'കാണാകൺമണിയിൽ അതിഥി വേഷത്തിൽ പ്രേക്ഷകരുടെ ഇന്ദ്രൻ'; വൈറലായി നടൻ ഷാനവാസിന്റെ വീഡിയോ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷാനവാസ് ഷാനു. രുദ്രനായും, ഇന്ദ്രനായും ‌പിന്നെ ഹിറ്റ്ലറായും ഒക്കെ പ്രേക്ഷകരെ ആകർഷിച്ച താരമാണ് ഷാനവാസ്. കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും കുങ്കുമപ്പൂവ് സീരിയലിലെ രുന്ദ്രൻ എന്ന കഥാപാത്രം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചവെന്നതിനെ കുറിച്ചെല്ലാം പലതവണ ഷാനവാസ് തന്റെ പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ട്. മിസിസ് ഹിറ്റ്ലറിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ‌ സീതപ്പെണ്ണ് എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Actor Shanavas, Actor Shanavas serials, Actor Shanavas seetha, Actor Shanavas Kanakanmani, Kanakanmani  serial, കാണാകൺമണി സീരിയൽ, നടൻ ഷാനവാസ്, സീരിയൽ താരം ഷാനവാസ്, സീത സീരിയൽ

മിസിസ് ഹിറ്റ്ലറിൽ നായകൻ ഡികെ ആയിട്ടായിരുന്നു ഷാനവാസ് അഭിനയിച്ചിരുന്നത്. ഫ്ലവേഴ്സിൽ വലിയ ഹിറ്റായി മാറിയ പരമ്പര സീതയുടെ രണ്ടാം ഭാ​ഗമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന സീതപ്പെണ്ണ്. സ്വാസിക തന്നെയാണ് രണ്ടാം ഭാ​ഗത്തിലും നായിക. അതേസമയം കാണാകൺമണി എന്ന സീരിയലിലും അതിഥി വേഷത്തിൽ ഷാനവാസ് അഭിനയിക്കുന്നു എന്ന വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. സൂര്യ ടിവിയിൽ റേറ്റിങിൽ മുമ്പിലുള്ള സീരിയലാണ് കാണാകൺമണി.

തന്റെ ആരാധകരെ രസിപ്പിക്കാനുള്ള അവസരങ്ങൾ ഒരിക്കലും പാഴാക്കാത്ത ഷാനവാസ് കാണാകൺമണിയിൽ പൊലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് അഭിനയിക്കുന്നത്. സീരിയലിന്റെ വരാനിരിക്കുന്ന വിവാഹ സ്പെഷ്യൽ എപ്പിസോഡിലേക്ക് ഷാനവാസ് ഭാ​ഗമാകുന്നതിന്റെ പുതിയ പ്രമോയും പുറത്തിറങ്ങിയിട്ടുണ്ട്. ഷോയിലെ രസകരമായ ചില ട്വിസ്റ്റുകളുടെ ഭാഗമാകുകയാണ് ഷാനവാസും എന്നാണ് മനസിലാകുന്നത്. അദ്ദേഹത്തിനൊപ്പം നടൻ നവീൻ അറക്കലും പുതിയ മേക്കോവറിൽ സീരിയലിന്റെ ഭാ​ഗമാകുന്നുണ്ട്. മലയാളം മിനിസ്ക്രീനിലെ ജനപ്രിയ ഷോകളിലൊന്നാണ് കാണാകൺമണി.

അച്ഛനിൽ നിന്ന് വാത്സല്യം നേടാൻ വർഷങ്ങളോളം ആയി പരിശ്രമിക്കുന്ന മീര എന്ന പെൺകുട്ടിയുടെ ജീവിതമാണ് സീരിയൽ അവതരിപ്പിക്കുന്നത്. അഭിനേതാക്കളായ വിന്ധുജ വിക്രമൻ, ജയ് കാർത്തിക്, എം.ബി പത്മകുമാർ, ആൻ മാത്യൂസ് എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X