ബിഗ് ബോസിനകത്ത് പോയാല്‍ മനുഷ്യ മനസിനെ റോസ്റ്റ് ചെയ്യപ്പെടും! പുറത്ത് നിന്ന് കാണുന്നത് പോലെയല്ലെന്ന് നടൻ ഷിജു
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ഷിജു എ ആര്‍. എന്നാല്‍ താരം ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസിലേക്ക് പോയതോട് കൂടിയാണ്. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലെ ശ്രദ്ധേയനായ മത്സരാര്‍ഥിയായിരുന്നു ഷിജു. പല ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണെന്ന് പോലും പലരും തിരിച്ചറിയുന്നത് നടന്‍ ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ്.
താന്‍ ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോ യുടെ ഭാഗമാവാന്‍ കാരണമായത് ഭാര്യയുടെ താല്‍പര്യ പ്രകാരമാണെന്നാണ് നടനിപ്പോള്‍ പറയുന്നത്. മാത്രമല്ല ബിഗ് ബോസ് നമ്മള്‍ പുറത്ത് നിന്ന് കാണുന്നത് പോലെയല്ലെന്നും അകത്ത് പോകുന്നവര്‍ക്ക് മാത്രം മനസിലാവുന്നൊരു വികാരമാണെന്നും സിനിമ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലൂടെ ഷിജു വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ പ്രണയവിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ നടന്‍ സംസാരിച്ചിരുന്നു. '2009 ലായിരുന്നു എന്റെ വിവാഹം. ലവ് മ്യാരേജ് ആയിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. കുറേ കാലം അങ്ങനെ മുന്നോട്ട് പോയി. ഇടയ്ക്ക് ഞാനും എന്റെ സഹോദരനും തമ്മില്‍ വലിയൊരു ഗ്യാപ്പ് വന്നു. ആ സമയത്ത് വല്ലാത്ത ഒറ്റപ്പെടല്‍ തോന്നി. അന്നൊക്കെ എന്നെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്നത് അവളാണ്.
കുറേ കഴിഞ്ഞപ്പോള്‍ തോന്നി എങ്കില്‍ പിന്നെ ഒരുമിച്ച് താമസിച്ചാലോ എന്ന്. അങ്ങനെയാണ് വിവാഹം കഴിക്കുന്നതെന്ന് നടന്‍ പറയുന്നു. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയിരുന്നു. അതുകൊണ്ടുള്ള ചില പ്രശ്‌നങ്ങള്‍ വീട്ടുകാര്‍ക്കിടയില്‍ ഉണ്ടായി. അതു കഴിഞ്ഞപ്പോള്‍ എല്ലാം ഓക്കെയായി. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും', നടന്‍ പറയുന്നു.
ബിഗ് ബോസിലേക്ക് പോവാനുണ്ടായ പ്രധാന കാരണം ഭാര്യയാണെന്നാണ് ഷിജു പറയുന്നത്. കാരണം അവള്‍ ബിഗ് ബോസ് ഫാനാണ്. ഹിന്ദി ബിഗ് ബോസ് അവള്‍ കാണാറുണ്ട്. എന്റെ കരിയര്‍ നോക്കുകയാണെങ്കില്‍ ഇതുവരെയും എന്റെ പേര് എവിടെയും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് പലരും എന്നെ അറിയുന്നത്. അല്ലാതെ ഷിജു എന്ന പേര് അധികമാരും ശ്രദ്ധിക്കുന്നില്ലായിരുന്നു.

ബിഗ് ബോസില്‍ പോയാല്‍ അത് കിട്ടുമെന്നും ആ ഫെയിം വളരെ വേഗത്തില്‍ ലഭിക്കുമെന്നുമൊക്കെ ഭാര്യയാണ് പറഞ്ഞത്. ഇപ്പോള്‍ എന്റെ ഒരു അഭിമുഖം കണ്ടാല്‍ അത് കണ്ടതോടെ മറക്കും. എന്നാല്‍ ബിഗ് ബോസില്‍ നൂറ് ദിവസം നില്‍ക്കുകയാണെങ്കില്‍ ഈ ദിവസങ്ങളിലെല്ലാം എന്റെ പേരിങ്ങനെ ചര്‍ച്ചയായി കൊണ്ടേയിരിക്കും. അങ്ങനെയാണ് ബിഗ് ബോസിലേക്ക് പോകുന്നത്.
അതിലേറ്റവും എന്നെ സഹായിച്ചത് നടന്‍ സുരാജ് വെഞ്ഞാറമൂട് ആണ്. ബാക്കപ്പ് തന്നതും അവിടെ കാര്യങ്ങള്‍ സംസാരിച്ചതുമൊക്കെ സുരാജാണ്. ബിഗ് ബോസിന്റെ തുടക്കത്തില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് നമ്മളെ സഹായിക്കാന്‍ പറ്റുകയുള്ളു. പതിനാലോ പതിനേഴോ പേര്‍ ചേര്‍ന്ന് ഓരോരുത്തരും അവരുടേതായ കാഴ്ചപ്പാടിലൂടെയാണ് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.
ഏഷ്യാനെറ്റും എന്‍ഡമോള്‍ഷൈനും അങ്ങനെ രണ്ട് കമ്പനിയും ഇതിലുണ്ട്. അവര്‍ക്കും കൂടി ചേരുന്നവരായിരിക്കണം. നാല് ഇന്റര്‍വ്യൂ ഉണ്ടാവും. അതില്‍ നിന്നും ഇയാള്‍ വന്നാല്‍ വര്‍ക്കൗട്ടാവും എന്ന് തോന്നിയിട്ടാണ് സെലക്ട് ചെയ്യുന്നത്. പക്ഷേ ഞാന്‍ വിചാരിച്ചത് പോലെയൊന്നുമല്ല ബിഗ് ബോസിന്റെ ആവശ്യം. പുറത്ത് നിന്ന് കാണുന്നതല്ല ആ വീടിനകം. നമ്മള്‍ പ്രതീക്ഷിക്കുന്ന ഇമോഷന്‍സോ, കണ്‍ട്രോളോ ഒന്നും അതിനകത്ത് ഉണ്ടാവില്ല. മൊത്തത്തില്‍ വേറൊരു ലോകമാണ്.
ആദ്യ സ്‌റ്റെപ്പ് ബിഗ് ബോസിനകത്തേക്ക് എടുത്ത് വെച്ചത് മുതല്‍ നമ്മള്‍ കാണുന്നതല്ലെന്ന് പറയാന്‍ പറ്റും. അതിലേക്ക് എന്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം കിട്ടുന്നൊരു ഫീലാണത്. ടിവിയില്‍ കാണിക്കുന്ന ബിഗ് ബോസ് അല്ല അതിനകത്ത്. മനുഷ്യ മനസിനെ എങ്ങനെ റോസ്റ്റ് ചെയ്യാന്‍ പറ്റുമെന്ന് അതിലൂടെ അറിയാന്‍ പറ്റി.


Click it and Unblock the Notifications