»   » സമൂഹത്തില്‍ പുരുഷന്മാര്‍ക്കൊപ്പം എത്തണമെങ്കില്‍, സ്ത്രീകള്‍ സീരിയല്‍ കാണുന്നത് നിര്‍ത്തണം

സമൂഹത്തില്‍ പുരുഷന്മാര്‍ക്കൊപ്പം എത്തണമെങ്കില്‍, സ്ത്രീകള്‍ സീരിയല്‍ കാണുന്നത് നിര്‍ത്തണം

Posted By: AkhilaKS
Subscribe to Filmibeat Malayalam

രാത്രി 7 മണിയാകുന്നതോടു കൂടി വീട്ടിലെ ടിവി റീമോട്ട് കണ്‍ട്രോള്‍ വീട്ടമ്മമാരുടെ കൈയ്യിലാണ്. ഏകദേശം ഒരു 11 മണി വരെ ഓരോ വീട്ടിലെയും വീട്ടമ്മമാര്‍ തന്റെ മറ്റെല്ലാം കാര്യങ്ങളും മാറ്റി വച്ച് സീരിയല്‍ കഥാപാത്രങ്ങളുടെ കൂടെ അഭിനയിക്കാന്‍ തുടങ്ങും. ഇങ്ങനെ പറഞ്ഞാല്‍ അപ്പോള്‍ സ്ത്രീകളുടെ ചോദ്യം ഇതായിരിക്കും. ഞങ്ങള്‍ക്കും ഒരു സമയം പോക്ക് വേണ്ടേ?

സമയം പോക്ക് വേണം. എന്നാല്‍ അത് ടിവി സീരിയലുകള്‍ കണ്ടുക്കൊണ്ടാകരുത്. സീരിയലുകള്‍ ആസ്വദിക്കുന്നത് സ്ത്രീകളെ മാനസികമായി തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സ്ത്രീകള്‍ അക്കാര്യം മനസ്സിലാക്കുന്നുമില്ല- നടന്‍ ശ്രീനിവാസന്‍

sreenivasan

ജനാധിപത്യം എന്താണെന്ന് പോലും പല സ്ത്രീകള്‍ക്കും അറിയില്ല. അതുപോലും അറിയാതെയാണ് പല സ്ത്രീകളും വോട്ട് ചെയ്യാന്‍ പോകുന്നത്. സീരിയല്‍ കാണാന്‍ സ്ത്രീകള്‍ കണ്ടെത്തുന്ന സമയം വായനാ ശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടതാണെന്നും ശ്രീനിവാസന്‍ പറയുന്നു.

സമൂഹത്തില്‍ സ്ത്രീകള്‍ പുരഷനൊപ്പം എത്തണമെങ്കില്‍ നന്നായി വായിച്ച് സ്വയം വളരാനാണ് സത്രീകള്‍ ശ്രമിക്കേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

English summary
Sreenivasan is an Indian film actor, screenwriter, director, and producer known for his work in Malayalam cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam