന്നു. സ്വാന്തനം സീരിയലിലെ ബാലേട്ടനെ പോലെ യഥാർത്ഥ ജീവിതത്തിൽ ജീവിക്കുക സാധ്യമല്ലെന്നും രാജീവ് പരമേശ്വർ പറയുന്നുണ്ട്.

Actor Rajeev Parameshwar

സെറ്റിൽ അവരോടൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. എന്റെ അനിയൻമാരെ പോലെ തന്നെയാണ് അവരെ കണ്ടത്. എനിക്ക് അനിയനില്ല. രണ്ട് ചേച്ചിമാരാണ്. പക്ഷെ റിയൽ ലെെഫിൽ സീരിയലിലേത് പോലെ അത്രയും അഡ്ജസ്റ്റ് ചെയ്യുമെന്ന് തോന്നുന്നില്ല. റിയാക്ട് ചെയ്യേണ്ട പല സ്റ്റേജുകളുമുണ്ട്. ബാലനെ പോലെ ആകണമെങ്കിൽ ദേവിയെ പോലൊരു ഭാര്യയും കൂടി വേണമെന്നും രാജീവ് പരമേശ്വർ ചിരിയോടെ പറഞ്ഞു. ഇപ്പോൾ ആരും അങ്ങനെ നിൽക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും രാജീവ് പരമേശ്വർ വ്യക്തമാക്കി.

കിഷ്കിന്ധകാണ്ഡം എന്ന സിനിമയിൽ ആസിഫ് അലി ചെയ്ത വേഷം താൻ ചെയ്യാനാ​ഗ്രഹിച്ചിരുന്നു. എന്നെ വിളിക്കില്ല. പക്ഷെ എന്റെ അച്ഛനും സിനിമയിൽ കുട്ടേട്ടൻ (വിജയരാഘവൻ) ചെയ്ത കഥാപാത്രവും തമ്മിൽ വലിയ സാമ്യമുണ്ട്. അച്ഛനും അതേ തരത്തിലുള്ള മറവിയായിരുന്നെന്നും രാജീവ് പരമേശ്വർ പറയുന്നു. മലയാളത്തിൽ രാജീവ് പരമേശ്വറിന്റെ പുതിയ സീരിയലുകൾ പ്രഖ്യാപിച്ചിട്ടില്ല. പ്രിയ താരത്തെ വീണ്ടും മിനി സ്ക്രീനിൽ കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. പാപ്പി അപ്പച്ചയാണ് രാജീവ് പരമേശ്വർ ചെയ്ത ശ്രദ്ധേയ സിനിമ. ദിലീപ് നായകനായ സിനിമയിൽ വില്ലൻ വേഷമാണ് രാജീവ് പരമേശ്വർ ചെയ്തത്.

Read more about: malayalam serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X