അച്ഛൻ ഇങ്ങനെ ചെയ്തതിന് പിന്നിൽ എന്താണെന്ന് അറിയണം, പിതാവിന്റെ വിയോഗത്തെ കുറിച്ച് ഗോകുൽ രമേശ്
നടൻ രമേശ് വലിയശാലയുടെ വിയോഗവുമായി ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങളാണ ദിനംപ്രതി പുറത്ത വരുന്നത്. വളരെ പോസിറ്റീവായ വ്യക്തിയായിരുന്നും അദ്ദേഹമെന്നും ഒരിക്കിലും ഇത്തരത്തിലൊരു കടുംകൈ ചെയ്യില്ലെന്നു സഹപ്രവർത്തകരും ബന്ധുക്കളും പറഞ്ഞിരുന്നു. അച്ഛന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ മകൻ ഗോകുൽ രമേശ് രംഗത്ത് എത്തിയിരുന്നു. അച്ഛൻ ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ഗോകുൽ പറയുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഗോകുലിന്റെ വാക്കുകളാണ്. അച്ഛൻ ഇങ്ങനെ ചെയ്യുമെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. നിമയപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് മകൻ പറയുന്നത്. ഫോക്കസ് ന്യൂസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗോകുലിന്റെ വാക്കുകൾ ഇങ്ങനെ'' അച്ഛൻ ഇങ്ങനെ ചെയ്യുമെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. നിമയപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. കേസ് കൊടുത്തിരിക്കുകയാണ്. അവര്‍ തെളിയിക്കട്ടെ. അച്ഛനങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. ഞാനിവിടെ ഇല്ലായിരുന്നു. അച്ഛന് ഇമോഷണി അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് അറിയില്ലായിരുന്നു. അച്ഛനങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവാത്തതിനാലാണ് നിയമപരമായി മുന്നോട്ട് പോയത്.
ദുരൂഹതയാണെന്ന രീതിയിലുള്ള വാര്‍ത്തകളോട് ഇപ്പോള്‍ പ്രതികരിക്കാനില്ല. കേസ് നടക്കുകയാണ്. അവര്‍ അന്വേഷിക്കുന്നുണ്ട്. എന്‍റെ അമ്മ നേരത്തെ മരിച്ചതാണ്. അച്ഛൻ ഇങ്ങനെ ചെയ്തതിന് പിന്നിൽ എന്താണെന്ന് എനിക്കറിയണം. ഇത് തീരെ വിശ്വസിക്കാനായിട്ടില്ല. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല ഇപ്പോള്‍. എല്ലാവരേയും പോലെ എനിക്കും ഇതിന്‍റെ സത്യാവസ്ഥ അറിയാൻ ആഗ്രഹമുണ്ട്. വീട്ടിൽ ചില സുഹൃത്തുക്കള്‍ അവരുടെ ജീവിത പ്രശ്നങ്ങളെ കുറിച്ചൊക്കെ പറഞ്ഞ് വരുമ്പോള്‍ പോസിറ്റീവായിട്ടാണ് അച്ഛൻ അവരോട് സംസാരിച്ചിരുന്നത്. ആത്മഹത്യയെ കുറിച്ചൊക്കെ പറയുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛന്‍റെ ചിരിച്ച മുഖം ആണ് എപ്പോഴും കണ്ടിട്ടുള്ളത്. ഇപ്പോള്‍ പോലും അംഗീകരിക്കാനിയിട്ടില്ല അച്ഛന്‍റെ മരണം'', ഗോകുൽ രമേശ് പറയുന്നു.
രമേശിന്റെ മരണത്തെ തുടർന്ന് ഉയർന്നു വന്ന വിയോഗത്തിൽ പ്രതികരിച്ച് മകൾ ശ്രുതി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കുലൂടെയായിരുന്നു താരപുത്രിയുടെ പ്രതികരണം. എന്‍റെ പേര് ശ്രുതി എം.എസ്. ഞാന്‍ വലിയശാല രമേശിന്‍റെ മകളാണ്. അച്ഛന്‍ മരിക്കുന്നതിന് തലേന്നു രാത്രി ഞങ്ങള്‍ വളരെ സന്തോഷത്തോടെ പോയപ്പോള്‍ എടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രമാണ് ഞാന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്‍റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമണ്‍ സെന്‍സ് ഉള്ള ആളുകള്‍ ആണേല്‍ ചിന്തിക്കൂ,ദയവായി.
അച്ഛന്‍ന്‍റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്‍റെ ആദ്യ ഭാര്യയുടെ ബന്ധുക്കള്‍ ചേട്ടന്‍റെ ഭാര്യ വീട്ടിലെ ബന്ധുക്കള്‍ ഓരോ വ്യാജവാര്‍ത്ത ഇറക്കുകയാണ്. ഇവര്‍ ആരും അച്ഛന്‍റെ ബന്ധുക്കള്‍ അല്ല, അച്ഛന്‍റെ ബന്ധുക്കള്‍ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവര്‍ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഗോകുല്‍ രമേശിന്‍റെ ഭാര്യ വീട്ടുകാരും അച്ഛന്‍റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാര്‍ത്ത ഉണ്ടാക്കുന്നതെന്ന്''..ശ്രുതി ഫേസ്ബുക്കിൽ കുറിച്ചിരുന്നു,. ഈ കുറിപ്പ് വൈറലുമായിരുന്നു.
സെപ്റ്റംബർ 11 ന് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് രമ നടനെ കണ്ടെത്തുകയായിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വരാൽ' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു മരണം. നടന്റെ വിയോഗം സുഹൃത്തുക്കൾക്ക് ഇനിയും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമാണ് താരം.


Click it and Unblock the Notifications