ഇവിടെയുള്ള ഒരു സുന്ദരിയുമായി എനിക്ക് ബന്ധമുണ്ട്; സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ നിന്നും നടന്‍ സുധീഷ്

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മാത്രം ലക്ഷ്യം വെച്ച് എത്തുന്ന ടെലിവിഷന്‍ പരിപാടിയാണ് സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായിട്ടെത്തുന്ന ഷോ യില്‍ മിമിക്ര താരങ്ങളും മിനിസ്‌ക്രീനിലെ ശ്രദ്ധേയരായ താരങ്ങളുമൊക്കെയാണ് പങ്കെടുക്കാറുള്ളത്. കൗണ്ടര്‍ കോമഡിയും തമാശയുമൊക്കെയായി എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെക്കാറുള്ളത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്റ്റാര്‍ മാജിക്കിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിട്ടും വന്നിരുന്നു.

പരിപാടിയിലെ ചില സംഭാഷണങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ പുതിയ പ്രൊമോ വീഡിയോ കണ്ടതോടെ എപ്പിസോഡ് കാണാനുള്ള ആകാംഷയിലാണ് താരങ്ങള്‍. ഇതുവരെ സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കാത്ത നടന്‍ സുധീഷ് അടക്കമുള്ളവരാണ് മുഖ്യ അതിഥികളായി എത്തുന്നത്. മാത്രമല്ല വേദിയില്‍ നിന്നും സുധീഷ് പറഞ്ഞൊരു കാര്യവും അത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍.

ബിഗ് ബോസിന് ശേഷം ഡിംപൽ ഭാൽ ഇനി സ്റ്റാർ മാജിക്കിലും

ഇനി വരാന്‍ പോവുന്ന എപ്പിസോഡിലാണ് സിനിമാ നടന്‍ സുധീഷും ബിഗ് ബോസ് താരം ഡിംപല്‍ ഭാലും ഒരുമിച്ച് പങ്കെടുക്കുന്നത്. ആദ്യം ഡിംപലിനെയാണ് വേദിയിലേക്ക് ക്ഷണിക്കുന്നത്. ബിഗ് ബോസില്‍ കണ്ടത് പോലെ പവര്‍ഫുള്‍ ആയിട്ടാണ് താരത്തിന്റെ എന്‍ട്രി. ഡിംപലിനെ പുകഴ്ത്തി പറഞ്ഞും കളിയാക്കുകയുമൊക്കെ പലരും ചെയ്തിരുന്നു. അവര്‍ക്കൊക്കെ ശക്തമായ മറുപടികള്‍ താരം കൊടുക്കുകയും ചെയ്തു. ഡിംപലിന്റെ ഇംഗ്ലീഷ് ഡയലോഗുകളാണ് പ്രൊമോയിലുള്ളത്.

സ്റ്റാർ മാജിക്കിലെ സുന്ദരിയുമായി ബന്ധമുണ്ടെന്ന് നടൻ

ഇതിന് പിന്നാലെയാണ് നര്‍മ്മസൂത്രങ്ങള്‍ ഒളിപ്പിച്ച് സുധീഷും എത്തുന്നത്. യുവകോമളനായ തന്നെ ഇവിടേക്ക് ക്ഷണിച്ചതിന്റെ നന്ദി സുധീഷ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മണിച്ചിത്രത്താഴിലെ കിണ്ടി എന്ന വിളി വരുന്നത്. പിന്നാലെ 'ഇതിനകത്തുള്ള ഒരു സുന്ദരിയുമായി എനിക്കൊരു ബന്ധം ഉണ്ടെന്ന്' സുധീഷ് പറയുന്നത്. ശ്രീവിദ്യ, അനു, ലക്ഷ്മി നക്ഷത്ര എന്നിങ്ങനെ മൂന്ന് സുന്ദരിമാരാണ് സ്റ്റാര്‍ മാജിക്കില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആരാണ് സുധീഷ് പറഞ്ഞ ആ സുന്ദരി എന്നറിയാനാണ് പ്രേക്ഷകരുടെയും കാത്തിരിപ്പ്.

ആ സുന്ദരി ഈ നടിയാണോന്ന് ചോദിച്ച് ആരാധകരും

സുധീഷ് പറഞ്ഞത് വെച്ച് അത് നടി ശ്രീവിദ്യ ആവാനാണ് ചാന്‍സ് എന്നാണ് ചിലരുടെ കണ്ടുപിടുത്തം. ആ സമയത്ത് ശ്രീവിദ്യയുടെ മുഖത്ത് വന്ന ചിരി കണ്ടപ്പോള്‍ അങ്ങനെ തോന്നിയെന്നാണ് കമന്റിലൂടെ പറയുന്നത്. എന്തായാലും സുധീഷ് പ്രേക്ഷകരെ പോലും അത്ഭുതപ്പെടുത്തുന്ന നര്‍മ്മ സംഭാഷണങ്ങളുമായി എത്തുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും തമാശ പറയുന്ന ആളാണെന്ന് മനസിലായെന്നുമൊക്കെയുള്ള കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.

ടെലിവിഷൻ പ്രേക്ഷകരുടെ കൈയ്യടി വാങ്ങിക്കാൻ സുധീഷ്

ഒരു കാലത്ത് നായകനായി തിളങ്ങി നിന്നിരുന്ന സുധീഷ് പിന്നീട് കോമഡി താരമായി മാറി. അടുത്തിടെയാണ് അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് മാറിയത്. സിനിമാപ്രേമികള്‍ വിചാരിക്കാത്ത ലെവലിലേക്ക് ഉയരാന്‍ സുധീഷിന് സാധിച്ചിരുന്നു. അതുപോലെ മിന്നല്‍ മുരളി എന്ന സിനിമയില്‍ അതിഥി വേഷത്തിലെത്തിയും താരം ഞെട്ടിച്ചിരുന്നു. സുധീഷ് എന്ന സിനിമാ നടന്റെ വേഷത്തില്‍ ആയിരുന്നെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ കൈയ്യടി വാങ്ങിക്കാന്‍ നടന് സാധിച്ചു.

Recommended Video

മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ കഷ്ടപ്പെട്ട കഥ | Druvan Talks About Valimai | FilmiBeat

പ്രൊമോ വീഡിയോ കാണാം

More from Filmibeat

Read more about: sudheesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X