സുരഭി എവിടെ എന്ന ചോദ്യം വേണ്ട! എന്നെ കണ്ടപ്പോള്‍ ഇതൊരാ മൂസക്കായിയോ എന്ന് ചോദിച്ചു; വിനോദ് കോവൂര്‍

നടി സുരഭി ലക്ഷ്മി മികച്ച നടിയായി ദേശീയ പുരസ്‌കാരം നേടുന്നതിന് മുന്‍പേ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. എം80 മൂസ എന്നാ ടെലിവിഷന്‍ പരിപാടിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സുരഭി ശ്രദ്ധിക്കപ്പെടുന്നത്.

നടനും എഴുത്തുകാരനുമായ വിനോദ് കോവൂരായിരുന്നു പരമ്പരയില്‍ സുരഭിയുടെ ഭര്‍ത്താവായി അഭിനയിച്ചത്. മൂസയും പാത്തുവും തമ്മിലുള്ള കോമ്പിനേഷന്‍ ശ്രദ്ധേയമായിരുന്നു. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. ഇപ്പോഴിതാ സുരഭിയുടെ വീട്ടില്‍ പോയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനോദ് കോവൂര്‍.

vinod-kovoor-surabhi-

'ഈ ഫോട്ടോയില്‍ എന്റെ വലതുഭാഗത്തിരിക്കുന്നത് സുരഭി ലക്ഷ്മി അഥവാ പാത്തൂന്റെ അമ്മമ്മ ലക്ഷ്മി അമ്മയും ഇടതു ഭാഗത്തിരിക്കുന്നത് പ്രശസ്ത അഭിനേത്രിക്ക് ജന്മം കൊടുത്ത സുരഭിയുടെ രാധമ്മയുമാണ്. ഇന്നലെ നരിക്കുനിയിലെ സുരഭിയുടെ വീട്ടില്‍ പോയിരുന്നു. അമ്മമ്മ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ദ്ധക്യ സഹജമായ ചില അസുഖം കാരണം മിംസ് ഹോസ്പ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അപ്പോഴൊന്നും അമ്മമ്മയെ പോയി കാണാന്‍ പറ്റിയില്ല.

കഴിഞ്ഞ ദിവസം കോഴിക്കോട് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന ചടങ്ങില്‍ ഞങ്ങള്‍ ഇരുവരും പങ്കെടുത്തിരുന്നു. അമ്മമ്മയുടെ കാര്യം അന്വേഷിച്ചപ്പോള്‍ ഡിസ്ചാര്‍ജായി വീട്ടിലാണെന്നറിഞ്ഞു. പിറ്റേ ദിവസം അമ്മമ്മയെ പോയി കണ്ടു. കട്ടിലില്‍ കിടക്കുന്ന അമ്മമ്മ എന്നെ കണ്ടപ്പോള്‍ ഇതൊരാ മൂസക്കായിയോ ന്ന് ചോദിച്ച് വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി.

എം80 മൂസയില്‍ സുരഭി പാടിയ പൂച്ച പാട്ട് പാടി. സുരഭിയുടെ അമ്മയുടേയും അമ്മമ്മയുടേയും നിഷ്‌കളങ്ക സംസാരവും സ്‌നേഹവും ഏറെ നേരം അനുഭവിച്ചു. ശേഷം പൂമുഖത്തിരുന്ന് സുരഭിയുടെ സഹോദരിമാരോടും സഹോദരനോടും സംസാരിച്ചിരിക്കുമ്പോള്‍ അമ്മമ്മയുടെ ബെഡിന് അരികിലെ എമര്‍ജന്‍സി ബെല്‍ അടിച്ചു, സഹോദരിമാര്‍ രണ്ടാളും റൂമിലേക്ക് ഓടി.

vinod-kovoor-surabhi-

സഹോദരന്‍ സുധിയേട്ടന്‍ പറഞ്ഞു എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ ഒരു ബെല്‍ വെച്ചിട്ടുണ്ട്. അപ്പോള്‍ സഹോദരിമാര്‍ രണ്ട് പേരും ചിരിച്ചോണ്ട് വരുന്നു എന്തിനാ വിളിച്ചേന്ന് ചോദിച്ചപ്പോള്‍ മൂസക്കായ് പോകുന്നതിന് മുമ്പ് അമ്മമ്മക്ക് കൂടെ ഒരു ഫോട്ടോ എടുക്കണമെന്നാ പറഞ്ഞേന്ന്.

ന്നാ ഇപ്പൊ തന്നെ എടുക്കാലോന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഏയ് ആയിട്ടില്ല അമ്മമ്മ ഒന്ന് ഒരുങ്ങുകയാണെന്ന് സുമി പറഞ്ഞു. റെഡിയായപ്പോള്‍ അമ്മമ്മയെ ബെഡില്‍ നിന്ന് ഇറക്കി കൈപിടിച്ച് നടത്തി ഡൈനിംഗ് റൂമില്‍ എത്തിച്ചു ഇരുത്തി എടുത്ത ഫോട്ടോയാണ് രാധമ്മയെ നിര്‍ബന്ധിച്ച് പിടിച്ച് ഇരുത്തിയതാണ്.

അമ്മമ്മക്ക് സന്തോഷായ് എനിക്കും. ശരിക്കും അമ്മമ്മയെ കണ്ടപ്പോള്‍ എന്റെ അമ്മയെ ഓര്‍മ്മ വന്നു. സ്‌നേഹനിധികളായ അമ്മമ്മക്കും അമ്മക്കും ആയുരാരോഗ്യവും ദിര്‍ഘായുസും ഉണ്ടാവട്ടെ.

NB: കഥയില്‍ സുരഭി എവിടെ എന്ന ചോദ്യം വേണ്ട താരം ബത്തേരിയില്‍ ഒരു കോളേജ് ഡേ ഉദ്ഘാടനത്തിന് പോയിരിക്കുകയാണ്...'

More from Filmibeat

Read more about: vinod kovoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X