twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഷൂട്ടിങ് ഫ്ലാറ്റിലാണെന്നറിഞ്ഞപ്പോൾ അമ്മ സമ്മതിച്ചില്ല, അവസാനം അവർ വീട്ടിൽ വന്ന് ചിത്രീകരിച്ചു'

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളാണ് ലോലിതനും മണ്ഡോദരിയുമായി സ്‌ക്രീനിലെത്തിയ ശ്രീകുമാറും സ്‌നേഹയും. അഭിനേതാക്കളായ സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം ആരാധകര്‍ ഏറെ ആഹ്ലാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ മറിമായത്തിലൂടെയാണ് ഇരുവരും മലയാളിക്ക് പ്രിയങ്കരരാകുന്നത്. കൂടാതെ പാട്ടും നൃത്തവുമായും പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഇരുവരും സമയം കണ്ടെത്താറുമുണ്ട്. പാട്ട്, നൃത്തം, അഭിനയം, ഓട്ടൻതുള്ളൻ തുടങ്ങി ഇരുവരും കൈവെക്കാത്ത മേഖലകൾ കുറവാണ്. മറിയായത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ശ്രീകുമാറും സ്നേഹയും പരിചയത്തിലായത് പിന്നീട് എപ്പോഴോ അത് പ്രണയത്തിലേക്കും ശേഷം വിവാഹത്തിലേക്കും എത്തി.

     </a></strong><strong><a class='സാമന്ത പോയിട്ട് ഒരുമാസം', വേർപിരിയലിന് ശേഷമുള്ള ചായിയുടെ ആദ്യ കുറിപ്പ് ഇങ്ങനെ...! " title=" 'സാമന്ത പോയിട്ട് ഒരുമാസം', വേർപിരിയലിന് ശേഷമുള്ള ചായിയുടെ ആദ്യ കുറിപ്പ് ഇങ്ങനെ...! " /> 'സാമന്ത പോയിട്ട് ഒരുമാസം', വേർപിരിയലിന് ശേഷമുള്ള ചായിയുടെ ആദ്യ കുറിപ്പ് ഇങ്ങനെ...!

    കഴിഞ്ഞ ദിവസം ഇരുവരും അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ കാലജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിച്ചു. സ്വാസികയായിരുന്നു പരിപാടിയിൽ അവതാരികയായിരുന്നത്. ഛായമുഖി എന്ന നാടകത്തിന്റെ ഭാ​ഗമായതിനെ കുറിച്ച് സ്നേഹയും പുതിയ തെലുങ്ക് സിനിമാ വിശേഷങ്ങളെ കുറിച്ച് ശ്രീകുമാറും വിശേഷങ്ങൾ പങ്കുവെച്ചു. മോഹൻലാൽ, മുകേഷ് തുടങ്ങി പ്രശസ്തരാ നിരവധി താരങ്ങൾ ഭാ​ഗമായ നിരപൂക പ്രശംസ നേടിയ നാടകമായിരുന്നു ഛായാമുഖി. പഠിക്കുന്ന കാലത്ത് നാടകങ്ങൾ ചെയ്യുമായിരുന്നുവെന്നും അങ്ങനെയിരിക്കെ മുകേഷിന്റെ സഹോദരി തന്റെ നാടകം കാണാനിടയായെന്നും അങ്ങനെയാണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഛായാമുഖിയിൽ അവസരം ലഭിച്ചതെന്നും സ്നേഹ പറയുന്നു.

    Also Read: 'മക്കളാണ് ലോകം... അഭിനയ ജീവിതം തിരികെ കിട്ടി', കരുത്തോടെ മുന്നോട്ട് പോകാൻ ആശംസിച്ച് ആരാധകർ!

