ബിഗ് ബോസിന് പുറത്ത് ഭാര്യ ചെയ്തതാണ് ശരി! തനിക്ക് പറ്റിയ അബദ്ധം മനീഷ ആഘോഷമാക്കിയെന്ന് ഷിജു
നീയും ഞാനും എന്ന സീരിയല്‍ ഹിറ്റായി നില്‍ക്കുമ്പോഴാണ് നടന്‍ ഷിജു ബിഗ് ബോസിലേക്ക് പ്രവേശിക്കുന്നത്. സീരിയലിലൂടെ താരത്തിന് ലഭിച്ച ആരാധകരെ ബിഗ് ബോസില്‍ പോയപ്പോഴും കിട്ടിയെന്നുള്ളതാണ് ശ്രദ്ധേയം. എന്നാല്‍ ബിഗ് ബോസിലെ നിയന്ത്രണങ്ങള്‍ ഒട്ടും അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍.
ഭാര്യ പോയതിന് ശേഷവും ധനുഷിന് എന്നും ഐശ്വര്യം തന്നെയാണ്! താരത്തിന്റെ പ്രതിഫലവും കൂട്ടിയെന്ന് കണക്കുകള്‍
ഭക്ഷണത്തിന്റെ കാര്യത്തിലും നമ്മള്‍ പൊതുവായി സംസാരിക്കുന്ന കാര്യങ്ങള്‍ പോലും മിണ്ടാന്‍ പറ്റില്ലെന്നുള്ളതാണ് ഇതിലെ പ്രധാന പ്രശ്‌നമെന്ന് താരം പറയുന്നു. ഇടയ്ക്ക് വീടിനകത്ത് തനിക്ക് സംഭവിച്ച മണ്ടത്തരങ്ങളെ പറ്റിയും സിനിമ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
ബിഗ് ബോസിനകത്ത് പോയാല്‍ മനുഷ്യ മനസിനെ റോസ്റ്റ് ചെയ്യപ്പെടും! പുറത്ത് നിന്ന് കാണുന്നത് പോലെയല്ലെന്ന് നടൻ ഷിജു

സാധാരണയുള്ള കാര്യങ്ങള്‍ പോലും നിയന്ത്രിക്കുന്നതാണ് ബിഗ് ബോസില്‍ തീരെ സഹിക്കാന്‍ പറ്റാത്ത കാര്യങ്ങളെന്നാണ് ഷിജു പറയുന്നത്. തുടക്കത്തില്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. ചീത്തയൊന്നും അറിയാതെ പോലും വരരുതെന്ന് മനസില്‍ പറഞ്ഞുറപ്പിച്ചിട്ടാണ് നമ്മള്‍ അകത്തേക്ക് പോകുന്നത്.
സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരിക്കുമ്പോള്‍ അത്തരത്തിലുള്ള ചില വാക്കുകള്‍ സാധാരണ പോലെ ഉപയോഗിക്കുന്നതാണ്. അതൊക്കെ നിയന്ത്രിച്ച് നിര്‍ത്താം. പക്ഷേ പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്ന് പറഞ്ഞ് നമ്മള്‍ സാധാരണ സംസാരിക്കുന്ന കാര്യങ്ങള്‍ പോലും മിണ്ടാന്‍ പാടില്ലെന്ന് പറയുന്നത് തീരെ അംഗീകരിക്കാന്‍ പറ്റില്ല. പിന്നെ എന്ത് കാര്യമാണ് നമുക്ക് സംസാരിക്കാനുള്ളത്.
എന്റെ പടം ഹിറ്റായത് പോലും അറിഞ്ഞില്ല! അന്ന് തമിഴ്‌നാട്ടിലൂടെ അലഞ്ഞ് നടക്കുകയായിരുന്നു- മനസ് തുറന്ന് നടന്‍ ഷിജു
അഖില്‍ മാരാരുമായി നല്ല സൗഹൃദമാണുള്ളത്. ഇപ്പോഴും വിളിക്കാറുണ്ട്. സൗഹൃദത്തിനെപ്പോഴും ഒരു സ്വതന്ത്ര്യം കൊടുക്കുന്ന ആളാണ് ഞാന്‍. തിരക്കുള്ള അവരുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറി പോവാറെന്നുമില്ല. സിനിമയെ കുറിച്ചാണ് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത്. എന്റെയും അഖിലിന്റെയും പ്രൊജക്ടുകള്‍ വരുന്നുണ്ട്. അതിനൊക്കെ സമയം എടുക്കും.
