എല്ലാവരും കരഞ്ഞു, എങ്ങനെയെങ്കിലും ഷൂട്ടിംഗ് തീർന്നാൽ മതിയെന്നായിരുന്നു; സുധി ചേട്ടന്റെ മരണശേഷമുള്ള ഷൂട്ട്
നടൻ കൊല്ലം സുധിയുടെ മരണം ഏവരെയും ഞെട്ടിച്ച വാർത്തയായിരുന്നു. 2023 ലാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരിക്കുന്നത്. സ്റ്റാർ മാജിക്ക് എന്ന ഷോയിൽ നടൻ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. കൊല്ലം സുധി മരിച്ച ശേഷമുള്ള സ്റ്റാർ മാജിക് എപ്പിസോഡ് ഷൂട്ട് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഈ ഷോയിലൂടെ ശ്രദ്ധ നേടിയ നടി ഐശ്വര്യ രാജീവ്.
ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആദ്യമൊക്കെ എല്ലാവരും നിന്ന് കരയുകയായിരുന്നു. നമ്മുടെ കൂടെ അത്രയും നാൾ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഇല്ലാതാകുകയല്ലേ. അനൂപേട്ടൻ (അനൂപ് ജോൺ) ബോൾഡ് ആയി നിൽക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. നമുക്ക് പ്രോഗ്രാം ചെയ്തേ പറ്റൂ, എല്ലാവരെയും ചിരിപ്പിക്കണം എന്നൊക്കെ പറഞ്ഞ് അദ്ദേഹം എല്ലാവരെയും എന്നൊക്കെ പറഞ്ഞ് അദ്ദേഹം മോട്ടിവേറ്റ് ചെയ്യും. പക്ഷെ ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ ഇടയ്ക്ക് എല്ലാവരും ഡൗൺ ആകും.
കുറേ പ്രാവശ്യം കയ്യിൽ നിന്ന് പോയിട്ടുണ്ട്. കൗണ്ടർ പറയാനൊക്കെ ബുദ്ധിമുട്ടായിരുന്നു. എങ്ങനെയെങ്കിലും ഷൂട്ടിംഗ് തീർന്നാൽ മതിയെന്ന ചിന്തയായിരുന്നു. ഗെയിം കളിക്കുമ്പോൾ ഒരു സ്പിരിറ്റും ഇല്ല. ഞങ്ങളെന്ത് ചെയ്താലും സ്വീകരിക്കുന്ന പ്രേക്ഷകർ ഞങ്ങൾക്കുണ്ടായിരുന്നു. അവർക്കൊക്കെ ആ സമയത്തെ അവസ്ഥ അറിയാമായിരുന്നു. അവരോടെത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ഐശ്വര്യ രാജീവ് പറഞ്ഞു.

ഈ എപ്പിസോഡ് ഷൂട്ട് ചെയ്തതിനെക്കുറിച്ച് നേരത്തെ സ്റ്റാർ മാജിക്ക് ഡയരക്ടർ അനൂപ് ജോണും സംസാരിച്ചിരുന്നു. മരണം കഴിഞ്ഞുള്ള സ്റ്റാർ മാജിക്കിന്റെ എപ്പിസോഡ് ഷൂട്ടാണെന്നല്ല എനിക്ക് തോന്നിയത്. വീട്ടിലെ ഒരു മരണത്തിന് ശേഷം അടുത്ത ദിവസം എല്ലാവരും ഒത്തൊരുമിച്ച് സംസാരിക്കുമ്പോഴുള്ള ഫീലായിരുന്നു. പലരും ഞങ്ങൾ വിൽക്കുകയാണെന്ന് പറഞ്ഞു. എനിക്ക് ഷൂട്ട് ചെയ്യാതിരിക്കാൻ പറ്റില്ലായിരുന്നു. രണ്ടാഴ്ചയോളം ബ്രേക്ക് ചെയ്തിരുന്നു. അതിന് ശേഷം പിന്നെയും എപ്പിസോഡുകൾ വരുന്നു.
ഇതൊക്കെ വിറ്റ് പെെസയാക്കേണ്ട ആവശ്യമുണ്ടോ എന്ന് പലരും ചോദിച്ചു. വളരെ പാട് പെട്ടാണ് ഷൂട്ട് ചെയ്തത്. ലക്ഷ്മി നക്ഷത്ര വരെ വളരെ ഇമോഷണലായാണ് എപ്പിസോഡ് ചെയ്തത്. ഞങ്ങൾ രാവിലെ വന്ന് നിൽക്കുകയാണ്. ഒന്നും തലയിൽ നിൽക്കുന്നില്ല. എങ്ങനെയൊക്കെയോ ഷൂട്ട് ചെയ്തു. വളരെ വിഷമത്തോടെയാണ് ഷോ അന്ന് ചെയ്തതെന്നും അനൂപ് ജോൺ അന്ന് പറഞ്ഞു.
മകൻ കിച്ചുവിന്റെ വിഷമത്തെക്കുറിച്ചും അന്ന് അനൂപ് ജോൺ സംസാരിച്ചു. കിച്ചുവാണ് എന്നെ വിളിച്ച് കൊണ്ടിരുന്നത്. കിച്ചുവിനെ എനിക്ക് ആശ്വസിപ്പിക്കാൻ പറ്റുന്നില്ലായിരുന്നു. അത്രയ്ക്കും അച്ഛനുമായി അറ്റാച്ച്ഡ് ആയിരുന്നു. ഷൂട്ടിന് വരുമ്പോൾ മിക്ക സമയത്തും ഒപ്പം കിച്ചുവുണ്ടാകും. ഇനി ഞാനെന്ത് ചെയ്യും ചേട്ടാ എന്ന് ചോദിക്കും. പലതിനും എനിക്ക് മറുപടി ഇല്ല. ഞങ്ങൾ ഒരു പ്രോഗ്രാമിന് വിട്ടതിനാൽ ഉത്തരവാദിത്വമുണ്ട്. ഇപ്പോഴും മനസിൽ കിടക്കുന്ന സംഭവമാണ്. പിന്നെ ഒരുപാട് പേർ വന്നു. മോർച്ചറിയിൽ കയറി ഞാൻ കണ്ടു. രണ്ട് ദിവസം മുമ്പ് കണ്ട ആൾ അതേപോലെ കിടക്കുന്നു. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ഇപ്പോഴും ആ സിറ്റുവേഷൻ കണ്ണിലുണ്ട്. സ്വന്തം വീട്ടിൽ നിന്നും ഒരാൾ പോയ തോന്നലായിരുന്നെന്നും അനൂപ് ജോൺ അന്ന് പറഞ്ഞു.


Click it and Unblock the Notifications