    സിദ്ധാർഥ് ശിവ വഴി വന്ന അവസരം

    സംവിധായകൻ സിദ്ധാർഥ് ശിവ വഴിയാണ് മറിമായത്തിൽ എത്തിയതെന്നും ആദ്യ എപ്പിസോഡുകൾ സംവിധായകനും അണിയറപ്രവർത്തകരും അമ്മയുടെ നിർബന്ധമൂലം വീട്ടിൽ വന്നാണ് ചിത്രീകരിച്ചതെന്നും സ്നേഹ പറയുന്നു. 'മറിമായത്തിലേക്ക് സിദ്ധാർഥ് ശിവ വഴിയാണ് എത്തിപ്പെട്ടത്. ആദ്യം ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ഭയമായിരുന്നു. ശേഷം ചെയ്യാൻ തീരുമാനിച്ചു. ഷൂട്ടിങ് ഫ്ലാറ്റിലാണ് എന്ന് അറിഞ്ഞതോടെ അമ്മ പോകാൻ അനുവ​ദിച്ചില്ല. വേണമെങ്കിൽ വീട്ടിൽ വന്ന് ചിത്രീകരിക്കാൻ അറിയിച്ചു. ശേഷം മറിമായത്തിന്റെ അണിയറപ്രവർത്തകർ വീട്ടിലെത്തി ആദ്യത്തെ എപ്പിസോഡുകൾ ചിത്രീകരിച്ചു' സ്നേഹ പറഞ്ഞു.

    തെലുങ്ക് അരങ്ങേറ്റം

    ശ്രീകുമാർ അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. ശേഷം മറിമായം, ഉപ്പും മുകളും, ചക്കപ്പഴും തുടങ്ങി നിരവധി സീരിയലുകളുടേയും ആടുപുലിയാട്ടം, മെമ്മറീസ് അടക്കമുള്ള സിനിമകളുടേയും ഭാ​ഗമായി. ഇപ്പോൾ ശ്രീകുമാർ തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതായും ശ്രീകുമാർ വെളിപ്പെടുത്തി. പ്രശസ്ത സംവിധായകൻ ലിം​ഗുസ്വാമി സംവിധാനം ചെയ്യുന്ന ഒരു സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫ്ലവേഴ്സിലെ ചക്കപ്പഴം എന്ന കോമഡി സീരിയലിൽ ഉത്തമൻ എന്ന കഥാപാത്രത്തെ ശ്രീകുമാർ അവതരിപ്പിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചക്കപ്പഴം പരമ്പരയിലെ ഉത്തമന്‍ എന്ന കഥാപാത്രമായി താന്‍ ഇനി പരമ്പരയിലുണ്ടാകില്ല എന്നാണ് ശ്രീകുമാര്‍ അടുത്തിടെ സോഷ്യൽമീഡിയ വഴി പറഞ്ഞത്. വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്ത് കാരണത്താലാണ് പിന്മാറുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഇത്രനാള്‍ ഉത്തമന്‍ എന്ന കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ കുറിപ്പ് പങ്കുവെച്ചത്.

    Recommended Video

    അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സ്‌നേഹ| Filmibeat Malayalam
    മറിമായത്തിലാരംഭിച്ച പ്രണയം വിവാഹത്തിലെത്തിയപ്പോൾ

    പ്രണയത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. ശ്രീകുമാർ ഒട്ടും സംസാരിക്കാത്ത വ്യക്തിയാണെന്നും മറിമായത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യ നാളുകളിൽ തങ്ങൾ പരസ്പരം സംസാരിക്കാറില്ലായിരുന്നുവെന്നും ശ്രീകുമാറും സ്നേ​ഹയും പറയുന്നു. വിവാഹശേഷമാണ് കുറച്ചെങ്കിലും മാറ്റം വന്നതെന്നും ശ്രീകുമാർ പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലാണെന്നും സ്നേഹ പറയുന്നു. മനപൊരുത്തം കണ്ടുപിടിക്കാനുള്ള മത്സരത്തിലും ഇരുവും മികച്ച പ്രകടനമാണ് റെഡ് കാർപെറ്റിൽ കാഴ്ചവെച്ചത്. ഇരുവരും തുടർന്നും സന്തോഷത്തോടെ ദാമ്പത്യ ജീവിതം നയിക്കണമെന്നാണ് താനും ആ​ഗ്രഹിക്കുന്നതെന്ന് സ്വാസികയും ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.

    Read more about: sneha sreekumar sp sreekumar
    English summary
    actors sp sreekumar and sneha sreekumar revealed their serial entry story and love story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X