എല്ലാ അമ്മമാരും സൂപ്പർ ഹീറോസ്, രേണു സുധിയും ഒരു അമ്മയാണ്, അവരോട് എനിക്ക് എന്നും ബഹുമാനം മാത്രം; ഷിയാസ് കരീം

രേണു സുധിക്ക് എതിരെ സോഷ്യൽമീഡിയയിൽ ഉയരുന്ന വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി നടനും മോഡലുമായ ഷിയാസ് കരീം. രേണു സുധിയെ നേരിട്ട് കണ്ടത് മൂന്ന് തവണ മാത്രമാണെന്നും ഒരു വ്യക്തിയെ അടുത്ത് അറിയാതെ ജഡ്ജ് ചെയ്യുന്നയാളല്ല താനെന്നും ഷിയാസ് കരീം പറഞ്ഞു. രേണു എന്ന പുള്ളിക്കാരി എന്റെ സുഹൃത്തിന്റെ ഭാര്യയാണ്. അദ്ദേഹം മരിച്ചുപോയി. എന്റെ സഹപ്രവർത്തകൻ ആയിരുന്നു.

ആ സ്ത്രീയെ ഞാൻ എന്റെ ലൈഫിൽ മൂന്ന് തവണ മാത്രമെ കണ്ടിട്ടുള്ളു. ഒരിക്കൽ കാലിക്കറ്റിൽ‌ ഒരു ഇവന്റിൽ‌ പങ്കെടുക്കാൻ പോയപ്പോൾ അവിടെ വെച്ചും എന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെ വന്നപ്പോഴും പിന്നെ സുധി ചേട്ടൻ‌ മരിച്ച ദിവസവും. അല്ലാതെ ഞാൻ ആ സ്ത്രീയെ കണ്ടിട്ടില്ല. ഞാൻ ഒരിക്കലും ഒരു വ്യക്തിയെ അറിയാതെ ജഡ്ജ് ചെയ്യാറില്ല.

Shiyas Kareem  Renu Sudhi

പിന്നെ അവർ അവരുടേതായ ലൈഫ് സ്റ്റൈലിൽ ജീവിച്ചോട്ടെ. ഭർത്താവ് മരിച്ചുവെന്ന് കരുതി ഒരു സ്ത്രീ വിധവ എന്ന ലേബലിൽ വീട്ടിൽ കയറി ഇരിക്കണമെന്ന് നിർബന്ധം ഒന്നുമില്ല. അവർക്ക് മക്കളുണ്ടെങ്കിൽ ജോലി ചെയ്ത് മക്കളെ പഠിപ്പിക്കാനും അവർക്ക് ഭക്ഷണം നൽകാനും അമ്മമാർ ജോലിക്ക് പോകണം. ഞാൻ ഇപ്പോഴും പറയുന്നു എല്ലാ അമ്മമാരും സൂപ്പർ ഹീറോസാണ്. അതുപോലെ രേണു സുധിയും ഒരു അമ്മയാണ്. സുധി ചേട്ടന്റെ ഒരു മകൻ അവർക്കുണ്ട്.

അവർ‌ ഒരു അമ്മയാണ്. രേണുവിനോട് എനിക്ക് നല്ല ബഹുമാനവുമുണ്ടെന്നും ഷിയാസ് കരീം പറഞ്ഞു. ഷിയാസ് കരീമിന്റെ വാക്കുകൾ വൈറലായതോടെ രേണുവിന് എതിരെയാണ് ഏറെയും ആളുകൾ കമന്റുകൾ കുറിച്ചത്. മക്കളെ പോറ്റണമെങ്കിൽ മാന്യമായ ജോലികൾ കണ്ടെത്തി ചെയ്യാമല്ലോ എന്നാണ് ഏറെയും പേർ ചോദിച്ചത്.

നിലവാരം കുറഞ്ഞ മ്യൂസിക്ക് വീ‍ഡിയോകളിലും ഷോർട്ട് ഫിലിമുകളിലും രേണു ​ഗ്ലാമറസായും ഇന്റിമേറ്റായും അഭിനയിക്കുന്നതിനോട് ഫോളോവേഴ്സ് പോലും എതിർപ്പ് അറിയിച്ചിരുന്നു. ക്ലീവേജും നേവലും എക്സ്പോസ് ചെയ്തുള്ള സബ്സ്ക്രിബ്ഷൻ വീഡിയോകൾ രേണു പങ്കുവെക്കുന്നതിനോടും വലിയ രീതിയിൽ എതിർപ്പ് ഉയരുന്നുണ്ട്. ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിബ്ഷൻ വഴി മാത്രം രേണു ഒരു മാ‌സം അഞ്ച് ലക്ഷത്തിന് മുകളിലാണ് സമ്പാദിക്കുന്നത്.

അടുത്തിടെ മുതൽ മറ്റൊരു വിവാദം കൂടി രേണുവിന്റെ പേരിൽ ഉയർ‌ന്ന് വന്നിട്ടുണ്ട്. ഇടയ്ക്കിടെ രേണു നടത്തുന്ന വിദേശ യാത്രകളുമായി ബന്ധപ്പെട്ടായിരുന്നു അത്. സ്വർണകടത്ത് സംഘങ്ങളുടെ കാരിയറായി രേണു പ്രവർത്തിക്കുന്നുവെന്നാണ് യുട്യൂബറായ ഷെഫീന ബീവി ആരോപിച്ചത്.

Shiyas Kareem  Renu Sudhi

വിദേശത്തേക്ക് രേണുവിനെ ആളുകൾ പ്രമോഷനായി ക്ഷണിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും ഷെഫീന ബീവി ആരോപിച്ചിരുന്നു. രേണു ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിബ്ഷൻ ആരംഭിച്ചശേഷം സുധിയുടെ മൂത്തമകൻ കിച്ചു രേണുവിൽ നിന്നും അകലം പാലിക്കുകയാണ്. രേണു സുധിയുടെ ഭാര്യയായി വീട്ടിലേക്ക് വന്നശേഷം തനിക്കുണ്ടായ മോശം അനുഭവങ്ങൾ കിച്ചുവും വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ രേണു അമ്മ തന്നോട് സ്നേഹം കാണിച്ചിരുന്നുവെന്നും പിന്നീട് അച്ഛനോട് താൻ സ്നേഹം കാണിക്കുന്നത് പോലും അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും അച്ഛന്റെ തറവാട്ടിൽ നിന്നാണ് താൻ വളർന്നതെന്നുമാണ് കിച്ചു പറഞ്ഞത്. അച്ഛൻ മരിച്ച സമയത്ത് രേണുവിന്റെ വീട്ടുകാർ ചെയ്ത ചില പ്രവൃത്തികളും കിച്ചു വെളിപ്പെടുത്തിയിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്നു രേണു. വലിയ രീതിയിൽ ജനപിന്തുണയും ലഭിച്ചിരുന്നു. ഒരു മാസത്തിന് അടുത്ത് ഷോയിൽ നിന്ന രേണു പിന്നീട് സ്വമേധയ ക്വിറ്റ് ചെയ്ത് പുറത്തിറങ്ങുകയായിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X