Just In
- 11 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 41 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 44 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
Don't Miss!
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- News
വിവാദ കാര്‍ഷിക ബില്ല്: വിവരങ്ങള്‍ നിഷേധിച്ച നിതി ആയോഗ് നടപടി വിചിത്രമെന്ന് പി ചിദംബരം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഗ് ബോസ് സീസൺ 2 വിൽ നടൻ ഷെയിൻ നിഗവും? സത്യം ഇതാണ്, വെളിപ്പെടുത്തൽ...
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ രണ്ടാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ആദ്യ ഭാഗത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ജനുവരി 5 ഞായറാഴ്ച വൈകുന്നേരം 6 മണിക്കാണ് ബിഗ് ബോസ് 2 സീസണിൻ ആഘോഷത്തോടെ ആരംഭിക്കുന്നത്.
ആദ്യ സീസണിലേത് പോലെ നടൻ മോഹൻലാൽ തന്നെയാണ് രണ്ടാം ഭാഗത്തിലും അവതാരകനായി എത്തുക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. ഷോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇപ്പോഴും മത്സരാർഥികൾ ഇരുട്ടിന്റെ മറവിൽ തന്നെയാണ്. ചില പേരുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴിത ബിഗ്ബോസിൽ നടൻ ഷെയിൻ നിഗം എത്തുന്നു എന്നുളള വാർത്ത സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ തിളങ്ങി നിൽക്കുന്ന വ്യത്യസ്തമായ 16 പേരാണ് ബിഗ് ബോസിൽ എത്തുന്നത്. ഷോയുടെ പ്രഖ്യാപനം മുതൽ സമൂഹമാധ്യമങ്ങളിൽ സിനിമ സീരിയൽ താരങ്ങൾ, സമൂഹിക പ്രവർത്തകർ, എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന നിരവധി പേരുകൾ ഉയർന്നിരുന്നു. എന്നാൽ അണിയറ പ്രവർത്തകരിൽ നിന്ന് കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

നടൻ ഷെയിൻ നിഗത്തിന്റെ പേരും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. താരത്തിന്റെ ബിഗ് ബോസ് എൻട്രിയെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. ഇപ്പോഴിത ഷെയിന്റെ റിയാലറ്റി ഷോയിലേയ്ക്കുള്ള എൻട്രിയെ കുറിച്ചുളള ചിത്രം ലഭിച്ചിരിക്കുകയാണ്. താരവുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഷെയിൻ ബിഗ് ബോസിൽ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. ഏഷ്യനെറ്റാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഗ് ബോസ് വീണ്ടും മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നത്. മലയാളത്തിനു പുറമേ ഇന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ഹിന്ദിയിൽ സൽമാൻഖാനാണ് ഷോയുടെ അവതാരകൻ തമിഴിൽ കമൽ ഹാസൻ. തുടക്കത്തിൽ ബിഗ് ബോസിന്റെ മലയാളം ആദ്യഭാഗത്തിന് രണ്ട് അഭിപ്രായമായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിന്തോറും ഷോയെ കുറിച്ചുളള അഭിപ്രായവും മാറുകയായിരുന്നു.ബിഗ് ബോസിന്റെ ആദ്യ ഭാഗം അവസാനിക്കുമ്പോൾ മികച്ച ഓഡിയൻസിനെയായിരുന്നു ഷോ സ്വന്തമാക്കിയത്.

ആദ്യ ഭാഗത്ത് ടെലിവിഷൻ അവതാരകനും നടനുമായ സാബു മോനായിരുന്നു ബിഗ് ബോസിന്റെ വിജയ് ആയത്. നടയും അവതാരികയുമായ പേളി മാണി രണ്ടാം സ്ഥാനക്കാരിയായി. രഞ്ജിനി ഹരിദാസ്, അർച്ചന സുശീലൻ, ശ്രീനിഷ്, അരവിന്ദ്, അരസ്റ്റോ സുരേഷ്, ഷിയാസ്, ശ്രീലക്ഷ്മി, അഞ്ജലി അമീർ, അനൂപ് ചന്ദ്രൻ എന്നിവരായിരുന്നു ബിഗ് ബോസിലെ മറ്റ് പ്രധാനക്കാർ. പലരുടേയും ഇമേജ് മാറാൻ ഷോയിലൂടെ കഴിഞ്ഞിരുന്നു. പേളി ശ്രീനീഷ് വിവാഹമായിരുന്നു ബിഗ് ബോസിന്റെ പ്രധാനപ്പെട്ട് ഒരു ഹൈലൈറ്റ്. പുതിയ സീസൺ ആരംഭിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഷോയ്ക്കായി പ്രേക്ഷക കാത്തിരിക്കുന്നത്. തിങ്കൾ മുതൽ വെളളി വരെ രാത്രി 9.30 ക്കു ശനി ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കുമാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.