അതീവ സ്റ്റൈലിഷ് ലുക്കിൽ നടൻ ശരത്! മാലി ദ്വീപിൽ അവധി ആഘോഷിച്ച് താരം, ചിത്രം വൈറൽ
ഭരിഭാഗം പേരും യാത്ര ഇഷ്ടപ്പെടുന്നവരാണ്. സമൂഹമാധ്യമങ്ങളിലൂടേയും മറ്റും ചിത്രങ്ങളും യാത്ര അനുഭവങ്ങളും പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ യാത്രകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്.യാത്ര പ്രേമികൾക്ക് ഇത് പലപ്പോഴും ചർച്ച വിഷയമാകാറുമുണ്ട്. നടി ലെനയുടെ യാത്രഅനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരി മാലി ട്രിപ്പ് യാത്രയാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശരത് ദാസ്. മിനിസ്ക്രീനിലെ കുഞ്ചാക്കോബോബൻ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ശരത്തിന്റേയും കുടുംബത്തിന്റേയും മാലിയാത്രയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം.

മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ മാലി ദ്വീപ് യാത്രയെ കുറിച്ച് താരം മനസ്സ് തുറന്നു.25 നാണ് തങ്ങൾ യാത്ര തിരിച്ചത്. നാലു ദിവസങ്ങൾ മാലിയിലെ രണ്ട് റിസോട്ടുകളിലായിട്ടാണ് ജീവിച്ചത്. മാലി ടൗണും മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ദ്വീപുകളും കണ്ടും. പ്രൈവറ്റായി ബീച്ചുളള റിസോർട്ടിലായിരുന്നു താമസിച്ചിരുന്നത്. താരം പറഞ്ഞു.

മാലിയിൽ അതിമനോഹരമായ ഒരുപാട് കാഴ്ചയുണ്ട്. റീഫുകളും നീല ലഗൂണുകളുമൊക്കെയായി അതിമനോഹരമാണ്. അവധി ആഘോഷം കഴിഞ്ഞ് 30 ന് രാവിലെ നാട്ടിൽ മടങ്ങി എത്തുകയായിരുന്നു- താരം പറഞ്ഞു. അഭിനയത്തോടൊപ്പം യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ശരത്. സിനിമ-സീരിയൽ തിക്കുകൾക്കിടയിൽ കുടുംബത്തിനോടൊപ്പവും യാത്രകൾക്ക് സമയം കണ്ടെത്താറുണ്ട്.

മാലി ദ്വീപ് യാത്രയുടെ ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. സ്റ്റൈലീഷ് ഗെറ്റുപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭാര്യ മഞ്ജു മക്കളായ വേദ, ധ്യാന എന്നിവർക്കൊപ്പമായിരുന്നു താരത്തിന്റെ മാലി ദ്വീപ് യാത്ര . അതീവ സ്റ്റൈലിഷ് ലുക്കിലായിരുന്നു ശരതും കുടുംബവും . ഭര്യയ്ക്കൊപ്പമുള്ള റൊമാമന്റിക് ചിത്രങ്ങളും ബിച്ചിൽ കുളിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

മോളിവുഡിലെ നിത്യഹരിതനായകനാണ് ശരത്. അന്നും ഇന്നും ഒരുപോലെയാണ് താരം. ഇപ്പോഴിത താരത്തിന്റെ ആരോഗ്യത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്യുവർ വെജിറ്റേറിയനാണ് താരം. പച്ചക്കറികളും ജ്യൂസുമാണ് പ്രധാന ഭക്ഷണം. കൂടാതെ യോഗയും ചെയ്യുന്നുണ്ട്. ഒരു ദിവസം കൂടുതൽ ഭക്ഷണം കഴിച്ചാൽ തൊട്ട് അടുത്ത ദിവസം അതിനെ മെയിന്റേൻ ചെയ്തുള്ള ഭക്ഷണം മാത്രമാണ് കഴിക്കാറുളളത്. പെട്ടെന്ന് വണ്ണം വയ്ക്കുന്ന ശരീര പ്രകൃതമല്ല.കൂടാതെ ഡയറ്റീഷ്യനെ കൺസൾട്ട് ചെയ്യാറുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











