മീനാക്ഷിയുടെ പ്രസവം എടുക്കാൻ മൊയ്തു ഡോക്ടർ, മായാവതി അമ്മയുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി

ജനപ്രിയ പരമ്പരയാണ് തട്ടീം മുട്ടീം. അര്‍ജുനേയും മോഹനവല്ലിയേയുമെല്ലാം സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ മലയാളികള്‍ കാണുന്നത്. ശനി, ഞായർ ദിവസങ്ങളിലായിരുന്ന പരമ്പ പിന്നീട് പ്രേക്ഷകരുടെ അഭ്യർഥനമാനിച്ച് തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിലേയ്ക്ക് മാറ്റുകയായിരുന്നു, ഇപ്പോഴിത പ്രിയപ്പെട്ട പരമ്പരയിലേയ്ക്ക് മറ്റൊരു താരം കൂടി എത്തുകയാണ്. മിനിസക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം വിനോദ് കോവൂരാണ് തട്ടീം മുട്ടീംകുടംബത്തിലേയ്ക്ക് എത്തുന്നത്.

vinod kovoor

താരം തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തട്ടീംമുട്ടീം ടീമിനൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സീരിയലിലെ പുതിയ എൻട്രിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷിയുടെ ഡോക്ടറായിട്ടാണ് വരവ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... അങ്ങനെ മറിമായത്തിലെ മൊയ്തു ഡോക്ടറ് ഇന്നു മുതൽ "തട്ടീം മുട്ടീം "ലെ പുന്നാരമോൾ മീനാക്ഷിയുടെ പ്രസവം എടുക്കുന്ന ഡോക്ടറായ് രംഗപ്രവേശം ചെയ്യാൻ പോവ്വ ട്ടോ .ഇനിയങ്ങോട്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന തട്ടീം മുട്ടീം ടീമിനൊപ്പം ഞാനും ഉണ്ടാകും.രാത്രി 9 മണിക്ക് കാണാൻ മറക്കണ്ട .- കുറിച്ചു.

മായംമറിമായം എന്ന പരമ്പരയിലൂടെയാണ് വിനോദ് കോവൂർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനാകുന്നത്.തന്റെ ജീവിതത്തിൽ വഴിത്തിരിവായത് മറിമായം സീരിയൽ ആണെന്ന് താരം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മറിമായത്തിന്റെ ആദ്യ എപ്പിസോഡ് മുതൽ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. മൊയ്തുവിന്റെ കോഴിക്കോടൻ ഭാഷയാണ് ആളുകൾ പെട്ടെന്ന് സ്വീകരിച്ചതും. കള്ളൻ, ഡോക്ടർ മുതൽ കളക്ടർ വരെയുള്ള വേഷങ്ങളിൽ എത്തുന്നുണ്ട്.

നാടക രംഗത്ത് നിന്ന് സിനിമ-സീരിയൽ രംഗത്തെത്തിയ താരമാണ് വിനോദ് കോവൂർ. ആദാമിന്റെ മകൻ അബു, പുതിയ തീരങ്ങൾ,101 ചോദ്യങ്ങൾ , വല്ലാത്ത പഹയൻ എന്നീ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മാറിമയത്തിനു പുറമെ എം80 മൂസ എന്ന പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടിയും താരം നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ കേരളോത്സവ നാടകമത്സരത്തിൽ തുടർച്ചയായി നാലുവർഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read more about: vinod kovoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X