For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും ചെയ്യാനാവില്ല! ആ സീരിയലില്‍ നിന്നും പിന്‍വാങ്ങുകയാണ്! സങ്കടത്തോടെ റോണ്‍സണ്‍ വിന്‍സെന്‍റ്

  |

  വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് റോണ്‍സണ്‍ വിന്‍സെന്റ്. പേര് പറഞ്ഞാല്‍ ഈ താരത്തെ മനസ്സിലാവില്ലെങ്കിലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞാല്‍ ആളെ പെട്ടെന്ന് തന്നെ മനസ്സിലാവും. ഭാര്യയിലെ നന്ദനും സീതയിലെ ധര്‍മ്മനുമൊക്കെയായി മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. മിനിസ്‌ക്രീനിലെ ജിമ്മന്‍മാരിലൊരാളായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധയാണ് താരത്തിന്.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ റോണ്‍സന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഡോക്ടര്‍ നീരജയുമായുള്ള വിവാഹത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ വാചാലനായി താരമെത്താറുണ്ട്. അടുത്തിടെയായിരുന്നു റോണ്‍സന്റെ പിറന്നാള്‍ കഴിഞ്ഞത്. പ്രിയതമന് സ്‌നേഹാശംസയുമായി സര്‍പ്രൈസുകളുമൊക്കെയായി നീരജ എത്തിയിരുന്നു. നീരജയുടെ പോസ്റ്റും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ജ്യോതികയുമായുള്ള വിവാഹം വൈകിയതിന് കാരണം ആ സ്വഭാവമെന്ന് സൂര്യ! വഴിത്തിരിവായത് ഈ സിനിമ

  സീതയിലെത്തിയപ്പോഴായിരുന്നു റോണ്‍സണ് റൊമാന്റിക് പരിവേഷം കൈവന്നത്. തുടക്കത്തില്‍ ഗുണ്ടായിസമായിരുന്നുവെങ്കിലും പിന്നീട് കഥാപാത്രത്തിന്റെ സ്വഭാവം മാറുകയായിരുന്നു. മികച്ച പിന്തുണയായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്. അത്തരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു താരം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് റോണ്‍സണ്‍.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam

  Ronson Vincent

  തെലുങ്ക് പരമ്പരയായ ബംഗാരുപഞ്ചാരത്തില്‍ നായകനെ അവതരിപ്പിക്കുന്നത് റോണ്‍സണാണ്. ഈ സീരിയലിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞും താരം ഇടയ്ക്ക് എത്തിയിരുന്നു. ഈ സീരിയലില്‍ നിന്നും പിന്‍മാറേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലൊക്കേഷനിലേക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായി വരികയാണ്. അന്യസംസ്ഥാനത്തെ ലൊക്കേഷനിലേക്ക് പോവുന്നത് സാധിക്കാതെ വന്നിരിക്കുകയാണെന്ന് താരം പറയുന്നു.

  വീട്ടിലെ മികച്ച അഭിനേതാവിനെക്കുറിച്ച് പൃഥ്വിരാജ്! ഇന്ദ്രജിത്തിനും സമാനമായ അഭിപ്രായമാണ്! ആരാണ് ആ താരം

  യാത്രാപ്രശ്‌നത്തെത്തുടര്‍ന്നാണ് താന്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുന്നതെന്ന് റോണ്‍സണ്‍ പറയുന്നു. ഒത്തിരി സങ്കടത്തോടെയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടുള്ളത്. ഭാവിയില്‍ ഇതേ ടീമിനൊപ്പം പ്രവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനം കൂടിയതിനെത്തുടര്‍ന്ന് നിരവധി താരങ്ങളായിരുന്നു തങ്ങള്‍ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരകളില്‍ നിന്നും പിന്‍വാങ്ങിയത്.

  മാധ്യമപ്രവര്‍ത്തന ജീവിതത്തെക്കുറിച്ച് സുപ്രിയ മേനോന്‍! ചോദ്യങ്ങളെക്കുറിച്ച് ബോധ്യം വേണം!

  English summary
  Actor Ronson Vincent quits Bangarupanjaram serial, here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X