ഹൃദയാഘാതം മൂലം സിനിമാ-സീരിയല്‍ താരം അന്തരിച്ചു
മലയാള സിനിമാ-സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ ആയിരുന്നു അന്ത്യം. അയലത്തെ സുന്ദരി,കഥയിലെ രാജകുമാരി,ശിവകാമി തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടനാണ് റാം മോഹന്‍. ട്രിവാന്‍ഡ്രം ക്ലബില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോമാ സ്‌റ്റേജിലായിരുന്നു റാംമോഹന്‍. 68 വയസായിരുന്നു. തിരുവന്തപുരത്തെ ശാന്തി കവാടത്തിലായിരുന്നു ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. സീരിയലുകള്‍ക്കു പുറമെ കുറച്ചു സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.
അതേസമയം റാംമോഹനുമായി ദീര്‍ഘനാളത്തെ സൗഹൃദം തനിക്കുണ്ടായിരുന്നുവെന്ന് നടനും അടുത്ത സുഹൃത്തുമായ കിഷോര്‍ സത്യ അനുസ്മരിച്ചു. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ എക്കാലവും കണ്ട ഊര്‍ജ്ജസ്വലനായ അഭിനേതാവുകൂടിയായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഒരു സീരിയലില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നു. റാംമോഹന്റെ മരണവാര്‍ത്ത ഷോക്കിങ്ങായിരുന്നു.അദ്ദേഹം വേഗത്തില്‍ തിരിച്ചുവരുമെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയോട് കിഷോര്‍ സത്യ പറഞ്ഞു.


Click it and Unblock the Notifications