ശനിയാഴ്ചയും ഞായറാഴ്ചയും വരുന്ന ഡ്രസുകളിലൂടെയാണ് ചില കാര്യങ്ങള്‍ മനസിലാവുന്നത്. പക്ഷേ ഈയാഴ്ച വീട്ടില്‍ നിന്നും കൊടുത്ത വിട്ടത് ആയിരിക്കില്ല നമുക്ക് കിട്ടാന്‍ പോകുന്നത്. അതൊക്കെ മാറ്റിയാണ് തരിക. പിന്നെ ഫാദേഴ്‌സ് ഡേ യ്ക്ക് മകളെ കാണിക്കാതെ വന്നതോടെ പേടിയായി. അവര്‍ക്കെന്തോ പറ്റിയിട്ട് നമ്മളെ അറിയിക്കാത്തതാണോ എന്നൊക്കെ ചിന്തിച്ച് പോയെന്ന് നടന്‍ പറയുന്നു.

ബിഗ് ബോസില്‍ ശരിക്കും പിആര്‍ വര്‍ക്ക് വേണം. അതൊരിക്കലും തെറ്റാണെന്ന് പറയുന്നില്ല. പുറത്ത് ആളുകള്‍ എന്നെ കണ്ടിട്ടുണ്ടെങ്കില്‍ അത് പ്രീതി ചെയ്ത കാര്യങ്ങളിലൂടെയാണ്. അല്ലാതെ ഒരു പിആര്‍ വര്‍ക്ക് ഇല്ലായിരുന്നു. എനിക്ക് വന്ന വോട്ട് ഒക്കെ ഓര്‍ജിനലായി ആളുകള്‍ വന്ന് ചെയ്തതാണ്.
എന്റെ സീരിയല്‍ കണ്ട് ഇഷ്ടമുള്ളവരൊക്കെയാണ് വോട്ട് ചെയ്തിട്ടുള്ളത്. അഖില്‍ മാരാര്‍, വിഷ്ണു ആ കൂട്ടുകെട്ടിലേക്ക് പോയത് കൊണ്ടാണ് എനിക്ക് വോട്ട് വന്നതെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഞങ്ങള്‍ മൂന്ന് പേര് നോമിനേഷനില്‍ വന്നപ്പോഴും ഞാന്‍ സേവ് ആയിരുന്നതായി ഷിജു പറയുന്നു.
ആരാണ് വിജയിക്കുക എന്ന് ഏകദേശം നമുക്ക് മനസിലാവും. അവിടെ രണ്ടാമതൊരു വിന്നറില്ല. ആ പൈസ എടുത്തോളാന്‍ അഖില്‍ എന്നോട് പറഞ്ഞിരുന്നു. അത് നല്ലൊരു എമൗണ്ട് വരും. പക്ഷേ ഞാനാവിടെ ചിന്തിച്ചത് നാദിറയ്ക്ക് പണത്തിന്റെ ആവശ്യമുള്ളതിനെയാണ്.
ആ ബിഗ് ബോസിലെ ഏറ്റവും വലിയ ഹൈലൈറ്റ് നാദിറയായിരുന്നു. വിജയമോ പരാജയമോ അല്ല, എന്നെ അവിടംവരെ എത്തിച്ച പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞാന്‍ അവസാനം വരെ അവിടെ നിന്നത്. പോരാടിയിട്ടാണ് അയാള്‍ പുറത്തായതെന്ന് ആളുകള്‍ പറയണമെന്നാണ് ഞാന്‍ ചിന്തിച്ചതെന്ന് ഷിജു പറയുന്നു.
ബിഗ് ബോസില്‍ തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ചും താരം പറഞ്ഞു. പാലക്ക്, പാവക്ക, ചുരക്ക അങ്ങനെയുള്ള സാധനങ്ങളാണ് അവിടെ കിട്ടാറുള്ളത്. ഒരിക്കല്‍ പാവക്ക തോരന്‍ വെച്ചു. അത് വായില്‍ വെക്കാന്‍ പോലും കൊള്ളാത്ത അവസ്ഥയിലായിരുന്നു.
ഇക്കാര്യം അഖിലും ഞാനും മാത്രമേ അറിഞ്ഞിട്ടുള്ളു. ആരോടും പറയാതെ ഞങ്ങളത് കളഞ്ഞു. എന്നാല്‍ മനീഷയോട് മാത്രം ഇക്കാര്യം ഞാന്‍ പറഞ്ഞു. പുള്ളിക്കാരി അതേറ്റ് പിടിച്ച് പ്രശ്‌നമുണ്ടാക്കി. ഷിജു അത് നശിപ്പിച്ചെന്നൊക്കെ പറഞ്ഞ് സീനാക്കിയെങ്കിലും സംഭവം കാര്യമായ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. മനീഷ അത് ആഘോഷിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications