ബിഗ്ബോസിൽ വിജയിക്കുന്നത് സാബുവോ പേളിയോ!! ആരു ജയിച്ചാലും പണി കിട്ടിയത് ആര്യയ്ക്ക്

സാബുവിനെ പിന്തുണച്ചതിനു ശേഷമായിരുന്നു ആര്യയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്

ബിഗ്ബോസ് അതിന്റെ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 16 മത്സരാർഥികളുമായി ജൂൺ 24 ന് ആരംഭിച്ച ഷോ സെപറ്റംബർ 30ഓടുകൂടി അവസാനിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ശക്തരായ 16 മത്സരാർഥികളായിരുന്നു ബിഗ്ബോസിൽ എത്തിയിരുന്നത്. ഇവരിൽ അവസാനം വരെ കാണുമെന്ന് പ്രതീക്ഷിച്ചവർ പകുതി വഴിയിൽ വച്ച് തന്നെ പുറത്തു പോയിരുന്നു.

arya

ഇപ്പോഴിത ബിഗ്ബോസ് ഷോയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തനിയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തി നടിയും അവതാരകയുമായ ആര്യ. ബിഗ് ബോസിൽ സാബു ജയിക്കുമെന്ന് ആര്യ പറഞ്ഞിരുന്നു. അദ്ദേഹം ടാസ്ക്കുകൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും നന്നായി ഗെയിം കളിക്കാൻ അറിയാവുന്ന വ്യക്യതിയാണ് സാബു എന്നും ആര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ തനിയ്ക്ക് നേരെ സൈബർ ആക്രമണം
ആക്രമണങ്ങളുണ്ടാകുകയായിരുന്നുവെന്നും ആര്യ പറയുന്നു.

ബിഗ്ബോസ് ഹൗസിലെ മറ്റൊരു മത്സരാർഥിയും നടിയും അവതരകയുമായ പേളി മാണിയോട് ആര്യക്ക് അസൂയയാണെന്നും അവരുടെ സാമൂഹ്യ അംഗീകാരം തകര്‍ക്കാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും കമന്റുകൾ ഉയർന്നിരുന്നു. ഇത്തരത്തിലുളള സന്ദേശങ്ങളും മറ്റും വന്ന പല അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളാണെന്നും ആര്യ പറയുന്നു. ഇത്തരത്തിലുളള പരാതിയുമായി ബിഗ്ബോസ് മുൻ മത്സരാർഥിയും നടനുമായ ദീപനും രംഗത്തെത്തിയിരുന്നു. സാബുവിനേയും അർച്ചനേയും സപ്പോർട്ട് ചെയ്തതിന്റെ പേരിൽ തനിയ്ക്കെതിരേയും സൈബർ ആക്രണം നടന്നിരുന്നു.കൂടാതെ മറ്റൊരു ചാനൽ പരിപാടിയിൽ നിന്ന് ഇതിന്റെ പേരിൽ തന്നെ ഒഴിവാക്കനും പ്രചരണം നടത്തിയിരുന്നുവത്രേ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X