കുടുംബവിളക്കിനെക്കുറിച്ച് നായകന്‍! അമ്മയെ മനസ്സിലാക്കണമെന്നുണ്ട്! വൈകാതെ ശരിയാവുമായിരിക്കും!
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പ്രധാന പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. അടുത്തിടെയായിരുന്നു ഈ സീരിയല്‍ തുടങ്ങിയത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി മീര വസുദേവ് തിരിച്ചെത്തിയത് ഈ സീരിയലിലൂടെയാണ്. സുമിത്രയെന്ന സാധാരണക്കാരിയായ വീട്ടമ്മയായുള്ള താരത്തിന്റെ വേഷപ്പകര്‍ച്ചയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്രയുടെ ജീവിതത്തിലെ അപ്രതീക്ഷിത സന്ദര്‍ഭങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്.
ശ്രീജിത്ത് വിജയ്, കൃഷ്ണകുമാര്‍ മേനോന്‍, പ്രതിഭ, നൂബിന്‍ ജോണി, പാര്‍വതി വിജയ് തുടങ്ങി വന്‍താരനിരയാണ് സീരിയലിനായി അണിനിരന്നിട്ടുള്ളത്. ഡോക്ടര്‍ അനിരുദ്ധ എന്ന കഥാപാത്രമായാണ് ശ്രീജിത്ത് വിജയ് എത്തുന്നത്. സിനിമയിലലൂടെ ഈ താരത്തെ നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. രതിനിര്‍വേദം വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാവിഷ്‌ക്കരിച്ചപ്പോള്‍ പപ്പുവായെത്തിയത് ശ്രീജിത്തായിരുന്നു. ഈ സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിലെ അവസരമാണ് അദ്ദേഹത്തിനെ തേടിയെത്തിയത്.
ഡി ഫോര്‍ ഡാന്‍സിന് ശേഷമായാണ് അവരില്‍ ഒരാളെന്ന സീരിയലില്‍ അഭിനയിച്ചത്. സ്വാതി നക്ഷത്രം ചോതിയുമായും ശ്രീജിത്ത് എത്തിയിരുന്നു. ഇതിന് ശേഷമായാണ് കുടുംബവിളക്കിലേക്ക് ശ്രീജിത്ത് എത്തിയത്. ശ്രീജിത്തിന്റെ കഥാപാത്രമായ അനിരുദ്ധ് അടുത്തിടെയായിരുന്നു വിവാഹിതയായത്. സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് അനിക്കുട്ടനെന്ന അനിരുദ്ധ് ജീവിതപങ്കാളിയാക്കിയത്. വിവാഹ ശേഷമുള്ള കാര്യങ്ങളലിലൂടെയാണ് പരമ്പര മുന്നേറുന്നത്.

ഇടയ്ക്ക് റേഡിയോ ജോക്കിയായും ശ്രീജിത്ത് എത്തിയിരുന്നു. അവതാരകനായെത്തിയതിന് ശേഷമായാണ് പരമ്പരകളുമായി ശ്രീജിത്ത് സഹകരിച്ചത്. ഇതോടെ താരത്തിന്റെ കരിയറും മാറുകയായിരുന്നു. കുടുംബവിളക്ക് സീരിയലിന് ലഭിക്കുന്ന പിന്തുണയില്‍ ഏറെ സന്തോഷവാനാണ് താനെന്ന് അദ്ദേഹം പറയുന്നു. ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജില്‍ ലൈവ് വീഡിയോയുമായി താരമെത്തിയിരുന്നു. ആ സമയത്തായിരുന്നു സീരിയല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
Recommended Video
സിനിമയും പരസ്യവും ഷോയുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് കുടുംബവിളക്കിന്‍രെ സെറ്റെന്ന് താരം പറയുന്നു. എല്ലാവരും നല്ല കൂട്ടാണ്. ഇതിനിടയിലായിരുന്നു പരമ്പരയിലെ കാര്യങ്ങളെക്കുറിച്ച് ആരാധകര്‍ ചോദിച്ചത്. അമ്മയായ സുമിത്ര പാവമാണെന്നും സുമിത്രയെ മനസ്സിലാക്കണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
ഈ സമയത്തായിരുന്നു താരം തന്റെ നിസ്സഹായ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. അമ്മയെ മനസ്സിലാക്കണമെന്നുണ്ടെന്നും കഥ അങ്ങനെയായത് കൊണ്ടാണെന്നുമായിരുന്നു താരം പറഞ്ഞത്. സീരിയലിന്റെ തിരക്കഥാകൃത്തിനും സംവിധായകനുമൊക്കെ തന്റെ വിഷമം മനസ്സിലാവുമെന്നും വൈകാതെ തന്നെ എല്ലാം ശരിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ശ്രീജിത്ത് നല്‍കിയ മറുപടി.


Click it and Unblock the Notifications











